Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനില്ലാത്ത മുടിക്ക് തേങ്ങാപ്പാല്‍ കൊണ്ടൊരു പരിഹാരം; ഒരു ചേരുവ കൂടി ചേര്‍ത്ത് ഇങ്ങനെ ഉപയോഗിക്കൂ

പലരും നേരിടുന്ന പ്രശ്‌നമാണ് ജീവനില്ലാത്ത മുടി. പലപ്പോഴും പ്രായം കൂടുന്തോറും മുടിയുടെ ആരോഗ്യവും നഷ്ടപ്പെടും. ട്രീറ്റ്‌മെന്റ് ചെയ്ത മുടി കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ അതിന്റെ തിളക്കവും ഭംഗിയും നഷ്ടപ്പെടും. കൃത്രിമമായ ചേരുവകള്‍ നിറഞ്ഞ ഉല്‍പ്പന്നങ്ങളേക്കാള്‍ നല്ലത് വീട്ടിലെ അടുക്കളയില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കളാണ്. മുടിയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായക പങ്കുവയ്ക്കാന്‍ കഴിയുന്ന ഒന്നാണ് തേങ്ങാപാല്‍.

മുടിയുടെ ബലത്തിനും തിളക്കത്തിനും തേങ്ങാപാല്‍ ഉപയോഗിച്ച് പല ഹെയര്‍ പായ്ക്കുകള്‍ ഉണ്ടാക്കാന്‍ കഴിയും. വരണ്ടതും നിര്‍ജീവവുമായ മുടിയാണെങ്കില്‍ തേങ്ങാപ്പാല്‍ ഏറ്റവും മികച്ച പരിഹാരമാണ്. വിറ്റാമിനുകള്‍, അയണ്‍, ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് തേങ്ങാപ്പാല്‍.

hair care

കറ്റാര്‍ വാഴ, മുട്ട, തൈര് തുടങ്ങിയ പ്രകൃതിദത്ത ചേരുവകളില്‍ ഒന്നു കൂടി തേങ്ങാപ്പാലില്‍ ചേര്‍ത്താല്‍ ഫലം ഇരട്ടിയാകും. മുടിക്ക് ജലാംശവും തിളക്കവും നല്‍കാന്‍ ഈ ഹെയര്‍ പായ്ക്കുകള്‍ക്ക് കഴിയും. തേങ്ങാപ്പാല്‍ കൊണ്ട് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഹെയര്‍ പായ്ക്കുകള്‍ ഇതാ:

തേങ്ങാപ്പാലും തേനും

വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയ അര കപ്പ് ഫ്രഷ് തേങ്ങാപ്പാലില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. തേങ്ങാപ്പാലും തേനും ചേര്‍ന്ന മിശ്രിതം മുടിയുടെ വേരില്‍ നിന്ന് തുടങ്ങി അറ്റം വരെ പുരട്ടുക. ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും കൂടുതല്‍ നേരം ജലാംശം നിലനിര്‍ത്താനും സഹായിക്കും. മുടിയിലും തലയോട്ടിയിലും ഇതു പുരട്ടുക. മുടിയുടെ എല്ലാ ഇഴകളിലും തേങ്ങാപ്പാലും തേനും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. തുടര്‍ന്ന് മൃദുവായി മസാജ് ചെയ്യുക. 30 മുതല്‍ 40 മിനിറ്റ് വരെ ഹെയര്‍ പായ്ക്ക് നിലനിര്‍ത്തുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. വൈകാതെ മുടി മൃദുവാകുന്നത് അനുഭവപ്പെടും.

തേങ്ങാപ്പാലും തൈരും

തേങ്ങാപ്പാലും തൈരും ചേരുന്ന ഹെയര്‍ പായ്ക്ക് മുടിയുടെ തിളക്കത്തിന് ഏറ്റവും നല്ലതാണ്. അര കപ്പ് തേങ്ങാപ്പാലില്‍ പ്രോട്ടീനും ലാക്റ്റിക് ആസിഡും അടങ്ങിയ രണ്ട് ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ക്കുക. ഇത് ജീവനറ്റ മുടിക്ക് ഏറ്റവും മികച്ച പോഷകമാണ്. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും സൗമ്യമായി പുരട്ടുക. 30 മിനിറ്റ് നേരം നിലനിര്‍ത്തുക. എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാന്‍ മുടിക്ക് സമയം നല്‍കുക. തുടര്‍ന്ന് ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകുക. മുടി മുമ്പത്തേക്കാള്‍ മൃദുവും തിളക്കമുള്ളതുമായി അനുഭവപ്പെടും.

തേങ്ങാപ്പാലും കറ്റാര്‍ വാഴയും

തേങ്ങാപ്പാലും കറ്റാര്‍ വാഴയും ചേര്‍ന്ന ഹെയര്‍ പായ്ക്ക് വരണ്ട മുടിക്ക് മികച്ച പരിഹാരമാണ്. തലയോട്ടി തണുപ്പിക്കാനും ഇത് അനുയോജ്യമാണ്. അര കപ്പ് തേങ്ങാപ്പാലില്‍ രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. മുടിയുടെ ഓരോ ഇഴയെയും ശക്തിപ്പെടുത്താനും കണ്ടീഷന്‍ ചെയ്യാനും ഈ ഹെയര്‍ പായ്ക്ക് സഹായിക്കും. ഇത് തലയോട്ടിയിലും മുടിയുടെ അറ്റം വരെയും പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് തലയോട്ടിക്കും നല്ല ആശ്വാസം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+