വെള്ള ഷർട്ടിന്റെ തോൾഭാഗത്ത് മഞ്ഞക്കറ വീണോ? വൃത്തിയാക്കാൻ ഇതാ ലളിതമായ വഴികൾ
വിയർപ്പുളള ആളുകൾ എപ്പോഴും നേരിടുന്ന പ്രശ്നമാണ്, വെളുത്ത നിറത്തിലുളള ഷർട്ടോ ടീ ഷർട്ടോ മറ്റോ ധരിച്ചാൽ കക്ഷ ഭാഗത്തുണ്ടാകുന്ന മഞ്ഞക്കറ. എത്ര ശ്രദ്ധയോടെ കഴുകിയാലും ഇത് ചിലപ്പോൾ മുഴുവനായും പോകില്ല.
പലപ്പോഴും ഈ കറ കാരണം വെള്ള ഷർട്ടും ടീം ഷർട്ടുമൊക്കെ ഉപയോഗിക്കാനാകാതെ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇനി മുതൽ അതിന്റെ ആവശ്യമില്ല. അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈ കറകൾ എളുപ്പത്തിൽ കളയാൻ സാധിക്കും.
ബേക്കിംഗ് സോഡ പേസ്റ്റ്
ഇത്തരം കറകൾ കളയാൻ ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ അല്പം വെള്ളത്തിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയുള്ള ഭാഗത്ത് ഒരു പഴയ ബ്രഷോ വിരലോ ഉപയോഗിച്ച് തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം സാധാരണ പോലെ കഴുകിയെടുക്കാം.

വിനാഗിരിയും ബേക്കിംഗ് സോഡയും
വളരെ പഴക്കമുള്ളതും കഠിനവുമായ കറകൾ മാറ്റാൻ ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം. ആദ്യം കറയുള്ള ഭാഗം വിനാഗിരിയിൽ 30 മിനിറ്റ് മുക്കിവെക്കുക. അതിനുശേഷം അതിനു മുകളിലേക്ക് ബേക്കിംഗ് സോഡ വിതറി പതുക്കെ ഉരച്ചു കഴുകുക.
ഹൈഡ്രജൻ പെറോക്സൈഡ്
മാസങ്ങളായി വസ്ത്രത്തിലുള്ള കറകൾ മാറ്റാൻ ഹൈഡ്രജൻ പെറോക്സൈഡ് സഹായിക്കും. സമമായി ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും കൂട്ടിക്കലർത്തുക. ഇത് കറയുള്ള ഭാഗത്ത് പുരട്ടി ഒരു മണിക്കൂർ വെച്ചതിനു ശേഷം കഴുകുക.
ചെറുനാരങ്ങാനീര്
കറയുള്ള ഭാഗത്ത് ചെറുനാരങ്ങാനീര് പുരട്ടുക. അതിനുശേഷം ഷർട്ട് രണ്ട് മണിക്കൂർ നല്ല വെയിലത്ത് ഉണങ്ങാനിടുക. ചെറുനാരങ്ങയിലെ അമ്ലഗുണവും വെയിലിന്റെ സ്വാഭാവിക ബ്ലീച്ചിംഗ് കഴിവും ചേർന്ന് കറയെ ഇല്ലാതാക്കും.


Click it and Unblock the Notifications
