മുടി കൊഴിഞ്ഞ് തീരാറായി എന്നാണോ; ഉലുവ ഉണ്ടോ, മുട്ടയോ?, ഇങ്ങനെ ഉപയോഗിക്കൂ
മുടി കൊഴിച്ചിൽ അവസാനിപ്പിക്കാൻ ഏറ്റവും നല്ലത് പ്രകൃതിദത്ത മാർഗങ്ങളാണ്. അതാകുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ പ്രശ്നപരിഹാരം സാധ്യമാകും. മാത്രമല്ല വളരെ എളുപ്പത്തിൽ ചെയ്യാനും സാധിക്കും. ഇന്ന് അത്തരത്തിൽ മുടികൊഴിച്ചിൽ പരിഹരിക്കാനുള്ള പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്.
ഉലുവ അരച്ച് തേക്കൂ
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ലെസിത്തിൻ തലയോട്ടിയിലെ ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും. ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ താരനെ തുരത്താനും സഹായിക്കും. ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്ത് വെച്ച് പിറ്റേന്ന് അരച്ചെടുത്ത് തലയിൽ തേക്കാം. ഏകദേശം 30 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം.

റോസ്മെരി ഓയിൽ ഉപയോഗിക്കാം
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ എണ്ണകളിൽ ഒന്നാണ് റോസ്മെരി. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇവ. റോസ്മെരി തലയോട്ടിയിലെ രക്തചംക്രമണം വർധിച്ച് മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നു. മുടിയെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. റോസ്മെരി ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവ ഏതെങ്കിലും കാരിയർ ഓയിലിനൊപ്പം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മുട്ടകൊണ്ട് മാസ്ക്
മുടിയുടെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമായ പ്രോട്ടീനുകളാലും പോഷകങ്ങളാലും സമൃദ്ധമാണ് മുട്ട. മുട്ട-ഒലീവ് ഓയിൽ, മുട്ട-തൈര്, മുട്ട-തേൻ, മുട്ട-നാരങ്ങ നീര് എന്നിങ്ങനെ മാസ്ക് തയ്യാറാക്കി തലയിൽ പുരട്ടാം.
മുടിക്ക് ഗ്രീൻ ടീ ആവാം
തടി കുറക്കാൻ ഗ്രീ ടീ ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ മുടിക്ക് ഗ്രീൻ ടീ ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വേഗം തന്നെ ആയിക്കോട്ടെ. കാരണം മുടി കൊഴിച്ചിൽ തടഞ്ഞ് മുടി വളർച്ച പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഗ്രീൻ ടീ. ഹെയർ മാസ്ക് ആയോ അല്ലെങ്കിൽ തണുപ്പിച്ചോ ഗ്രീൻ ടീ തലയിൽ തേക്കാവുന്നതാണ്.
ഫിഷ് ഓയിൽ
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്. മീൻ ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരരത്തിൽ ഒമേഗ 3യുടെ അളവ് വർധിപ്പിക്കും. അതുവഴി മുടി വളർച്ച വേഗത്തിലാകുക മാത്രമല്ല മുടിയുടെ കട്ടി കൂട്ടാനും സഹായിക്കും.
കറ്റാർവാഴയെന്ന കില്ലാടി
മുടിക്കും ചർമ്മത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ചെടിയാണ് കറ്റാർവാഴ. ഇവ രോമകൂപങ്ങളെ പോഷിപ്പിക്കാൻ സഹായിക്കും അതുവഴി മുടി വളർച്ച വേഗത്തിലാക്കും.












Click it and Unblock the Notifications