മഴക്കാലത്ത് വസ്ത്രങ്ങളും രോഗം കൊണ്ടുവരും; വസ്ത്രങ്ങളിലെ ദുര്‍ന്ധവും ഈര്‍പ്പവും ഇങ്ങനെ ഒഴിവാക്കൂ
മഴക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് വസ്ത്രങ്ങള്‍ ഉണക്കുന്നത്. പലപ്പോഴും ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ തുണികള്‍ ഉണക്കുന്നതിനാല്‍ അതിന് ഒരു വല്ലാത്ത മണവും ഉണ്ടാകും. മഴക്കാലത്ത് വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ അതും രോഗകാരണമാകും. ഈര്‍പ്പമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് പനി പോലെയുള്ള രോഗങ്ങളെ ക്ഷണിച്ചു വരുത്തും.
വേനല്‍ക്കാലത്ത് വസ്ത്രങ്ങള്‍ക്ക് ലഭിക്കുന്ന ചൂടും പുതുമയും ഒന്നും മഴക്കാലത്തെ അന്തരീക്ഷത്തില്‍ ലഭിക്കില്ല. പൂര്‍ണമായും ഉണങ്ങാത്ത വസ്ത്രങ്ങള്‍ കൂട്ടിയിട്ടാല്‍ അത് ദുര്‍ഗന്ധത്തിന് കാരണമാകും. മഴക്കാലത്ത് ഒരല്പം ശ്രദ്ധിച്ചാല്‍ വസ്ത്രങ്ങള്‍ പുതുമയോടെയും വൃത്തിയോടെയും സൂക്ഷിക്കാന്‍ കഴിയും. അതിനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

സൂര്യപ്രകാശത്തില്‍ തുണികള്‍ ഉണക്കുമ്പോള്‍ തുണികള്‍ അണുവിമുക്തമാവുകയും നല്ല പുതുമ ലഭിക്കുകയും ചെയ്യും. എന്നാല്‍ മഴക്കാലത്ത് ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ തുണികള്‍ ഉണക്കുമ്പോള്‍ അതില്‍ അണുക്കള്‍ അടിഞ്ഞുകൂടുന്നു. അതിനാല്‍ തുണി നനയ്ക്കാനായി ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഡിറ്റര്‍ജെന്റുകള്‍ തിരഞ്ഞെടുക്കുക. കഴുകുമ്പോള്‍ ഡെറ്റോള്‍ പോലെയുള്ള അണുനാശിനി ലായനിയുടെ ഏതാനും തുള്ളികള്‍ ചേര്‍ക്കുന്നതും നല്ലതാണ്.
വസ്ത്രങ്ങള്‍ ഉടനെ കഴുകുക
മഴ നനഞ്ഞ വസ്ത്രങ്ങള്‍ കുന്നുകൂട്ടിയിടുന്നത് ഒഴിവാക്കുക കാരണം വിയര്‍പ്പും മഴവെള്ളവും ദുര്‍ഗന്ധത്തിന് കാരണമാകും. പൂപ്പല്‍ ഉണ്ടാകുന്നത് തടയാനും വസ്ത്രങ്ങള്‍ ഊരിയിട്ട ശേഷം ഉടനെ കഴുകുക.
മഴക്കാലത്ത് സൂര്യപ്രകാശം ഏല്ക്കാത്തതിനാല് വസ്ത്രങ്ങളില്‍ പൂപ്പലുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒന്നുകില്‍ ജനാലയ്ക്ക് അരികിലോ അല്ലെങ്കില്‍ സീലിങ് ഫാനിന് കീഴിലോ വസ്ത്രങ്ങള്‍ ഉണക്കുക. ഒരു ഡിഹ്യൂമിഡിഫയര് ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഉണക്കുന്ന സ്റ്റാന്‍ഡ് ഉപയോഗിക്കുക. ഇത് വസ്ത്രങ്ങള്‍ വേഗത്തില്‍ ഉണങ്ങാനും ദുര്‍ഗന്ധം ഒഴിവാക്കാനും സഹായിക്കുന്നു.
കനം കുറഞ്ഞ തുണികള്‍ ഉപയോഗിക്കുക. മഴക്കാലത്ത് കട്ടികൂടിയ തുണികള്‍ ഉപയോഗിച്ചാല്‍ അത് ഉണങ്ങാന്‍ കൂടുതല്‍ സമയം എടുക്കുന്നു. ഉണങ്ങാന്‍ വൈകുന്തോറും ഫംഗസ് വളര്‍ച്ചയ്ക്ക് കാരണമായേക്കാം. വേഗത്തില്‍ ഉണങ്ങുന്ന, കട്ടികുറഞ്ഞ കോട്ടണ്‍, അല്ലെങ്കില്‍ സിന്തറ്റിക് പോലുള്ള തുണിത്തരങ്ങള്‍ ഉപയോഗിക്കുക.
മഴക്കാലത്ത് വസ്ത്രങ്ങള്‍ എത്ര ഉണങ്ങിയാലും അതില്‍ നേരിയ ഈര്‍പ്പം ഉണ്ടാകും അതില്‍ ബാക്ടീരിയ അടിയുന്നത് ഒഴിവാക്കാന്‍ അടിവസ്ത്രങ്ങളും സോക്സും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഉണക്കുക. ഇത് തുണിയിലെ ഈര്‍പ്പം പൂര്‍ണമായും നീങ്ങാന്‍ സഹായിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications