കറ കളയാന്‍ ഇനി പാടുപെടേണ്ട.. ഒരു കഷണം ഉരുളക്കിഴങ്ങ് മതി, ഫലമുറപ്പ്
വീടും വീട്ടുപകരണങ്ങളും വൃത്തിയാക്കുന്നത് വ്യക്തി ശുചിത്വം പോലെ തന്നെ വളരെ പ്രധാനമാണ്. വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ ഒരു വീട് ആരോഗ്യകരമായ ഒരു ജീവിതശൈലിയാണ് പടുത്തുയര്‍ത്തുന്നത്. വൃത്തിയായ വീടും പരിസരവും താമസക്കാരുടെ മനസിനുള്ളിലേക്കും പോസിറ്റീവ് എനര്‍ജി നിറക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീടിന്റെ ഓരോ മൂലയും വൃത്തിയാക്കാന്‍ ക്ലീനിംഗ് ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും എല്ലാ വീട്ടിലും ഉണ്ടാകും.
മോപ്സ്, അണുനാശിനി, ക്ലീനിംഗ് സ്‌പ്രേ തുടങ്ങിയവ എല്ലാവരുടേയും വീട്ടിലും ഉണ്ടാകും. ഇവയെല്ലാം ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍ അല്‍പം ശ്രമകരമാണെന്ന് പറയാതെ വയ്യ. ചില സ്ഥലങ്ങളും ഉപകരണങ്ങളും വൃത്തിയാക്കാന്‍ ഇവ ഉപയോഗിച്ച് സാധിച്ചെന്നും വരില്ല. എന്നാല്‍ ക്ലീനിംഗിനും ചില പൊടിക്കൈകളൊക്കെയുണ്ട്. അവ പ്രയോഗിച്ചാല്‍ ക്ലീനിംഗ് എല്ലാം പിന്നെ വളരെ എളുപ്പമായിരിക്കും.

പാത്രങ്ങളിലേയും ചില സ്ഥലങ്ങളിലേയും കറയും തുരുമ്പും വൃത്തിയാക്കാന്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് സാധിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ. ഇല്ലെങ്കില്‍ ഇനി പറയുന്ന ചില വൃത്തിയാക്കലുകള്‍ക്ക് ഒരു ചെറിയ കഷണം ഉരുളക്കിഴങ്ങ് മാത്രം മതി. എന്തൊക്കെ അവസരങ്ങളിലാണ് ഉരുളക്കിഴങ്ങ് കൊണ്ട് വൃത്തിയാക്കാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം.
കണ്ണാടിയിലെ കറ തുടയ്ക്കാന്‍ നമ്മള്‍ പലപ്പോഴും ഒരു ക്ലീനിംഗ് സ്‌പ്രേയും പഴയ പത്രങ്ങളും ഉപയോഗിക്കാറുണ്ട്. കറ കളയാന്‍ ഇത് വഴി സാധിക്കുമെങ്കിലും വൃത്തിയാക്കുമ്പോള്‍ അവശേഷിപ്പിച്ച അടയാളം നമുക്ക് കാണാന്‍ കഴിയും. ഇത് ഒഴിവാക്കാന്‍ ഉരുളക്കിഴങ്ങ് കൊണ്ട് സാധിക്കും. ഒരു ഉരുളക്കിഴങ്ങ് പകുതിയായി വൃത്താകൃതിയില്‍ മുറിക്കാന്‍ ശ്രദ്ധിക്കുക. എന്നിട്ട് കണ്ണാടിയില്‍ വെച്ച് തുടക്കുക.
എല്ലായിടത്തും തുടച്ച ശേഷം അല്‍പം മങ്ങല്‍ കണ്ണാടിയില്‍ കാണാന്‍ സാധിക്കും. ഇത് ഒഴിവാക്കാന്‍ കുറച്ച് വെള്ളം തളിച്ച് മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് വൃത്തിയാക്കി നോക്കൂ. മുന്‍പുണ്ടായിരുന്ന കറകളും പാടുകളും എല്ലാം പോയിട്ടുണ്ടായിരിക്കും. അടുക്കളയില്‍ ഉപയോഗിക്കുന്ന ചില ഉപകരണങ്ങള്‍ ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ തുരുമ്പ് പിടിക്കാന്‍ തുടങ്ങും.
ഇത് വൃത്തിയാക്കുക എന്ന് പറയുന്നത് ശ്രമകരമാണ്. അതിനാല്‍ തന്നെ പലരും ഇത്തരം ഉപകരണങ്ങള്‍ വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ ഇനി അത് വേണ്ടി വരില്ല. ഒരു ഉരുളക്കിഴങ്ങിന്റെ കഷ്ണം എടുത്ത് പാത്രത്തില്‍ കുറച്ച് ഉപ്പോ സോപ്പോ പുരട്ടി തുരുമ്പുള്ള ഭാഗത്ത് തേക്കുക. അതിന് ശേഷം കഴുകി നോക്കൂ. വ്യത്യാസം നേരിട്ട് കാണാന്‍ സാധിക്കും. കത്തികള്‍ പലപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുന്നവരാണ് നമ്മളില്‍ പലരും. ഇതിന് പകരം, അവയില്‍ കാണുന്ന തുരുമ്പും കറയും നീക്കം ചെയ്യാന്‍ ഒരു ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്.












Click it and Unblock the Notifications