തുണി അലക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കൂ; തുണികളുടെ നിറം പോകാതെ സംരക്ഷിക്കാം
ഇക്കാലത്ത് ഇന്ത്യന്‍ വീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത ഗൃഹോപകരണമാണ് വാഷിങ് മെഷീന്. പക്ഷേ, അലക്കുമ്പോഴുള്ള ചില ശീലങ്ങള്‍ കാരണം വസ്ത്രങ്ങളുടെ ഗുണമേന്മയും നിറവും കാലക്രമേണ നശിക്കുന്നു. വസ്ത്രങ്ങളുടെ ഭംഗി നശിപ്പിക്കുകയും വെള്ളവും വൈദ്യുതിയും പാഴാക്കുകയും വാഷിങ് മെഷീന്റെ ആയുസ് കുറയ്ക്കുകയും ചെയ്യുന്ന അഞ്ച് തെറ്റുകളാണ് ചുവടെ കൊടുക്കുന്നത്.
വാഷിങ് മെഷീനില്‍ അതിന്റെ കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ വസ്ത്രങ്ങള്‍ നിറയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇത് കാരണം ഓണാക്കുമ്പോള്‍ വസ്ത്രങ്ങള്‍ക്ക് വെള്ളത്തില്‍ സ്വതന്ത്രമായി ചലിക്കാന്‍ കഴിയാതെ വരാം. ഡിറ്റര്‍ജന്റ് തുല്യമായി വെള്ളത്തില്‍ കലരാതെയും അഴുക്ക് തുണികളുടെ മടക്കുകളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യും. തുണികള്‍ പരസ്പരം ഉരഞ്ഞ് നശിക്കുകയും ചെയ്യും. ഇതുകൂടാതെ, വാഷിങ് മെഷീന്റെ മോട്ടോര്‍ കൂടുതല്‍ പ്രവര്‍ത്തിച്ച് വേഗത്തില്‍ കേടാവുകയും ചെയ്യും.
എല്ലാ വാഷിങ് മെഷീനിലും ഒരേ ഡിറ്റര്‍ജന്റ് ഉപയോഗിക്കരുത്. പലരും ഫ്രണ്ട്-ലോഡ് മെഷീനുകളില്‍ കൈകൊണ്ട് അലക്കുന്ന പൗഡറുകളാണ് ഉപയോഗിക്കാറ്. ഇത് അമിതമായ പതയുണ്ടാക്കുകയും മോട്ടോറിന് കൂടുതല്‍ സമ്മര്‍ദം നല്‍കുകയും ചെയ്യും. അലക്കിയ ശേഷം വസ്ത്രങ്ങളില്‍ പശപശപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍, മെഷീന് അനുയോജ്യമായ ഡിറ്റര്‍ജന്റുകള്‍ തിരഞ്ഞെടുക്കുക.

ഡിറ്റര്‍ജന്റ് അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നതും തെറ്റാണ്. കൂടുതല്‍ പൗഡര്‍ ഉപയോഗിച്ചാല്‍ വസ്ത്രങ്ങള്‍ കൂടുതല്‍ വൃത്തിയാകുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. വസ്ത്രങ്ങളില്‍ അമിതമായി സോപ്പ് പൗഡര്‍ പറ്റിപ്പിടിക്കുകയും അവയുടെ നിറം മങ്ങുകയും ചെയ്യും. ഇത് മെഷീന്റെ ഡ്രമ്മിലും പൈപ്പുകളിലും അവശിഷ്ടങ്ങള്‍ ഉണ്ടാക്കാനും കാരണമാകും. പാക്കറ്റിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് വസ്ത്രങ്ങളെയും മെഷീനുകളെയും ഒരുപോലെ സംരക്ഷിക്കും.
വെള്ളത്തിന്റെ കാഠിന്യവും താപനിലയും ശ്രദ്ധിക്കാത്തതാണ് മറ്റൊരു തെറ്റ്. ഇന്ത്യയിലെ പല നഗരങ്ങളിലും കഠിനജലമാണ് ലഭിക്കുന്നത്. ഇത് ഡിറ്റര്‍ജന്റുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വസ്ത്രങ്ങള്‍ വേഗം നശിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങള്‍ മങ്ങാന്‍ കാരണമാകും. സോഫ്റ്റെനറുകളോ കഠിനജലത്തിനായുള്ള പ്രത്യേക ഡിറ്റര്‍ജന്റുകളോ ഉപയോഗിക്കുന്നത് തുണികളുടെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കും.
തെറ്റായ താപനിലയില്‍ വെള്ളം ഉപയോഗിക്കുന്നതും വസ്ത്രങ്ങള്‍ക്ക് ദോഷകരമാണ്. ചൂടുള്ള വെള്ളം കോട്ടണ്‍ വസ്ത്രങ്ങളെ ചുരുക്കാനും ഇലാസ്റ്റിക് നാരുകള്‍ക്ക് കേടുപാടുകള്‍ വരുത്താനും ഇടയാക്കും. എന്നാല്‍ എണ്ണക്കറകള്‍ നീക്കം ചെയ്യാന്‍ തണുത്ത വെള്ളം ഫലപ്രദമാകണം എന്നില്ല. വസ്ത്രങ്ങളിലെ ലേബലുകളില്‍ കൊടുത്തിരിക്കുന്ന അലക്കല്‍ രീതി നോക്കി ആവശ്യമെങ്കില്‍ മാത്രം ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് ഉചിതം.
വസ്ത്രങ്ങളിലെ ലേബലുകളില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കരുത്. ചില വസ്ത്രങ്ങള്‍ക്ക് 'ജെന്റില്‍ സൈക്കിള്‍' മാത്രമേ ആവശ്യമുള്ളൂ. മറ്റു ചിലത് ഉള്‍ഭാഗം പുറമെയാക്കി അലക്കണം. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം പ്രിന്റ് ചെയ്ത ടീ-ഷര്‍ട്ടുകളും ഡെനിം വസ്ത്രങ്ങളും വേഗത്തില്‍ നിറം മങ്ങിപ്പോകും. തുണിയുടെ തരം, നിറം എന്നിവ അനുസരിച്ച് വസ്ത്രങ്ങള്‍ തരംതിരിച്ച് അലക്കുന്നത് തേയ്മാനം, നാര് പിടിക്കല്‍, നിറം കലരല്‍, നിറം മങ്ങല്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
അലക്കിയ ശേഷം വസ്ത്രങ്ങള്‍ ഉണക്കുന്നതില്‍ തെറ്റുകള്‍ വരുത്തുന്നവരുണ്ട്. പലരും നനഞ്ഞ വസ്ത്രങ്ങള്‍ മണിക്കൂറുകളോളം വാഷിങ് മെഷീനില്‍ തന്നെ ഇടാറുണ്ട്. ഇത് ദുര്‍ഗന്ധം വരാനും തുണിയില്‍ പൂപ്പല്‍ ഉണ്ടാകാനും കാരണമാകും. ഇതുകൂടാതെ, വസ്ത്രങ്ങളില്‍ നിറങ്ങള്‍ കലരാനും സാധ്യതയുണ്ട്. അലക്കി കഴിഞ്ഞാലുടന്‍ വസ്ത്രങ്ങള്‍ പുറത്തെടുത്ത് ഉണങ്ങാന്‍ ഇടുക.
നേര്‍ത്ത വസ്ത്രങ്ങള്‍ ഉയര്‍ന്ന ചൂടില്‍ ഡ്രയറില്‍ ഇടുന്നതും ദോഷകരമാണ്. ഇത് സിന്തറ്റിക് തുണിത്തരങ്ങളുടെ രൂപം മാറാന്‍ ഇടയാക്കും. ഇരുണ്ടതും തിളക്കമുള്ളതുമായ വസ്ത്രങ്ങള്‍ തണലില്‍ ഉണക്കുന്നത് വസ്ത്രങ്ങളുടെ നിറം സംരക്ഷിക്കാന്‍ സഹായിക്കും. നേരിട്ടുള്ള ശക്തമായ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് തുണിത്തരങ്ങളുടെ നിറം മങ്ങാന്‍ ഇടയാക്കും.
ഈ തെറ്റുകള്‍ വരുത്തുന്നത് ഒഴിവാക്കിയാല്‍ വസ്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് കുറയ്ക്കാനും പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവ് ലാഭിക്കാനും സഹായിക്കും. വാഷിങ് മെഷീന് അമിതമായി നിറയ്ക്കാതിരിക്കുക, ശരിയായ ഡിറ്റര്‍ജന്റ് തിരഞ്ഞെടുക്കുക, വെള്ളത്തിന്റെ ഗുണമേന്മ ശ്രദ്ധിക്കുക, കെയര്‍ ലേബലുകള്‍ ശ്രദ്ധിക്കുക, ശ്രദ്ധയോടെ ഉണക്കുക എന്നിവയാണ് മുഖ്യം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വസ്ത്രങ്ങള്‍ കൂടുതല്‍ കാലം പുതുമയോടെ നിലനിര്‍ത്താന്‍ സാധിക്കും.
-
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും നിരവധി ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില












Click it and Unblock the Notifications