ഭിത്തി മുഴുവന്‍ കുട്ടികള്‍ കുത്തിവരച്ചോ..? പേടിക്കേണ്ട വൃത്തിയാക്കാന്‍ എളുപ്പവഴിയുണ്ട്
വീടിനകം വൃത്തിയായി സൂക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവരെ നമുക്കറിയാം. എന്നാലും ഭൂരിഭാഗം പേരുടേയും വീട്ടിലെ ഭിത്തിയില്‍ ഈ വൃത്തി കാണാന്‍ സാധിക്കില്ല. ചെറിയ കുട്ടികള്‍ ഉള്ള വീടുകള്‍ ആണെങ്കില്‍ വീടിന്റെ ഭിത്തിയില്‍ എന്തായാലും പേന കൊണ്ടോ മറ്റോ ഉള്ള കുത്തിവരകള്‍ കാണാന്‍ സാധിക്കും. എത്രയൊക്കെ വൃത്തിയാക്കിയാലും കുട്ടികള്‍ വീണ്ടും കുത്തിവരയും എന്നതിനാല്‍ പലരും അതിലേക്ക് ശ്രദ്ധ കൊടുക്കാറില്ല.
കുട്ടികള്‍ വലുതായിട്ട് റീ പെയ്ന്റ് ചെയ്യാം എന്ന പക്ഷക്കാരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഭിത്തി വൃത്തിയാക്കാന്‍ അത്ര പാടുപെടേണ്ട. പേനയടക്കമുള്ള എഴുത്തുപകരണങ്ങള്‍ കൊണ്ട് ഭിത്തിയില്‍ ഉണ്ടായ പാടെല്ലാം നിഷ്പ്രയാസം മായ്ക്കാന്‍ പറ്റും. പേന, പെന്‍സില്‍, പെര്‍മനന്റ് മാര്‍ക്കര്‍ എന്നിവ കൊണ്ടുള്ള കുത്തിവരകള്‍ എങ്ങനെ മായ്ക്കാം എന്ന് നമുക്ക് നോക്കാം.

നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഭിത്തിയിലെ പേന കൊണ്ടുള്ള പാടുകള്‍ മായ്ക്കാവുന്നതാണ്. നെയില്‍ പോളിഷ് റിമൂവറിന്റെ പൊതുവായ ചേരുവകളില്‍ അസെറ്റോണ്‍, എഥൈല്‍ അസറ്റേറ്റ്, ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ പേനയിലെ മഷി കൊണ്ടുണ്ടാകുന്ന ചെറുതും ഇടത്തരവുമായ കറകള്‍ ഒഴിവാക്കാന്‍ ഇത് വഴി സാധിക്കും.
നെയില്‍ പോളിഷ് റിമൂവര്‍ ലായനി ഭിത്തിയിലെ പാടുകള്‍ ഉള്ള ഭാഗത്ത് മാത്രം ഒരു കഷണം തുണിയോ ടൂത്ത് ബ്രഷോ ഇയര്‍ബഡോ ഉപയോഗിക്കാം. ശേഷം ഇതുവെച്ച് സൗമ്യമായി തുടയ്ക്കുക. തുടയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തിയാല്‍ ചിലപ്പോള്‍ ഭിത്തിയിലെ പെയിന്റും പോയേക്കാം. ടൂത്ത് പേസ്റ്റ് ഉപയോഗിച്ചും നേര്‍ത്ത ചില കറകള്‍ തുടച്ച് മാറ്റാന്‍ പറ്റും.
ഭിത്തിയിലെ കറയില്‍ ടൂത്ത് പേസ്റ്റ് പുരട്ടി ഒരു തുണി ഉപയോഗിച്ച് തുടച്ചാല്‍ മതി. പെന്‍സില്‍ കൊണ്ടുള്ള കറ കളയാന്‍ താരതമ്യേന എളുപ്പമാണ്. സാധാരണ ഇറേസര്‍ വെച്ച് ഉരച്ചാല്‍ തന്നെ ഭിത്തിയിലെ പെന്‍സില്‍ കൊണ്ടുള്ള പാടുകളെല്ലാം പോയികിട്ടും. മെലാമൈന്‍ ഫോം ഇറേസറുകളോ മെലാമൈന്‍ ഫോം സ്പോഞ്ചുകളോ ആയിരിക്കും ഇതിന് കൂടുതല്‍ ഉചിതം.
പെര്‍മനന്റ് മാര്‍ക്കര്‍ കൊണ്ട് ഭിത്തിയില്‍ പാട് വന്നിട്ടുണ്ടെങ്കില്‍ ഒരിക്കലും അത് നേരിട്ട് മായ്ക്കരുത്. മാാര്ക്കര് ഭിത്തിയില്‍ പതിഞ്ഞപ്പോള്‍ തന്നെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു തുണി വെള്ളത്തില്‍ മുക്കി തുടച്ചാല്‍ മതി. മാര്‍ക്കര്‍ കറയില്‍ അല്പം ടൂത്ത് പേസ്റ്റ് തേച്ച് മൃദുവായി തടവുക. ശേംഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചാല്‍ കറ പോയതായി കാണാം. മാജിക് ഇറേസറുകള്‍, മെലാമൈന്‍ ഫോം ഇറേസറുകള്‍ എന്നിവ ഉപയോഗിച്ചും പെര്‍മനന്റ് മാര്‍ക്കര്‍ കൊണ്ടുള്ള കറ നീക്കാം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications