Get Updates
Get notified of breaking news, exclusive insights, and must-see stories!

കറ കളയാന്‍ ഇനി ടെന്‍ഷനടിക്കേണ്ട; ഒരൊറ്റ ചെറുനാരങ്ങ മതി, അറിയാമോ ഈ ട്രിക്ക്

ചെറുനാരങ്ങയുടെ ഗുണഗണങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുടി സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം ചെറുനാരങ്ങ ഉപയോഗിക്കുന്നുണ്ട്. എനര്‍ജി ഡ്രിങ്കായും ഭക്ഷണത്തിന് സ്വാദ് കൂട്ടാനും നാരങ്ങനീര് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലയിടങ്ങളില്‍ ശുഭകാര്യം തുടങ്ങുമ്പോഴും നാരങ്ങ ഉപയോഗിക്കുന്നു. നാരങ്ങ വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു കിടിലന്‍ വസ്തുവാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

നാരങ്ങയുടെ ശക്തിയുള്ള ഡിഷ് വാഷ് ബാറുകള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. നാരങ്ങയുടെ ശക്തി എന്നത് വെറുതെ പറയുന്നതല്ല. നാരങ്ങയിലെ സിട്രിക് ആസിഡ് അണുക്കളെ കൊല്ലുകയും പൂപ്പല്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ ചെറുനാരങ്ങ ഉപയോഗിച്ച് എങ്ങനെയാണ് ക്ലീനിംഗ് നടത്തേണ്ടത് എന്ന് നോക്കാം.

LEMON

ജനാലകളില്‍ നിന്നും മറ്റ് ഗ്ലാസ് പ്രതലങ്ങളില്‍ നിന്നും വരകള്‍ ഒഴിവാക്കാന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ഒഴിഞ്ഞ സ്‌പ്രേ ബോട്ടിലിലേക്ക് പിഴിഞ്ഞെടുക്കുക. ഇതിനോടൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ വെളുത്ത വിനാഗിരിയും ഒരു കപ്പ് ചൂടുള്ള വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുക.

നിങ്ങളുടെ അടുക്കളയിലെ സിങ്കില്‍ നിന്ന് മണം വരുന്നുണ്ടെങ്കില്‍ കുറച്ച് നാരങ്ങ കഷ്ണങ്ങളോ തൊലികളോ അതിലേക്ക് ചെറുതായി മുറിച്ചിടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. രൂക്ഷമായ ദുര്‍ഗന്ധമുണ്ടെങ്കില്‍ കുറച്ച് ബേക്കിംഗ് സോഡ കൂടി ചേര്‍ക്കുക.

തലയിണ കവറിലെ കറ കളയാനും ഷര്‍ട്ടുകളിലെ വിയര്‍പ്പ് പാടുകള്‍ കളയാനും നാരങ്ങ നീര് സഹായിക്കും. നാരങ്ങ നീരും ഉപ്പും കലര്‍ത്തി 30 മിനിറ്റ് നേരം കറയില്‍ വെക്കുക. ശേഷം ചെറുചൂടുള്ള വെള്ളവും വിനാഗിരിയും ഉപയോഗിച്ച് കഴുകിക്കളയാം. അതിന് ശേഷം വെയിലത്ത് വെച്ച് ഉണക്കി നോക്കൂ. മാറ്റം കാണാം. വെളുത്ത ഷീറ്റുകള്‍ മങ്ങിയതാണെങ്കില്‍ അവയുടെ തെളിച്ചം വീണ്ടെടുക്കാന്‍ നാരങ്ങ ഉപയോഗിക്കാം.

ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ച് കുറച്ച് നാരങ്ങ കഷ്ണങ്ങള്‍ ചേര്‍ക്കുക, അതിന് ശേഷം ഇത് തിളപ്പിക്കുക. തീ അണച്ച ശേഷം ഷീറ്റുകള്‍ ചേര്‍ത്ത് ഒരു മണിക്കൂര്‍ മുക്കിവയ്ക്കുക. എന്നിട്ട് നിങ്ങളുടെ തുണികള്‍ സാധാരണ പോലെ അലക്കിയാല്‍ മതി. മങ്ങിയ പാത്രങ്ങള്‍, മറ്റ് ലോഹ വസ്തുക്കള്‍ എന്നിവയിലെ പൂപ്പല്‍ കളയാന്‍ നാരങ്ങ പകുതിയായി മുറിച്ച് അല്‍പ്പം ഉപ്പ് പുരട്ടി തേക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+