കുക്കറിൽ പാചകം ചെയ്യുമ്പോൾ വെള്ളം പുറത്തേക്ക് വരുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരിഹരിക്കാം
പാചകം എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നാണ് കുക്കർ. വെന്ത് കിട്ടാൻ സമയമെടുക്കുന്ന സാധനങ്ങൾ കുക്കറിലിട്ടാൽ നമുക്ക് സമയം ലാഭിക്കുകയും ചെയ്യാം. പച്ചക്കറികൾ വേവിക്കാനും ചിക്കൻ വേവിക്കാനും ചോറുണ്ടാക്കാനുമെക്കെ ഇപ്പോൾ കുക്കറാണ് ഉപയോഗിക്കുന്നത്. സമയത്തിനൊപ്പം കുക്കിംഗ് ഗ്യാസും ലാഭിക്കാം.
എന്നാൽ കുക്കർ ഉപയോഗിക്കുമ്പോൾ ഒട്ടുമിക്ക ആളുകളും നേരിടുന്ന ചില പ്രശ്‌നങ്ങളുണ്ട്. വിസിൽ കൃത്യമായി അടിക്കില്ല, അല്ലെങ്കിൽ വേവ് കൂടുതലാവും. മറ്റൊരു പ്രശ്‌നം കുക്കറിൽ നിന്ന് വെള്ളം പുറത്തേക്ക് വരുന്നതാണ് ഇത് കാരണം വിസിലിന് കേട് വരികയും ചെയ്യും.

എപ്പോഴും കുക്കർ ശരിയാക്കാൻ പോകാനെ സമയം ഉണ്ടാവുകയുള്ളൂ.. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നങ്ങൾ നമുക്ക് തന്നെ പരിഹരിക്കാം. കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില ടിപ്പുകൾ ആണ് പറയുന്നത്.
പ്രഷർ കുക്കറിൽ വെള്ളം ചേർക്കുമ്പോൾ ശ്രദ്ധിക്കണം.കൂടുതൽ വെള്ളം ചേർക്കുമ്പോഴാണ് വിസിൽ അടിക്കുമ്പോൾ വെള്ളം പുറത്തേക്ക് ചാടിവരുന്നത്. കൃത്യമായ അളവിൽ മാത്രം വെള്ളം ചേർക്കുക.
അതുപോലെ ചോർ വെയ്ക്കുകയാണെങ്കിൽ അരിയിട്ട ശേഷം തീ മുഴുവനായും കൂട്ടിവെയ്ക്കരുത്.. കാരണം തീ കൂട്ടിവെയ്ക്കുമ്പോൾ വിസിലിലൂടെ വെള്ളം പുറത്ത് വരാൻ കാരണമാകും.
പലരും നേരിടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നമാണ് വിസിൽ അടിക്കുന്നില്ല എന്ന്, അതിനുള്ള പ്രധാനപ്പെട്ട കാരണം വിസിലിൽ പൊടിയോ അഴുക്കോ ഉള്ളത് കൊണ്ടാകാം. ഇങ്ങനെ വിസിലിൽ അഴുക്ക് ഉണ്ടായാൽ വിസിൽ അടക്കുകയില്ലെന്ന് മാത്രമല്ല, വെള്ളം പുറത്തുവരാനും കാരണമാകും.
ഒരു കുക്കറിന്റെ റബ്ബർ ചിലപ്പോൾ മറ്റ് കുക്കറുകൾക്കും പാകമാകും. ഇങ്ങനെ മാറിമാറി ഇടുമ്പോൾ റബ്ബർ അയഞ്ഞുപോകാൻ കാരണമാകും. അതുകൊണ്ട് തന്നെ ഇങ്ങനെ പരസ്പരം മാറി റബർ ഉപയോഗിക്കാതിരിക്കുക. അപ്പോൾ കുക്കറിൽ പാചകം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. എന്നാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നന്നാക്കാൻ ഷോപ്പിൽ കൊണ്ടുപോകാം.












Click it and Unblock the Notifications