ഏത് കറപുരണ്ട അലൂമിനിയം പാത്രങ്ങളും ഇനി വെട്ടിത്തിളങ്ങും; അടുക്കളയിലുണ്ട് പോംവഴി
പാചകത്തിന് അലൂമിനിയം പാത്രങ്ങള്‍ പല ഇന്ത്യന്‍ വീടുകളിലും ഒരു പ്രധാന ഘടകമാണ്. പ്രത്യേകിച്ചും ആഘോഷ ദിവസങ്ങളില്‍. ധാരാളം ആളുകള്‍ ഒരുമിച്ച് ചേരുമ്പോള്‍ പാചകത്തിന് അലുമിനിയം പാത്രങ്ങള്‍ ആയിരിക്കും ഉപയോഗിക്കുക. എന്നാല്‍ എല്ലാ ആഘോഷങ്ങള്‍ക്കും ഒടുവില്‍ എല്ലാവരുടേയും തലവേദനയാകുന്നത് കറയും കരിയും പുരണ്ട ഈ പാത്രങ്ങള്‍ തന്നെയായിരിക്കും.
കാരണം അത് വൃത്തിയാക്കാന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ പലപ്പോഴും വീട്ടിലെ അലൂമിനിയം പാത്രങ്ങളുടെ തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ഇനി ഇക്കാര്യം ആലോചിച്ച് ടെന്‍ഷനടിക്കേണ്ട. അലൂമിനിയം പാത്രത്തിന്റെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനും കറ പിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാനും അടുക്കളയില്‍ നിന്നുള്ള കുറച്ച് ചേരുവകളും വൃത്തിയാക്കല്‍ ഉപകരണങ്ങളും മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്.

നിങ്ങളുടെ പഴയ അലുമിനിയം പാത്രങ്ങള്‍ പുതുപുത്തന്‍ പോലെയാക്കാനുള്ള ചെലവ് കുറഞ്ഞ ചില വഴികള്‍ നമുക്ക് പരിചയപ്പെടാം. വിനാഗിരി ഉപയോഗിച്ച് അലുമിനിയം പാത്രങ്ങള്‍ വൃത്തിയാക്കുക എന്നതാണ് ആദ്യത്തേത്. ഇതിനായി നിങ്ങള്‍ക്ക് വെള്ളം, വിനാഗിരി, ഒരു തടികൊണ്ടുള്ള സ്പൂണ്‍, പാത്രം കഴുകുന്ന ഡിഷ് എന്നിവ ആവശ്യമാണ്. ആദ്യം വൃത്തിയാക്കേണ്ട അലുമിനിയം പാത്രങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു വലിയ കണ്ടെയ്‌നര്‍ എടുത്ത് പകുതി വെള്ളം നിറയ്ക്കുക.
ഇത് തിളപ്പിച്ച് ഇതിലേക്ക് ഒരു കപ്പ് വിനാഗിരി ചേര്‍ത്ത് ചെറിയ പാത്രങ്ങള്‍, തവികള്‍, ക്വാര്‍ട്ടര്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ മുതലായവ 20 മിനിറ്റെങ്കിലും വെക്കുക. ശേഷം ഈ പാത്രങ്ങള്‍ പുറത്തെടുത്ത ശേഷം പാടുകള്‍ എന്നിവ നീക്കം ചെയ്യാന്‍ തടികൊണ്ടുള്ള സ്പൂണ്‍ ഉപയോഗിക്കുക. അതിന് ശേഷം ഡിഷ് വാഷ് ഉപയോഗിച്ച് സ്‌ക്രബ്ബര്‍ ഉപയോഗിച്ച് കഴുകി കളയാം.
ബേക്കിംഗ് സോഡ, വെള്ളം, വിനാഗിരി, നാരങ്ങ, ബ്രഷ് അല്ലെങ്കില്‍ സ്‌പോഞ്ച് എന്നിവ ഉപയോഗിച്ചും പറ്റിപിടിച്ച കറകള്‍ വൃത്തിയാക്കാം. ഒരു പാത്രത്തില്‍ വിനാഗിരിയും വെള്ളവും തുല്യമായി കലര്‍ത്തുക. ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഇത് പാത്രങ്ങളുടെ ഉപരിതലത്തില്‍ തേച്ച് 10-15 മിനുട്ട് വിനാഗിരി ലായനിയില്‍ അവ മുക്കി വെക്കണം. പിന്നീട് സ്റ്റീല്‍ കമ്പിയോ ടൂത്ത് ബ്രഷോ ഉപയോഗിച്ച് കറ സ്‌ക്രബ് ചെയ്ത് നീക്കാം.
മൂന്നാമത്തെ ഹാക്ക് വേഗമേറിയതും ലളിതവും കാര്യക്ഷമവുമാണ്. ഇതിന് നാരങ്ങയും വെള്ളവും മാത്രമേ ആവശ്യമുള്ളൂ. ആദ്യം എല്ലാ അലുമിനിയം പാത്രങ്ങളും വെള്ളം ഉപയോഗിച്ച് കഴുകുക. ചെറുനാരങ്ങ രണ്ടായി മുറിച്ച് മങ്ങിയ പ്രതലത്തിലും പാടുകളിലും പുരട്ടാന്‍ തുടങ്ങുക. നാരങ്ങയുടെ അസിഡിറ്റി ഗുണങ്ങള്‍ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഈ പാത്രങ്ങള്‍ പിന്നീട് കഴുകി ഉണക്കുക.












Click it and Unblock the Notifications