Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുക്കളയിലാകെ പാറ്റകളാണോ? എല്ലാത്തിനേയും ഒറ്റയടിക്ക് തുരത്താം, ഓറഞ്ച് തൊലിയെടുത്തോളൂ

ഓറഞ്ച് നമ്മളില്‍ പലരും പൊതുവെ ഉപയോഗിക്കുന്ന ഫ്രൂട്‌സാണ്. ഏത് കാലാവസ്ഥയിലും വിപണിയില്‍ സുലഭമായി ലഭിക്കുന്ന ഓറഞ്ച് നിരവധി പോഷകങ്ങള്‍ നിറഞ്ഞതും ജലാംശം നിറഞ്ഞതുമാണ്. എല്ലാവരും ഓറഞ്ചിന്റെ തൊലി വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ അടുക്കളയിലും മറ്റും ഈ ഓറഞ്ച് തൊലി കൊണ്ട് ഒന്നിലേറെ ഉപയോഗം ഉണ്ട് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

അടുക്കളയെ വൃത്തിഹീനമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് പാറ്റകള്‍. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയും ഭക്ഷണാവശിഷ്ടങ്ങളുമാണ് പാറ്റകളെ ആകര്‍ഷിക്കുന്നത്. ഇവയെ തുരത്താന്‍ പലരും കെമിക്കല്‍ റിപ്പല്ലന്റുകളേയും കീടനിയന്ത്രണ മരുന്നുകളും ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഓറഞ്ച് തൊലി ഇവയെ തുരത്താനുള്ള പ്രകൃതിദത്ത പരിഹാരമാണ് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

cleaning tips

ഓറഞ്ച് തൊലിയില്‍ സിട്രസ് ആസിഡിന്റെ സാന്നിധ്യമുണ്ട്. ലിമോണീന്‍ എന്ന സംയുക്തവും അവയില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ മണം മനുഷ്യര്‍ക്ക് ആസ്വാദ്യകരമാണെങ്കിലും പാറ്റകള്‍ക്ക് അനുയോജ്യമല്ല. അതിനാല്‍ തന്നെ ഓറഞ്ച് തൊലികള്‍ ഇവയ്ക്കുള്ള ഒരു മികച്ച പ്രകൃതിദത്ത പ്രതിരോധമായി മാറുന്നു. എങ്ങനെയാണ് ഓറഞ്ച് തൊലികള്‍ പാറ്റകളെ തുരത്താന്‍ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ഓറഞ്ച് തൊലികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അവ പൂര്‍ണ്ണമായും ഉണക്കുക. അതിന് ശേഷം സിങ്കിന്റെ അടിയിലോ വീട്ടുപകരണങ്ങള്‍ക്ക് പിന്നിലോ അടുക്കളയുടെ ഇരുണ്ട കോണുകളിലോ പോലെ പാറ്റകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തൊലികള്‍ വയ്ക്കുക. അവയുടെ ഫലപ്രാപ്തി നിലനിര്‍ത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടുമ്പോള്‍ തൊലികള്‍ മാറ്റി വെക്കണം.

ഇത് പാറ്റകള്‍ പെറ്റ് പെരുകുന്നത് തടയാന്‍ സഹായിക്കും. ഇതിനൊപ്പം പതിവ് വൃത്തിയാക്കലും ശരിയായ ഭക്ഷണ സംഭരണവും ചെയ്യണം എന്ന് മറക്കരുത്. ഇത് അവയുടെ സാന്നിധ്യം കുറയ്ക്കാന്‍ തീര്‍ച്ചയായും സഹായിക്കും. പാറ്റകളെ തുരത്താന്‍ മാത്രമല്ല മറ്റ് പല അടുക്കള ഉപയോഗത്തിനും ഓറഞ്ച് തൊലി ഉപയോഗിക്കാം. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

എയര്‍ ഫ്രഷ്‌നര്‍

ഓറഞ്ച് തൊലികള്‍ ഉപയോഗിച്ച് ഒരു പരിസ്ഥിതി സൗഹൃദ എയര്‍ ഫ്രെഷ്‌നര്‍ ഉണ്ടാക്കാം. ഓറഞ്ച് തൊലിക്കൊപ്പം കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ വെള്ളത്തില്‍ ചേര്‍ക്കുക. തുടര്‍ന്ന് 15-20 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ഈ പ്രകൃതിദത്ത മിശ്രിതം പാചകത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കാനും നിങ്ങളുടെ അടുക്കളയെ പുതുക്കാനും സഹായിക്കും.

കിച്ചന്‍ ക്ലീനര്‍

ഓറഞ്ച് തൊലികള്‍ വിനാഗിരിയില്‍ രണ്ടാഴ്ച മുക്കിവയ്ക്കുക. തുടര്‍ന്ന് ഈ ദ്രാവകം അരിച്ചെടുക്കുക. സിട്രസ് കലര്‍ന്ന വിനാഗിരി കഠിനമായ രാസവസ്തുക്കള്‍ ഇല്ലാതെ തന്നെ പറ്റിപിടിച്ച എണ്ണയും ഗ്രീസ് കറയും പരിഹരിക്കാന്‍ അത്യുത്തമമാണ്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പോളിഷ്

നിങ്ങളുടെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ മങ്ങിയതായി തോന്നുന്നുണ്ടോ? ഒരു ഓറഞ്ച് തൊലി എടുത്ത് അതിന്റെ ഉള്‍ഭാഗം കൊണ്ട് മങ്ങിയ പാത്രങ്ങളില്‍ പുരട്ടുക. 10-15 മിനിറ്റ് ഇത് ഇങ്ങനെ ഇരിക്കട്ടെ. സ്വാഭാവിക എണ്ണകളും വിരലടയാളവും നീക്കം ചെയ്യാനും തിളക്കം പുനഃസ്ഥാപിക്കാനും ഇതിന് സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+