വെള്ള പാത്രത്തിലെ മഞ്ഞക്കറ മായ്ക്കാന്‍ കഴിയുന്നില്ലേ..? നിരാശ വേണ്ട, വീട്ടില്‍ തന്നെയുണ്ട് പരിഹാരം
ഭക്ഷണമുണ്ടാക്കാനും അത് എല്ലാവരേയും കഴിപ്പിക്കാനുമെല്ലാം പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ പാചകത്തിലെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നായിരിക്കും. പലപ്പോഴും വെള്ള സെറാമിക് പാത്രങ്ങളില്‍ മഞ്ഞ കറ പറ്റിപിടിക്കാറുണ്ട്. എത്ര കഴുകിയാലും ഇതിന്റെ പാടുകള്‍ പാത്രങ്ങളില്‍ അവശേഷിക്കുകയും ചെയ്യും. ഇത് വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്.
വെള്ള പാത്രത്തിലെ ഈ മഞ്ഞളിന്റെ കറ കാരണം പലരും ഇവ ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഇനി നിങ്ങള്‍ക്ക് അത്തരം തലവേദനകളുണ്ടാകില്ല. പാത്രത്തില്‍ പറ്റി പിടിച്ചിരിക്കുന്ന ഇത്തരം കറകള്‍ നീക്കം ചെയ്യാന്‍ ഇനി എളുപ്പമായിരിക്കും. കാരണം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഇതിനുള്ള പരിഹാരം. എങ്ങനെയാണ് പാത്രങ്ങളിലെ ഈ കറകള്‍ നീക്കം ചെയ്യേണ്ടത് എന്ന് നോക്കാം.

ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഒരു സ്‌ക്രബര്‍ എടുത്ത് ഈ പേസ്റ്റില്‍ മുക്കി കറയായ പാത്രമെടുത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം കുറഞ്ഞത് 15-20 മിനിറ്റെങ്കിലും പാത്രം മാറ്റിവെക്കുക. അതിന് ശേഷം ഡിഷ് വാഷിംഗ് സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയാല്‍ മതി.
ടൂത്ത് പേസ്റ്റ് ഉപയോഗിച്ചും ഈ കറകള്‍ മായ്ക്കാം. വൃത്തിയുള്ള ടൂത്ത് ബ്രഷില്‍ അല്‍പം ടൂത്ത് പേസ്റ്റ് എടുക്കുക. ഒഴുകുന്ന വെള്ളത്തിനടിയില്‍ ഇത് നനച്ച് പാത്രത്തിന്റെ പാടുകളില്‍ സ്‌ക്രബ് ചെയ്യുക. ഒരു മിനിറ്റോളം സ്‌ക്രബ്ബിംഗ് തുടരുക. 5 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
നമ്മുട എല്ലാവരുടേയും അടുക്കളയില്‍ ഉപ്പും വിനാഗിരിയും ഉണ്ടാകും. ഇവ രണ്ടും കറകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കും. ഒരു പാത്രത്തില്‍, 2 ടേബിള്‍ സ്പൂണ്‍ ഉപ്പും 4 ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. ഒരു സ്‌ക്രബര്‍ ഉപയോഗിച്ച് ഈ പേസ്റ്റ് പാത്രത്തില്‍ മുഴുവന്‍ പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക. 10 മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കിയ തുണി ഉപയോഗിച്ച് തുടയ്ക്കുക.
ചെറുനാരങ്ങയും വെള്ളപാത്രത്തിലെ മഞ്ഞക്കറകളെ അകറ്റാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. മൃദുവായ കുറ്റിരോമങ്ങളുള്ള വൃത്തിയുള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇതില്‍ മുക്കുക. പാത്രത്തിലെ മഞ്ഞ പാടുകള്‍ ചെറുനാരങ്ങാനീര് ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്യുക. 10 മിനിറ്റ് മാറ്റിവെച്ച ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ച് തുടയ്ക്കുക.












Click it and Unblock the Notifications