Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കൂടുതലാണോ? കളിയാക്കൽ കേട്ട് മടുത്തോ?; പിടിച്ച് കെട്ടിയ പോലെ തടികുറക്കാം, തേങ്ങാവെള്ളം കുടിക്കൂ

പോഷകപ്രദമാണ് തേങ്ങാവെള്ളം എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. നിരവധി അവശ്യ ധാതുക്കളുടെ സ്വാഭാവിക ഉറവിടം കൂടിയാണിത്. തേങ്ങാവെള്ളം കുടിക്കുന്നത് ഹൃദയത്തിനും വൃക്കയ്ക്കുമൊക്കെ നല്ലതാണത്രേ. പതിവായി വ്യായാമം ചെയ്യുന്നവർക്ക് വ്യായാമ വേളയിൽ ഇലക്ട്രോലൈറ്റുകൾ നഷ്ടമായേക്കും. തേങ്ങാവെള്ളം കുടിച്ച് ഇത് മറികടക്കാൻ നമ്മുക്ക് എളുപ്പം സാധിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും തേങ്ങാവെള്ളം കുടിച്ച് തടി കുറക്കാൻ പറ്റുമോ? വിശദമായി അറിയാം...

മെറ്റബോളിസം മെച്ചപ്പെടുത്താൻ മികച്ചതാണ് തേങ്ങാവെള്ളം. ഇതിലെ ഉയർന്ന ഇലക്ട്രോലൈറ്റ് ഉള്ളടക്കം ശരീരത്തിലെ ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കും. ജലാംശം ധാരാളമായി ഉള്ളത് കൊണ്ട് തന്നെ മെറ്റബോളിസം അടക്കമുള്ള ശരീരത്തിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

 coconutwater3-

ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ തേങ്ങാവെള്ളം ദഹനക്കേടിൽ നിന്ന് ആശ്വാസം നൽകും. അതിനാൽ ദഹനപ്രക്രിയയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്കും തേങ്ങാവെള്ളം ധൈര്യമായി കുടിക്കാം. ഇത് മാത്രമല്ല കേട്ട ചർമ്മത്തിനും മികച്ചതാണ് തേങ്ങാവെള്ളം. മുഖക്കുരുവും ചർമ്മത്തിലെ മറ്റ് അടയാളങ്ങളും ഇല്ലാതാക്കാൻ തേങ്ങാവെള്ളം ചർമ്മത്തിൽ പുരട്ടുന്നത് നല്ലതായിരിക്കും. പാടുകൾ ഇല്ലാത്തതും മൃദുവായതുമായ ചർമ്മം ലഭിക്കാൻ തേങ്ങാ വെള്ളം ധൈര്യമായി ഉപയോഗിച്ചോളൂ.

ഇവയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കുന്നു. കൂടാതെ, തേങ്ങാവെള്ളത്തിൽ അർജിനൈൻ അടങ്ങിയിട്ടുണ്ട്, ഇത് രക്തയോട്ടം മെച്ചപ്പെടുത്തും. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

മിക്ക പാനീയങ്ങളിലും അധിക കലോറികൾ അടങ്ങിയ പഞ്ചസാര കണ്ടന്റ് ധാരാളം ഉണ്ട്. തേങ്ങാ വെള്ളം കലോറിയുടെ അളവ് കൂട്ടില്ലെന്ന് മാത്രമല്ല ശരീരത്തിൽ ഒന്നിലധികം പോഷകങ്ങൾ എത്തിക്കാനും സഹായിക്കുന്നു. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ഇലക്‌ട്രോലൈറ്റുകൾ തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഈ ഇലക്ട്രോലൈറ്റുകൾ പേശികളുടെ വീണ്ടെടുക്കലിനും പ്രവർത്തനത്തിനും സഹായിക്കും. അതുകൊണ്ട് തന്നെ തേങ്ങാവെള്ളം കുടിക്കുന്നത് വ്യായാമം വേഗത്തിൽ ചെയ്യാനും നമ്മളെ സഹായിക്കുന്നു.

നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. തേങ്ങാവെള്ളത്തിൽ ചെറിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ലഘുഭക്ഷണത്തോടുള്ള ആസക്തിയെ തടയുന്നു. തേങ്ങാവെള്ളത്തിലേത് സാധാരണ പഞ്ചസാര ആയത് കൊണ്ട് തന്നെ തേങ്ങാവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡയറ്റീഷ്യന്റെ സഹായം തേടുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+