ഈച്ചശല്യം കൊണ്ട് പൊറുതിമുട്ടിയോ..? തുരത്താന്‍ വീട്ടില്‍ തന്നെയുണ്ട് പൊടിക്കൈകള്‍
മഴക്കാലമായാല്‍ ഭക്ഷണത്തില്‍ നിന്നും ഈച്ചകളെ അകറ്റുക എന്നത് പലരുടേയും സ്ഥിരം ജോലികളിലൊന്നായിരിക്കും. വാതില്‍ ഏതാനും മിനിറ്റുകള്‍ മാത്രം തുറന്നിട്ടാല്‍ മതി പച്ചക്കറികളിലായാലും പഴങ്ങളിലായാലും ഈച്ചകള്‍ വന്നിരുന്ന് മലിനമാക്കും. ഇത് നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടുന്നതിനോ ഭക്ഷ്യവിഷബാധയേല്‍ക്കുന്നതിനോ കാരണമാകും. എന്നാല്‍ നിങ്ങളുടെ ഭക്ഷണം പുതുമയുള്ളതും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിന് ഫലപ്രദമായ ചില നുറുങ്ങുകള്‍ പിന്തുടരാവുന്നതാണ്.
ഇത് ഈച്ചകളെ അകറ്റാനും നിങ്ങളുടെ ഭക്ഷണം ശുദ്ധവും പുതുമയുള്ളതുമാണെന്ന് ഉറപ്പാക്കാനും നിങ്ങളെ സഹായിക്കും. ഇതുവഴി, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അസ്വസ്ഥതകളും ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാം. ഈച്ചകളെ തുരത്താന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ശുദ്ധമായ പഴങ്ങള്‍
നിങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് പഴങ്ങളോ പച്ചക്കറികളോ കൊണ്ടുവരുന്ന നിമിഷം അവ വൃത്തിയാക്കുക. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഏതെങ്കിലും പഴത്തിന്റെയോ പച്ചക്കറിയുടെയോ തൊലിയിലുണ്ടാകുന്ന നനവ് ഈച്ചകളെ ആകര്‍ഷിക്കും. പ്രത്യേകിച്ചും നിങ്ങള്‍ ഇവ തുറന്ന സ്ഥലത്ത് സൂക്ഷിക്കുകയാണെങ്കില്‍. അതിനാല്‍ ഈച്ചകളും മറ്റ് പ്രാണികളും പഴങ്ങളേയും പച്ചക്കറികളേയും ആകര്‍ഷിക്കുന്നത് തടയാന്‍ അവ നന്നായി വൃത്തിയാക്കുക.
ഫ്‌ലൈ ട്രാപ്പുകള്‍ സജ്ജീകരിക്കുക
പഴങ്ങള്‍, ഭക്ഷണം, പച്ചക്കറികള്‍ എന്നിവയിലേക്ക് ഈച്ചകള്‍ ആകര്‍ഷിക്കപ്പെടുന്നു. അവ നിങ്ങളുടെ ഭക്ഷണത്തെ മലിനമാക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഈച്ച കെണികള്‍ സ്ഥാപിക്കാം. ഇതിനായി പോക്കറ്റ് കാലിയാകുമോ എന്ന ആശങ്ക വേണ്ട. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സമീപം ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഒരു പാത്രം സൂക്ഷിക്കുക എന്നതാണ് ഹാക്കുകളില്‍ ഒന്ന്. ഇതിലേക്ക് കുറച്ച് തുള്ളി ഡിഷ് വാഷിംഗ് സോപ്പ് ചേര്‍ക്കുക. വിനാഗിരി ഈച്ചകളെ ആകര്‍ഷിക്കുമെങ്കിലും സോപ്പ് അവയെ കുടുക്കും.
ഭക്ഷണം ശരിയായി മൂടുക
എല്ലായ്‌പ്പോഴും അസംസ്‌കൃത ഉല്‍പ്പന്നങ്ങളോ പാകം ചെയ്ത ഭക്ഷണങ്ങളോ അടച്ച് സൂക്ഷിക്കണം. മേശപ്പുറത്ത് പഴങ്ങള്‍ മൂടി വേണം വെക്കാന്‍. ഫ്രിഡ്ജിനുള്ളില്‍ പോലും പച്ചക്കറികള്‍ സൂക്ഷിക്കാനും, പാചകം ചെയ്ത ഭക്ഷണം സൂക്ഷിക്കാന്‍ വീട്ടില്‍ ഉപയോഗിക്കുന്ന കാസറോളുകളിലും മറ്റ് പാത്രങ്ങളിലും ലിഡ് ഇടാനും നിങ്ങള്‍ക്ക് ഒരു നെറ്റ് മെഷ് ഉപയോഗിക്കാം. നെറ്റ് മെഷ് വായുസഞ്ചാരം ഉറപ്പാക്കുകയും പഴങ്ങളും പച്ചക്കറികളും വളരെക്കാലം ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യുന്നു.
അടുക്കള വൃത്തിയായി സൂക്ഷിക്കുക
ഈച്ചകള്‍ ഭക്ഷണത്തിലേക്ക് മാത്രമല്ല, വൃത്തിഹീനമായ ഇടങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നു, പ്രത്യേകിച്ച് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക്. അതിനാല്‍, ഷെല്‍ഫുകളും സിങ്കും ഉള്‍പ്പെടെ അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം.
പ്രകൃതിദത്ത കീടനാശിനികള്‍ ഉപയോഗിക്കുക
ഈച്ചകളെയും മറ്റ് പ്രാണികളെയും തുരത്താന്‍ ഉപയോഗിക്കാവുന്ന ചില ചേരുവകള്‍ നിങ്ങളുടെ അടുക്കളയിലുണ്ട്. ഉദാഹരണത്തിന് പുതിന, തുളസി, കായം എന്നിവ ഭക്ഷണങ്ങള്‍ക്ക് സമീപം വെക്കുന്നത് ഈച്ചകളെ അകറ്റും. പ്രാണികള്‍ക്ക് ശക്തമായ ഗന്ധം ഇഷ്ടമല്ല, അതിനാല്‍, ഈ സുഗന്ധമുള്ള ഔഷധസസ്യങ്ങള്‍ നിങ്ങളുടെ ഭക്ഷണങ്ങള്‍ക്ക് കവചം സൃഷ്ടിക്കും. ഈച്ചകളെ തുരത്താന്‍പാത്രങ്ങളില്‍ നാരങ്ങയുടെയും ഓറഞ്ചിന്റെയും തൊലികള്‍ ചേര്‍ക്കാം.
ഫ്രിഡ്ജില്‍ പഴങ്ങള്‍ സൂക്ഷിക്കുക
ഈച്ചകളെ അകറ്റാനുള്ള മറ്റൊരു മാര്‍ഗം പഴങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക എന്നതാണ്. മാമ്പഴം, ലിച്ചി, ആപ്പിള്‍, കാപ്സിക്കം, പാകം ചെയ്ത ഭക്ഷണം എന്നിവയൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഭക്ഷണം തുറന്ന സ്ഥലത്തല്ലെങ്കില്‍, അത് ഏതെങ്കിലും തരത്തിലുള്ള പ്രാണികളെ ആകര്‍ഷിക്കില്ല.
അധികം പഴുത്ത പഴങ്ങള്‍ കളയുക
അമിതമായി പഴുത്ത പഴങ്ങള്‍ ചീഞ്ഞഴുകിപ്പോകും. ഈച്ചകളെ മാത്രമല്ല, വീടിനെ മലിനമാക്കുന്ന മറ്റ് പലതരം പ്രാണികളെയും അവര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയും. അതിനാല്‍ ഇവ നന്നായി പരിശോധിക്കുക. അത് പഴുക്കുകയോ കേടുപാടുകളുടെ വക്കിലെത്തുകയോ ചെയ്താല്‍, ഒന്നുകില്‍ അത് എത്രയും വേഗം അടുക്കളയില്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക.












Click it and Unblock the Notifications