പൈനാപ്പിളും അമിതമായാല്‍ വില്ലനായേക്കാം; ഒരിക്കലും ഇങ്ങനെ കഴിക്കരുത്
ചൂടുകാലത്ത് ദാഹം അകറ്റാനും കുളിര്‍മ ലഭിക്കാനും ഏറ്റവും മികച്ച പാനീയമാണ് പൈനാപ്പിള്‍ ജ്യൂസ്. നല്ല മധുരമുള്ള രുചിയാണ് പൈനാപ്പിളിനെ എല്ലാവരുടെയും പ്രിയപ്പെട്ടതാക്കുന്നത്. പൈനാപ്പിളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകരമാണ്.
ഡെസേര്‍ട്ടുകളും ഐസ്‌ക്രീമൊക്കെ ഉണ്ടാക്കാന്‍ പൈനാപ്പിള്‍ ഉപയോഗിക്കാറുണ്ട്. ബിരിയാണിയുടെ സ്വാദ് വര്‍ധിപ്പിക്കാന്‍ വരെ പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി ചേര്‍ക്കാറുണ്ട്. പൈനാപ്പിളില്‍ ദഹനം എളുപ്പമാക്കുന്നതിനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, മാംഗനീസ്, സിങ്ക്, കാല്‍സ്യം എന്നിങ്ങനെ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങള്‍ പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും പൈനാപ്പിള്‍ എന്നും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. ഇതിലെ പ്രധാന വില്ലന്‍ മധുരം തന്നെയാണ്. പ്രമേഹത്തിന് മരുന്നു കഴിക്കുന്നവര്‍ പൈനാപ്പിള്‍ അധികമായി കഴിച്ചാല്‍ ഒരുപക്ഷേ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും
പൈനാപ്പിളില്‍ ഉയര്‍ന്ന അളവില്‍ ഗ്ലൂക്കോസും സുക്രോസും അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ കൂടുതലായി കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കും. അരക്കപ്പ് പൈനാപ്പിളിലെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് 15 ഗ്രാം ആണ്.
പൈനാപ്പിളിലുള്ള അസിഡിറ്റി കാരണം വെറുംവയറ്റില്‍ കഴിച്ചാല്‍ വയറുവേദന, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദില്‍ എന്നിവയ്ക്കു കാരണമാകും.
പൈനാപ്പിള്‍ ജ്യൂസില്‍ ബ്രോമലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്ന എന്‍സൈമാണിത്. രക്തം കട്ട പിടിച്ച് മുറിവിലൂടെ അധികം രക്തനഷ്ടം ഇല്ലാതിരിക്കാനും ബ്രോമലൈന്‍ സഹായിക്കുന്നു. എന്നാല്‍ രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ അമിതമായി പൈനാപ്പിള്‍ കഴിക്കരുത്. കാരണം ഇത് രക്തസ്രാവത്തിന് കാരണമായേക്കാം. പഴുക്കാത്ത പൈനാപ്പിള്‍ ഒരിക്കലും കഴിക്കരുത്. കാരണം ഇത് കടുത്ത വയറിളക്കത്തിനും ഛര്‍ദ്ദിലിനും വഴിവയ്ക്കാറുണ്ട്.
പൈനാപ്പിളിലെ ഉയര്‍ന്ന മധുരം കാരണം അവ അമിതമായി കഴിക്കുന്നതിലൂടെ പല്ലിന്റെ ഇനാമല്‍ മോശമാകാനും മോണ വീക്കത്തിനും പല്ലുകളില്‍ പോടുകള്‍ വരാനും സാധ്യതയുണ്ട്. പൈനാപ്പിള്‍ നിയന്ത്രണമില്ലാതെ കഴിക്കുന്നതിലൂടെ ക്ഷീണം, തലവേദന, ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാകാം. ചിലപ്പോള്‍ തൊണ്ടയില്‍ ചൊറിച്ചിലിനും അലര്‍ജിക്കും വരെ ഇത് കാരണമാകാറുണ്ട്.
ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications