Get Updates
Get notified of breaking news, exclusive insights, and must-see stories!

പാറ്റകൾ വീട്ടിലേക്ക് വരുന്നത് ഈ 6 ഗുരുതര രോഗങ്ങളും പേറിക്കൊണ്ട്, അകറ്റി നിർത്താനുളള വഴികളിതാ

വീടുകളിൽ കാണുന്ന വെറും ശല്യക്കാർ മാത്രമല്ല പാറ്റകൾ)ൃ; മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന പല രോഗങ്ങളും പരത്തുന്നവയാണവ. ഈ പ്രാണികൾ ഈർപ്പവും ചൂടുമുള്ള അന്തരീക്ഷത്തിൽ വേഗത്തിൽ വളരുകയും ഏത് സാഹചര്യത്തിലും ജീവിക്കാൻ ശീലിക്കുകയും ചെയ്യുന്നു.

നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന അമേരിക്കൻ പാറ്റ, ജർമ്മൻ പാറ്റ, ഓറിയന്റൽ പാറ്റ എന്നിവ ഭക്ഷണ സാധനങ്ങളിലും പാത്രങ്ങളിലും ഒക്കെ മാരകമായ ബാക്ടീരിയകൾ പരത്തുന്നവയാണ്. ഇവ പരത്തുന്ന 6 പ്രധാന രോഗങ്ങൾ ഏതൊക്കെയാണെന്നും അവയിൽ നിന്ന് എങ്ങനെ രക്ഷ നേടാമെന്നും നോക്കാം.

വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ
വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ

1. സാൽമൊണല്ലോസിസ്

പാറ്റകൾ ഓടകളിൽ നിന്നും ചപ്പുചവറുകളിൽ നിന്നും 'സാൽമൊണല്ല' എന്ന ബാക്ടീരിയകൾ ശരീരത്തിൽ ചുമക്കുന്നു. പിന്നീട് ഇവ നമ്മുടെ ഭക്ഷണത്തിലും അടുക്കളയിലെ പ്രതലങ്ങളിലും പടർത്തുന്നു. ഇത് മൂലം അതിസാരം (വയറിളക്കം), വയറുവേദന, പനി, ഛർദ്ദി എന്നിവ ഉണ്ടാകാം. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും ഇത് കൂടുതൽ അപകടകരമാണ്.

Cockroaches

2. ഗ്യാസ്ട്രോഎൻട്രൈറ്റിസ്

വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്ന ബാക്ടീരിയകളെ പാറ്റകൾ പരത്തുന്നു. ഈ അണുബാധ ശരീരത്തിൽ നിന്ന് വലിയ തോതിൽ ജലാംശം നഷ്ടപ്പെടാൻ (dehydration) ഇടയാക്കും.

3. അലർജിയും ആസ്ത്മയും

പാറ്റകളുടെ കാഷ്ഠം, ഉമിനീര്, പൊഴിയുന്ന തൊലി എന്നിവയിൽ അലർജി ഉണ്ടാക്കുന്ന ഘടകങ്ങളുണ്ട്. ഇത് വായുവിൽ കലരുമ്പോൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ആസ്ത്മയും വർദ്ധിക്കാൻ കാരണമാകുന്നു. കുട്ടിക്കാലത്ത് ഇത്തരം അലർജിയുമായി സമ്പർക്കമുണ്ടാകുന്നത് ഭാവിയിൽ വലിയ രീതിയിലുള്ള ആസ്ത്മയ്ക്ക് കാരണമാകാം.

കൊതുകുകടിയേറ്റ് മടുത്തോ? എന്നന്നേക്കുമായി കൊതുകുകളെ വീട്ടിൽ നിന്ന് അകറ്റി നിർത്താൻ 5 എളുപ്പവഴികൾ
കൊതുകുകടിയേറ്റ് മടുത്തോ? എന്നന്നേക്കുമായി കൊതുകുകളെ വീട്ടിൽ നിന്ന് അകറ്റി നിർത്താൻ 5 എളുപ്പവഴികൾ

4. ഇ. കോളി, സ്റ്റാഫിലോകോക്കസ് അണുബാധകൾ

പാറ്റകൾ പരത്തുന്ന ഇത്തരം ബാക്ടീരിയകൾ ഭക്ഷണത്തിലും പാത്രങ്ങളിലും എത്തുമ്പോൾ ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കും ചർമ്മ രോഗങ്ങൾക്കും കാരണമാകുന്നു.

പാറ്റകളെ അകറ്റി നിർത്താനുള്ള എളുപ്പവഴികൾ:

വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക: ഭക്ഷണാവശിഷ്ടങ്ങൾ, എണ്ണമയം, ചപ്പുചവറുകൾ എന്നിവയാണ് പാറ്റകളെ ആകർഷിക്കുന്നത്. അതിനാൽ അടുക്കളയിലെ സ്ലാബുകളും തറയും എപ്പോഴും തുടച്ചു വൃത്തിയാക്കുക.

ദ്വാരങ്ങളും വിടവുകളും അടയ്ക്കുക: വീടിന്റെ ചുവരുകളിലോ ജനലുകളിലോ പൈപ്പുകൾക്ക് ചുറ്റുമോ ഉള്ള ചെറിയ വിടവുകളും ദ്വാരങ്ങളും സിമന്റോ പുട്ടിയോ ഉപയോഗിച്ച് അടയ്ക്കുക. ഇതുവഴി പാറ്റകൾ ഉള്ളിലേക്ക് കയറുന്നത് തടയാം.

ഭക്ഷണം അടച്ചു സൂക്ഷിക്കുക: ഭക്ഷണസാധനങ്ങളും പലചരക്കുകളും വായു കടക്കാത്ത പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക. ഭക്ഷണം തുറന്നുവെക്കരുത്.

കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക: പാറ്റകൾക്ക് ജീവിക്കാൻ വെള്ളം അത്യാവശ്യമാണ്. പൈപ്പുകളിലെ ചോർച്ച മാറ്റുക, സിങ്കും ബാത്റൂമും എപ്പോഴും ഉണക്കി സൂക്ഷിക്കുക.

അനാവശ്യ ഈർപ്പം ഒഴിവാക്കുക: വീടിനുള്ളിൽ അമിതമായ ഈർപ്പം ഉണ്ടാകാൻ അനുവദിക്കരുത്. ആവശ്യമെങ്കിൽ ഡീഹ്യൂമിഡിഫയറുകൾ ഉപയോഗിക്കാം.

പെസ്റ്റ് കൺട്രോൾ ചെയ്യുക: പാറ്റ ശല്യം വളരെ കൂടുതലാണെങ്കിൽ കൃത്യമായ ഇടവേളകളിൽ പ്രൊഫഷണൽ പെസ്റ്റ് കൺട്രോൾ സഹായം തേടുക.

ചൂടും ഈർപ്പവുമുള്ള നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ പാറ്റകൾ പെരുകാൻ സാധ്യത കൂടുതലാണ്. അതിനാൽ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് വഴി ഇത്തരം രോഗങ്ങളിൽ നിന്നും കുടുംബത്തെ സംരക്ഷിക്കാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+