കത്തികള്‍ ഏറെ നേരം സിങ്കിലെ വെള്ളത്തിലിട്ട് വെക്കാറുണ്ടോ..? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
അടുക്കളയില്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഉപകരണമാണ് കത്തി. നല്ല കത്തിയുണ്ടെങ്കില്‍ അടുക്കളയിലെ ജോലി ഇരട്ടി വേഗത്തില്‍ പൂര്‍ത്തിയാക്കാം എന്നാണ് പല പാചക വിദഗ്ധരുടേയും പക്ഷം. എന്നാല്‍ പലപ്പോഴും കത്തികള്‍ അലക്ഷ്യമായും ലാഘവത്തോടെയുമാണ് പലരും കൈകാര്യം ചെയ്യുന്നത്. കത്തികള്‍ വൃത്തിയാക്കുന്നത് അവയുടെ പ്രവര്‍ത്തനത്തെയും കാലവധിയേയും നമ്മുടെ സുരക്ഷയെയും ബാധിക്കുന്ന ഒരു പ്രക്രിയയാണ്.
അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലും ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും വേണം കത്തികളെ കൈകാര്യം ചെയ്യാന്‍. ശരിയായി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന കത്തികള്‍ അവ കൈകാര്യം ചെയ്യുമ്പോഴുണ്ടാക്കുന്ന മുറിവുകളുടെയും പരിക്കുകളുടെയും സാധ്യത കുറയ്ക്കുന്നു. കത്തികള്‍ വൃത്തിയാക്കുന്നത് നമ്മുടെ ആരോഗ്യത്തിനും പ്രധാനമാണ്.

കത്തികളില്‍ പലപ്പോഴും ഭക്ഷണ അവശിഷ്ടങ്ങളും ബാക്ടീരിയകളും പറ്റിപിടിച്ചേക്കാം. അത് ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളിലേക്ക് നയിച്ചേക്കാം. കത്തികള്‍ കൂടുതല്‍ കാര്യക്ഷമവും കൃത്യവും ആയി പ്രവര്‍ത്തിക്കാന്‍ അത് ശുചിയാക്കുന്ന രീതിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. കത്തികള്‍ വൃത്തിയാക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കായാണ് എന്ന് നമുക്ക് നോക്കാം.
കഠിനമായ ഡിറ്റര്‍ജന്റുകള്‍, സ്‌കോറിംഗ് പാഡുകള്‍ എന്നിവ ഉപയോഗിച്ചത് കത്തി വൃത്തിയാക്കാന്‍ പാടില്ല. ഇവ ബ്ലേഡിന്റെ മൂര്‍ച്ചയേറിയ ഭാഗത്തെ നശിപ്പിക്കുകയോ തുരുമ്പെടുക്കുകയോ ചെയ്യാം. പകരം, മൃദുവായ സ്‌പോഞ്ച്, തുണി, വീര്യം കുറഞ്ഞ ഡിഷ് സോപ്പ് എന്നിവ തിരഞ്ഞെടുക്കുക. ബ്ലേഡ് വൃത്തിയാക്കുമ്പോള്‍ അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കണം എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
സമയം ലാഭിക്കുമെങ്കിലും കത്തികള്‍ ഒരിക്കലും ഡിഷ് വാഷറില്‍ വെച്ച് പോകരുത്. ഓരോ കത്തിയും വെവ്വേറെ എടുത്ത് തന്നെ കഴുകുചക. ഇവ ഒരിക്കലും വെള്ളത്തില്‍ കൂടുതല്‍ നേരം ഇട്ട് വെക്കരുത്. കത്തിയില്‍ ഭക്ഷണാവിഷ്ടങ്ങള്‍ പറ്റി പിടിക്കുന്നത് തടയാന്‍ അന ഉപയോഗിച്ച ഉടന്‍ തന്നെ കഴുകുക. വീര്യം കുറഞ്ഞ ഡിഷ് സോപ്പും ഒരു സ്‌പോഞ്ചോ ഉപയോഗിച്ച് ബ്ലേഡും ഹാന്‍ഡും മൃദുവായി സ്‌ക്രബ് ചെയ്ത ശേഷം നന്നായി കഴുകുക.
ശേഷം വൃത്തിയുള്ള ടവ്വല്‍ ഉപയോഗിച്ച് കത്തി ഉണക്കാം. തുരുമ്പ് തടയാന്‍ കത്തി പൂര്‍ണ്ണമായും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. കത്തികള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ വായുവില്‍ ഉണങ്ങാന്‍ വിടുകയോ ചെയ്താല്‍ അവ നശിച്ചേക്കാം. ഉപയോഗം കഴിഞ്ഞ ശേഷം കത്തികള്‍ മറ്റ് കട്ട്‌ലറികള്‍ക്കൊപ്പം സൂക്ഷിക്കാതിരിക്കുക. മാഗ്‌നറ്റിക് സ്ട്രിപ്പ്, ബ്ലേഡ് പ്രൊട്ടക്ടറുകള്‍ പോലുള്ളവ കത്തി സൂക്ഷിക്കാനായി തിരഞ്ഞെടുക്കാം.
കത്തിയുടെ ആരോഗ്യത്തില്‍ കട്ടിംഗ് ബോര്‍ഡിന്റെ ഘടനയും പ്രധാനമാണ്. ഗ്ലാസ്, ഗ്രാനൈറ്റ്, സെറാമിക് പോലുള്ള വളരെ കഠിനമായ വസ്തുക്കളില്‍ വെച്ച് മുറിക്കുന്നത് ഒഴിവാക്കുക. തടി, മുള, പ്ലാസ്റ്റിക് പോലെയുള്ള പ്രതലങ്ങളില്‍ വെച്ച് കത്തി വെച്ച് സാധനങ്ങള്‍ മുറിക്കുക.












Click it and Unblock the Notifications