നാരങ്ങാനീരുപയോഗിച്ച് എല്ലാം വൃത്തിയാക്കാമെന്ന് കരുതേണ്ട; ഇവയില്‍ ഒരു തുള്ളി നാരങ്ങനീര് പോലും വീഴരുത്
നിരവധി ഗുണങ്ങളുള്ള ഒരു വസ്തുവാണ് നാരങ്ങനീര്. ദാഹമകറ്റാന്‍ ഉപയോഗിക്കുന്നത് മുതല്‍ സൗന്ദര്യസംരക്ഷണത്തിനും വൃത്തിയാക്കലിനും വരെ നാരങ്ങ നീരിനെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. സണ്‍സ്‌ക്രീനിലെ കറ കളയാനും ഉള്ളി, വെളുത്തുള്ളി തുടങ്ങിവയില്‍ നിന്നുള്ള രൂക്ഷഗന്ധം കട്ടിംഗ് ബോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യാനും പൊതുവെ നാരങ്ങാ നീര് ഉപയോഗിക്കാറുണ്ട്.
എന്നാല്‍ എല്ലാ പ്രതലങ്ങളിലും തുണിത്തരങ്ങളിലും വൃത്തിയാക്കുന്നതിനായി നാരങ്ങാനീര് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ഇത് തുണിയുടേയോ പ്രതലങ്ങളുടേയോ സ്വാഭാവിക നിറം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. നാരങ്ങാനീര് ഒരിക്കലും ക്ലോറിന്‍ ബ്ലീച്ചുമായോ ബ്ലീച്ച് അടങ്ങിയ ഉല്‍പ്പന്നങ്ങളുമായോ കലര്‍ത്താന്‍ പാടില്ല. ഇത് രണ്ടും കൂട്ടിക്കലര്‍ത്തുമ്പോഴുണ്ടാകുന്ന വാതകം ദോഷകരമാണ്.

ക്ലോറിന്‍ ബ്ലീച്ചുമായി നാരങ്ങ നീര് കൂടിച്ചേരുമ്പോള്‍ ഒരു രാസപ്രവര്‍ത്തനം നടക്കുന്നു. ഇത് ആസിഡുകളുമായി കലര്‍ത്തുമ്പോള്‍ വിഷം കലര്‍ന്ന ക്ലോറിന്‍ വാതകം സൃഷ്ടിക്കുന്നു. വിനാഗിരിയില്‍ ബ്ലീച്ച് കലര്‍ത്താന്‍ പാടില്ല എന്ന് പറയുന്നത് പോലെ തന്നെ നാരങ്ങാനീരിന്റെ കാര്യത്തിലും ഇത് നിയമം ബാധകമാണ്. ക്ലോറിന്‍ ബ്ലീച്ച് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും നാരങ്ങാനീരില്‍ കലര്‍ത്തരുത്.
ഫ്‌ളോറില്‍ പതിപ്പിച്ചിരിക്കുന്ന ടൈലുകള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് പോലുള്ള മറ്റ് നാച്ചുറല്‍ സ്റ്റോണുകളിലും നാരങ്ങ നീര് ഒഴിച്ച് വൃത്തിയാക്കാന്‍ പാടില്ല. നാരങ്ങ നീരിലെ അസിഡിക് സ്വഭാവം വഴി ഇവയില്‍ കുഴികള്‍ ഉണ്ടാകാന്‍ കാരണമാകും. അതുപോലെ തടി കൊണ്ടുള്ള പ്രതലങ്ങളിലും നാരങ്ങ നീര് വീഴാതെ സൂക്ഷിക്കണം. ഇത് തടിയുടെ സ്വാഭാവിക നിറം കളയുന്നതിന് കാരണമാകും.
പിച്ചള പൂശിയ പാത്രങ്ങള്‍ നാരങ്ങ നീര് ഉപയോഗിച്ച് വൃത്തിയാക്കരുത്. ഇങ്ങനെ ചെയ്യുന്നത് അത്തരം പാത്രങ്ങള്‍ പെട്ടെന്ന് നശിക്കുന്നതിന് ഇത് കാരണമാകും. ഇരുണ്ടതും കടും നിറമുള്ളതുമായ വസ്ത്രങ്ങളിലും തുണിത്തരങ്ങളിലും നാരങ്ങ നീര് ഒരു ബ്ലീച്ചിംഗ് പ്രഭാവം ചെലുത്തും. ഇത് സ്ഥിരമായി നിങ്ങളുടെ വസ്ത്രത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു.
നാരങ്ങ നീരില്‍ ഉയര്‍ന്ന അളവില്‍ സിട്രിക് ആസിഡ് ഉണ്ട്. മാത്രമല്ല കുറഞ്ഞ പിഎച്ച്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവ കാരണം മികച്ച പ്രകൃതിദത്ത ക്ലീനറുകളില്‍ ഒന്ന് തന്നെയാണ് നാരങ്ങ നീര് എന്നതില്‍ സംശയമില്ല. എന്നാല്‍ സാഹചര്യത്തിലും നാരങ്ങ നീരിനെ ഒരു മികച്ച ക്ലീനറായി കാണാന്‍ കഴിയില്ല എന്ന് തന്നെയാണ് പലരും അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications