പല്ല് തേക്കാന്‍ മാത്രമല്ല, ഈ കാര്യങ്ങള്‍ വൃത്തിയാക്കാനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം
നമ്മുടെ എല്ലാവരുടേയും വീട്ടില്‍ ടൂത്ത് പേസ്റ്റ് കാണും. പല്ല് തേക്കാനാണ് പൊതുവെ നമ്മളെല്ലാവരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത്. നേരിയ തോതില്‍ ഉരച്ചിലുകളുള്ളതാണ് ടൂത്ത് പേസ്റ്റ്. അതിനാല്‍ തന്നെ കടുപ്പമുള്ള പാടുകള്‍ സ്‌ക്രബ്ബ് ചെയ്യാന്‍ പലരും ഇത് ഉപയോഗിക്കാറുണ്ട്. ചില ടൂത്ത് പേസ്റ്റുകള്‍ പല്ല് വൃത്തിയാക്കുക എന്നതിനുപരി വെളുപ്പിക്കുന്നതിനായി കൂടി രൂപപ്പെടുത്തിയവയാണ്.
അതിനാല്‍ തന്നെ ഇത് കറ നീക്കം ചെയ്യാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചിലപ്പോള്‍ ചില വസ്തുക്കളുടെ സ്വാഭാവിക നിറം മാറുന്നതിനും ടൂത്ത് പേസ്റ്റ് കാരണമാകാറുണ്ട്. അതിനാല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കാവുന്ന വസ്തുക്കള്‍ ഏതൊക്കെയാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

വൈറ്റ് ലെതര്‍ ഷൂ
നിങ്ങളുടെ വെളുത്ത ലെതര്‍ ഷൂവുകളില്‍ കട്ടിപിടിച്ച് കിടക്കുന്ന കറയുടെയോ ചെളിയുടേയോ പാടുകള്‍ ഉണ്ടെങ്കില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ വൈറ്റ് ടൂത്ത്‌പേസ്റ്റ്, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. കറയോ ചെളിയോ പിടിച്ച ഭാഗത്ത് മൃദുവായി സ്‌ക്രബ് ചെയ്യുക. ഇതിന് ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് ഉണക്കുക.
ലിനോലിയം ടൈലുകള്‍
ലിനോലിയം ടൈല്‍ വിരിച്ച ഫ്‌ളോറില്‍ മാറാത്ത പാടുകള്‍ ഉണ്ടെങ്കില്‍ വെളുത്ത ടൂത്ത് പേസ്റ്റ് വൃത്തിയുള്ള തുണിയില്‍ പുരട്ടി തേക്കുക, വെള്ളി, സ്റ്റീല്‍ പാത്രങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കറകളും ഭക്ഷണത്തിന്റെ അവശിഷ്ടം കൊണ്ടുണ്ടാകുന്ന പാടുകളും കളയാന്‍ ജെല്‍ അല്ലാത്ത ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കഴുകിയ ശേഷം ഉണക്കുക.
ബാത്ത്‌റൂം സിങ്ക്
ബാത്ത്‌റൂം സിങ്ക് വൃത്തിയാക്കാനും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. എന്നാല്‍ ടൂത്ത് പേസ്റ്റ് ഏറെ നേരം സിങ്കില്‍ തന്നെയിരിക്കാന്‍ അനുവദിക്കരുത്. കറയുള്ള ഭാഗത്ത് ടൂത്് പേസ്റ്റ് തേച്ച ശേഷം നനഞ്ഞ സ്‌പോഞ്ചോ പേപ്പര്‍ ടവലോ ഉപയോഗിച്ച് പാത്രത്തിന് ചുറ്റും വൃത്താകൃതിയില്‍ സ്‌ക്രബ് ചെയ്യുക. ഇതിന് ശേഷം നന്നായി കഴുകുക.
പിയാനോ കീകള്‍
പിയോനയുടെ കീകള്‍ വൃത്തിയാക്കുന്നതിന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഒരു പരുത്തി തുണിയില്‍ അല്‍പം ടൂത്ത് പേസ്റ്റ് മുക്കി ഓരോ കീയും സ്‌ക്രബ് ചെയ്യുക, തുടര്‍ന്ന് വൃത്തിയുള്ള തുണി ഉപയോഗിച്ച് ഉണക്കി തുടക്കാം.












Click it and Unblock the Notifications