കെറ്റിലില്‍ വെള്ളത്തിന്റെ കറപിടിച്ചോ..? വെറുതെ കഴുകിയാല്‍ പോര, ഒരു സൂത്രപ്പണിയുണ്ട്..!
നമ്മുടെ എല്ലാം വീട്ടില്‍ സാധാരണയായി ഉള്ള ഒരു ഉപകരണമാണ് കെറ്റില്‍. പലരും ദിവസവും വെള്ളം ചൂടാക്കാന്‍ കെറ്റില്‍ ഉപയോഗിക്കുന്നു. കെറ്റിലിലേക്ക് വെള്ളം മാത്രമെ ഒഴിക്കുന്നുള്ളൂ എന്നതിനാല്‍ അധികം വൃത്തിയാക്കേണ്ട ആവശ്യമില്ലെന്നാണ് ഭൂരിഭാഗം പേരും കരുതിയിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണ്. നിങ്ങളുടെ കെറ്റില്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
നിങ്ങള്‍ പതിവായി കെറ്റില്‍ വൃത്തിയാക്കുന്നില്ലെങ്കില്‍, താഴെയുള്ള ഉപരിതലത്തില്‍ വെള്ളത്തിന്റെ പാടുകള്‍ കാണാം. ഇതിനെ ലൈംസ്‌കെയില്‍ (കാല്‍സ്യം കാര്‍ബണേറ്റ്) എന്നാണ് വിളിക്കുന്നത്. ഇത് ജലം ബാഷ്പീകരിക്കപ്പെടുമ്പോള്‍ ഉപരിതലത്തില്‍ അവശേഷിക്കുന്ന ഒരു ഹാര്‍ഡ് ഡിപ്പോസിറ്റാണ്. ലൈം സ്‌കെയില്‍ വര്‍ധിക്കുന്നത് നിങ്ങളുടെ കെറ്റിലിന്റെ കാര്യക്ഷമതയെ ബാധിക്കുകയും നിങ്ങളുടെ വെള്ളത്തിന് അല്‍പ്പം മെറ്റാലിക് ഫ്‌ലേവര്‍ നല്‍കുകയും ചെയ്യും.

അതിനാല്‍ ഓരോ ഉപയോഗത്തിന് ശേഷവും കെറ്റില്‍ നന്നായി വൃത്തിയാക്കുന്നു എന്ന് ഉറപ്പാക്കണം. നിങ്ങളുടെ കെറ്റിലിന്റെ അടിഭാഗം അനായാസമായി വൃത്തിയാക്കാന്‍ സാധിക്കും. അതിന് വേണ്ടത് കുറച്ച് നാരങ്ങയും വെള്ളവും മാത്രമാണ്. വെള്ളത്തിന്റെ പാട് പിടിച്ച കെറ്റിലിലേക്ക് ചെറുനാരങ്ങ പിഴിയുക. ശേഷം ഈ തൊലികളും കെറ്റിലിലേക്ക് ഇടുക. ഇനി കുറച്ച് വെള്ളം ചേര്‍ത്ത് കെറ്റില്‍ ഓണാക്കാം.
അല്‍പനേരത്തിന് ശേഷം കെറ്റിലിലെ വെള്ളം തിളക്കുന്നത് കാണാം. ഈ സമയം കെറ്റില്‍ ഓഫ് ചെയ്യാം. ഇനി ഈ വെള്ളം മാറ്റിനോക്കിയാല്‍ കെറ്റിലിലെ പാടുകള്‍ പോയിരിക്കുന്നത് കാണാം. എന്നാല്‍ കെറ്റില്‍ വൃത്തിയാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമല്ല ഇത്. നിങ്ങളുടെ കെറ്റില്‍ നിന്ന് വെള്ളത്തിന്റെ പാടുകള്‍ നീക്കം ചെയ്യാന്‍ വേറെയും ചില വഴികളുണ്ട്. അതിലൊന്നാണ് ബേക്കിംഗ് സോഡ കൊണ്ടുള്ള മാര്‍ഗം.
അതിനായി കറപിടിച്ച കെറ്റിലെടുത്ത് മുക്കാല്‍ ഭാഗത്തോളം വെള്ളം നിറക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇനി കെറ്റില്‍ ഓണാക്കി വെള്ളം തിളപ്പിക്കുക. ഒരു മണിക്കൂര്‍ നേരം ഈ വെള്ളം ഇങ്ങനെ തന്നെ കെറ്റിലില്‍ വെക്കാം. ശേഷം ഈ വെള്ളം ഒഴിവാക്കി നന്നായി കഴുകണം. ഇനി നോക്കുമ്പോള്‍ നിങ്ങളുടെ കെറ്റിലില്‍ പറ്റിപിടിച്ച വെള്ളത്തിന്റെ പാടുകള്‍ കാണില്ല.
ഇത് കൂടാതെ വിനാഗിരി ഉപയോഗിച്ചും കെറ്റിലിലെ കറ നീക്കം ചെയ്യാം. വാറ്റിയെടുത്ത വെളുത്ത വിനാഗിരി കെറ്റിലിന്റെ പകുതിയോളം നിറയ്ക്കുക. ഇതിലേക്ക് വെള്ളവുമൊഴിച്ച് കെറ്റില്‍ ഓണാക്കി തിളപ്പിക്കുക. അതിന് ശേഷം ഈ വെള്ളം ഒഴിവാക്കുക. ശേഷിക്കുന്ന വിനാഗിരി കെറ്റിലില്‍ ഉണ്ടെങ്കില്‍ വീണ്ടും വെള്ളമൊഴിച്ച് തിളപ്പിക്കാം. അപ്പോള്‍ നിങ്ങള്‍ വിനാഗിരി വേറെ ഒഴിക്കേണ്ടതില്ല.












Click it and Unblock the Notifications