Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃത്തിയാക്കലിന് വിനാഗിരി ഉപയോഗിക്കാറുണ്ടോ..? എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം

അച്ചാറുണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന വിനാഗിരി നമ്മുടെ എല്ലാവരുടേയും വീട്ടില്‍ ഉണ്ടായിരിക്കും. ഭക്ഷണത്തിനുള്ള ചേരുവ എന്നതിനൊപ്പം തന്നെ നല്ലൊരു ക്ലീനിംഗ് ഉപകരണം കൂടിയാണ് വിനാഗിരി എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ജനാലകള്‍ കഴുകുന്നത് മുതല്‍ ഷൂകളിലെ ഉപ്പിന്റെ കറ നീക്കം ചെയ്യുന്നതുവരെയുള്ള വിവിധ ജോലികള്‍ക്കായി വിനാഗിരി ഉപയോഗിക്കാറുണ്ട്.

എന്നാല്‍ ഈ 'ബഹുമുഖ പ്രതിഭ' എല്ലായ്‌പ്പോഴും വൃത്തിയാക്കലില്‍ നമ്മളെ സഹായിക്കില്ല. മാത്രമല്ല അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനും സാധ്യതയുണ്ട്. വിനാഗിരിയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുന്ന ചില സാധാരണ വീട്ടുപകരണങ്ങളും വസ്തുക്കളും ഉണ്ട്. മാത്രമല്ല മറ്റ് ക്ലീനിംഗ് വസ്തുക്കളുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ വിനാഗിരിയിലെ ആസിഡ് വിഷ രാസപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ എന്തൊക്കെ വസ്തുക്കളാണ് വിനാഗിരി കൊണ്ട് വൃത്തിയാക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

cleaning tips

ക്ലോറിന്‍ ബ്ലീച്ച് വിനാഗിരിയുമായി കലര്‍ത്തുമ്പോള്‍ വിഷ ക്ലോറിന്‍ വാതകം സൃഷ്ടിക്കുന്ന ഒരു രാസപ്രവര്‍ത്തനത്തിന് കാരണമാകും. അതിനാല്‍ തന്നെ ഒരു കാരണവശാലും വിനാഗിരിയും ക്ലോറിന്‍ ബ്ലീച്ചും ഒന്നിച്ച് ചേര്‍ക്കാനോ വൃത്തിയാക്കാനോ പാടില്ല. മാര്‍ബിള്‍, ഗ്രാനൈറ്റ് പോലുള്ള നാച്ചുറല്‍ സ്‌റ്റോണ്‍, കൗണ്ടര്‍ടോപ്പുകള്‍, ഷവര്‍ ഭിത്തികള്‍ എന്നിവ വൃത്തിയാക്കാന്‍ വിനാഗിരി ഉപയോഗിക്കരുത്.

വിനാഗിരിയിലെ ആസിഡ് മാര്‍ബിള്‍ അടക്കമുള്ളവയില്‍ കുഴിയുണ്ടാക്കും.സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കത്തികള്‍, കുക്ക് വെയര്‍, വീട്ടുപകരണങ്ങള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ വിനാഗിരി ഒഴിവാക്കുന്നതാണ് നല്ലത്. വിനാഗിരിയിലെ ആസിഡുകളോട് ദീര്‍ഘനേരം സമ്പര്‍ക്കത്തില്‍ വരുന്നത് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നശിപ്പിക്കും. തടി കൊണ്ടുള്ള വസ്തുക്കള്‍ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കരുത്.

ടെലിവിഷനുകള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും അവയുടെ സ്‌ക്രീനുകളും ഒരിക്കലും വിനാഗിരി ഉപയോഗിച്ചോ വിനാഗിരി അടങ്ങിയ ക്ലീനിംഗ് ഏജന്റുകള്‍ ഉപയോഗിച്ചോ വൃത്തിയാക്കരുത്, ഇത് അവയുടെ ആന്റി - ഗ്ലെയര്‍ കോട്ടിംഗിനെ നശിപ്പിക്കും. റബ്ബര്‍ കൊണ്ടുള്ള ഹോസുകള്‍ വൃത്തിയാക്കുന്നതിനും വിനാഗിരി നിഷിദ്ധമാണ്.

വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ പോലുള്ള വീട്ടുപകരണങ്ങള്‍ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് മുമ്പ് കമ്പനികളുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക. വളര്‍ത്തുമൃഗങ്ങളുടെ കൂട്, ഭക്ഷണപാത്രങ്ങള്‍ എന്നിവ വൃത്തിയാക്കാന്‍ വിനാഗിരി ഉപയോഗിക്കരുത്. പ്രത്യേകിച്ച് കാര്‍പെറ്റിംഗ്, അപ്‌ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍ പോലുള്ള മൃദുവായ പ്രതലങ്ങളില്‍. വിനാഗരിയുടെ ശക്തമായ രാസ ഗന്ധം നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ദോഷകരമായി ബാധിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+