കൊളസ്ട്രോളിനെ പിടിച്ചുകെട്ടാം; ഈ ഭക്ഷണങ്ങൾ ഒരുമിച്ച് ചേർത്ത് കഴിച്ച് നോക്കൂ, ഫലം ഉറപ്പ്
പതിവായി വ്യായാമം ചെയ്യാതിരിക്കുന്നതും അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നതും പുകവലി, അമിതഭാരം എന്നിവയുമെല്ലാം ഉയർന്ന കൊളസ്ട്രോളിന് കാരണമായേക്കാം. കൊളസ്ട്രോൾ പിടിപപെട്ടാൽ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം സാധ്യത ഏറെയാണ്.
കൊളസ്ട്രോൾ വന്നെന്ന് കരുതി അത് കുറയ്ക്കാൻ കഴിയില്ലെന്നൊന്നും കരുതേണ്ട കേട്ടോ.പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താൽ ഈസിയായി കൊളസ്ട്രോളിനെ പിടിച്ച് കെട്ടാം.കൊളസ്ട്രോളിന്റെ അളവിനെ കുറക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഇന്ന് അറിയാം.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ
ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങളിൽ ലയിക്കുന്ന നാരുകളാണ് അടങ്ങിയിട്ടുള്ളത്, ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ മോശം കൊളസ്ട്രോളിന്റ അളവ് കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോൾ ഉള്ളവർക്ക് മ്യൂസ്ലിയും ബെറിയും ചേർത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രദമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്
സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇവയ്ക്കൊപ്പം ഇലക്കറികൾ അല്ലെങ്കിൽ ആവിയിൽ വേവിച്ച പച്ചക്കറികൾ എന്നിവ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
നട്സ്
ബദാം, വാൽനട്ട് പോലുള്ള നട്സ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. യോഗേർട്ടിനൊപ്പം ഇവ ചേർത്ത് കഴിക്കുന്നത് മികച്ചൊരു ലഘുഭക്ഷണമാണ്. കാരണം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്ലാൻ്റ് സ്റ്റിറോളുകൾ എന്നിവയുടെ മിശ്രിതമാണ് ഈ ചേരുവ. ഇവയെല്ലാം ഈസിയായി കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നതാണ്.
പ്ലാൻ്റ് സ്റ്റെറോളുകൾ
ഭക്ഷണത്തിൽ പ്ലാൻ്റ് സ്റ്റിറോളുകളോ സ്റ്റാനോളുകളോ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറക്കാൻ സഹായിക്കും. ഇവ ഫോർട്ടിഫൈഡ് മാർഗരിൻ, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയാൻ സഹായിക്കും. ധാന്യങ്ങൾ അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ എന്നിവയുമായി ചേർത്ത് കഴിക്കുന്നതാണ് നല്ലത്.
ഗ്രീൻ ടീ
അമിത ഭാരം കുറക്കാനുള്ള യാത്രയിൽ പലരും കഴിക്കുന്ന പാനീയങ്ങളിലൊന്നാണ് ഗ്രീൻ ടീ. ഇവയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയ്ക്കൊപ്പം ഒരുപിടി അണ്ടിപ്പരിപ്പ് കൂടി ചേർത്ത് കഴിച്ച് നോക്കൂ, ഗ്രീൻ ടീയിലെ കാറ്റെച്ചിനുകളുടെ സംയോജനവും പോഷകസമൃദ്ധമായ അണ്ടിപ്പരിപ്പും ഹൃദയാരഗ്യത്തിന് ഏറ്റവും മികച്ചതാണ്.












Click it and Unblock the Notifications