ഗ്രാമ്പൂ വെള്ളം കുടിച്ച് തടി കുറക്കാം, ഇനി കഷ്ടപ്പെടേണ്ട; പക്ഷെ ഇങ്ങനെ കഴിക്കണമെന്ന് മാത്രം
കഴിക്കുന്നത് പോലെ എളുപ്പമല്ല തടി കുറക്കുകയെന്നത്. കൃത്യമായ വ്യായാമവും ജീവിത രീതിയും പിന്തുടർന്നാൽ മാത്രമേ തടി കുറയുകയുള്ളൂ. അതോടൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് വേഗം പകരുന്ന നിരവധി ഭക്ഷണങ്ങൾ ഉണ്ട്, അതുപോലെ തന്നെ സുഗന്ധവ്യജ്ഞനങ്ങളും. അത്തരത്തിലൊരു സുഗന്ധവ്യജ്ഞനമായ ഗ്രാമ്പുവിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ആന്റി ഓക്സിഡന്റുകളായാലും പോഷകങ്ങളാലും സമ്പുഷ്ടമായ ഗ്രാമ്പു മെറ്റബോളിസം വേഗത്തിലാക്കുകയും കൊഴുപ്പിനെ എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യും.ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ദഹനത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുന്നത് കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കും.അതുവഴി ആരോഗ്യകരമായ രീതിയിൽ ഭാരം നിലനിർത്താം.

ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജെനോൾ വയറുവേദന കുറയ്ക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ, ഗ്രാമ്പൂ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഗ്രാമ്പൂ അത്യാവശ്യമാണ്.
ഇനി എങ്ങനെയൊക്കെയാണ് ഗ്രാമ്പൂ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതെന്ന് നോക്കാം
ഗ്രാമ്പൂ ചേർത്ത വെള്ളം
ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് നമ്മുടെ മെറ്റബോളിസം വർധിപ്പിക്കുന്നത്. വെള്ളം തയ്യാറാക്കുന്നതിനായി അൽപം വെള്ളം എടുത്ത് അതിലേക്ക് 3 വരെ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ചെടുക്കാം. മെറ്റബോളിസം വർധിപ്പിക്കുന്നതിനൊപ്പം തന്നെ ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറക്കാനും ഇത് നല്ലതാണ്. ഇളം ചൂടോട് കൂടി തന്നെ ഈ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തന് ഏറ്റവും ഉത്തമം.
ഗ്രാമ്പൂ ചേർത്ത് ചായ തിളപ്പിക്കാം
ചായയിൽ ഏലയ്ക്കാ ചേർക്കുന്ന പതിവ് നമ്മുക്ക് ഉണ്ട്. എന്നാൽ ഇനി അൽപം ഗ്രാമ്പൂ കൂടി ചേർത്ത് നോക്കൂ. ഇതിനായി ചായക്ക് വെള്ളം തിളപ്പിക്കുമ്പോൾ അതിലേക്ക് കുതിർത്ത് വെച്ച ഗ്രാമ്പൂ ചേർത്ത് കൊടുക്കാം. ഒരു സ്പൂൺ ഗ്രാമ്പൂവാണ് കുതിർക്കേണ്ടത്. ഉപാപചയം വേഗത്തിലാക്കി കൊഴുപ്പ് എരിച്ച് കളയാനും അമതമായി വിശപ്പെന്ന തോന്നൽ ഇല്ലാതാക്കാനും ഇത് സഹായിക്കും. മാത്രമല്ല ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
ഭക്ഷണത്തിൽ ഉൾപ്പെടുത്താം
1/4 ടീസ്പൂൺ ഗ്രാമ്പൂ ഭക്ഷണത്തിൽ വിതറി കഴിക്കാം. അതല്ലെങ്കിൽ ഗ്രാമ്പൂ ചേർത്ത വെള്ളം താളിച്ച് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ വേഗത്തിൽ സഹായിക്കും. ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കൊപ്പം ഗ്രാമ്പൂ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് മെറ്റബോളിസം വർധിപ്പിക്കും. മാത്രമല്ല യോഗേർട്ട്, വറുത്തെടുത്ത പച്ചക്കറികൾ, സൂപ്പ് എന്നിവയ്ക്കൊപ്പവും ഇവ ചേർക്കാവുന്നതാണ്.
പാൽ ചായയിലും ഗ്രാമ്പൂ ചേർക്കാം
അര ടീസ്പൂൺ ഗ്രാമ്പൂ ചേർത്ത് പാൽ തിളപ്പിക്കാം. ഇതിലേക്ക് ഏലക്കായ, പട്ട, ഇഞ്ചി എന്നിവ ചേർത്ത് കൊടുത്ത് നന്നായി തിളപ്പിച്ചെടുത്ത് കുടിക്കാം.
ഏത് ഭക്ഷണമാണെങ്കിൽ അളവിൽ കൂടുതൽ ഉപയോഗിച്ചാൽ ദോഷമാണ്. അതുപോലെ തന്നെയാണ് ഗ്രാമ്പുവു. അമിതമായ ഉപഭോഗം ദഹനസംബന്ധമായ അസ്വസ്ഥതകൾ അല്ലെങ്കിൽ അലർജികൾക്ക് കാരണമായേക്കും. അതിനാൽ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുുൻപ് ഒരു ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശം കൂടി സ്വീകരിക്കാൻ ഉറപ്പാക്കുക.












Click it and Unblock the Notifications