Get Updates
Get notified of breaking news, exclusive insights, and must-see stories!

എരിവ് കൂടിയാല്‍ കറി ഇനി കളയേണ്ട..; എരിവ് കുറയ്ക്കാന്‍ എളുപ്പവഴികള്‍ ഉണ്ടല്ലോ..!

പാചകം പലര്‍ക്കും ഇഷ്ടമുള്ള പ്രവൃത്തിയായിരിക്കും. എന്നാല്‍ പലപ്പോഴും പാചകം ചെയ്യുമ്പോള്‍ നമ്മളെ ആശങ്കപ്പെടുത്തുന്നത് ഉപ്പോ എരിവോ കൂടിപോകുമോ എന്നതായിരിക്കും. പ്രത്യേകിച്ച് കറിയുണ്ടാക്കുമ്പോള്‍ ഇവ രണ്ടും കൂടിപ്പോയാല്‍ എന്ത് ചെയ്യും എന്ന് പലരും ചിന്തിച്ചിട്ടുണ്ടായിരിക്കും. ഉപ്പ് വേണമെങ്കില്‍ നമുക്ക് പിന്നെയും ഇടാം എന്നതിനാല്‍ പാകം ചെയ്യുമ്പോള്‍ തന്നെ പലരും ഉപ്പ് മിതമായെ കറിയില്‍ ഇടാറുള്ളൂ.

എന്നാല്‍ എരിവിന്റെ കാര്യം അങ്ങനെയല്ലല്ലോ. പാകം ചെയ്യുമ്പോള്‍ തന്നെ മുളക് നേരാവണ്ണം ചേരുവയില്‍ എത്തിയില്ലെങ്കില്‍ കറി ഉദ്ദേശിച്ചത്ര രസകരമാകില്ല. അതിനാല്‍ തന്നെ കറിയില്‍ എരിവ് കൂടിയാല്‍ പലരും അത് ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഇനി നിങ്ങള്‍ അങ്ങനെ ചെയ്യേണ്ടി വരില്ല. ചില അധിക ചേരുവകള്‍ ചേര്‍ത്താല്‍ അധികമായി എരിവുള്ള കറി ശരിയാക്കിയെടുക്കാം. അതെങ്ങനെയാണ് എന്ന് നോക്കാം.

food tips

ഉപ്പോ മുളകോ കൂടിപ്പോകുന്ന സാഹചര്യത്തില്‍ നിങ്ങളെ രക്ഷിക്കാന്‍ ഏറ്റവും ആദ്യമെത്തുക ഉരുളക്കിഴങ്ങായിരിക്കും. അതെ, ഉപ്പും മസാലയും കൂടുതലുള്ള ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങുകള്‍ ചേര്‍ക്കുന്നത് തലമുറകളായി ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പ്രതിവിധിയാണ്. ഇത് ഒരു പരിധി വരെ എരിവുള്ള ഭക്ഷണത്തെ ശരിയാക്കി എടുക്കും. അതുപോലെ തന്നെ ഒഴിച്ച് കറിയില്‍ എരിവ് കൂടിയാല്‍ അല്‍പ്പം തൈര് ഒഴിക്കുന്നതും നല്ലതാണ്.

സമാനമായി ടൊമാറ്റോ കെച്ചപ്പും നിങ്ങളുടെ കറികളിലെ അമിതമായ എരിവ് കുറയ്ക്കാന്‍ സഹായിക്കും. ടൊമാറ്റോ കെച്ചപ്പിന് സാധാരണയായി മധുരവും പുളിയുമുള്ള സ്വാദാണ്. ഇത് ഒരു പരിധി വരെ കറിയുടെ എരിവു കുറയ്ക്കാന്‍ സഹായിക്കുന്നു. പലരും എരിവ് കുറയ്്ക്കാന്‍ പഞ്ചസാര കറിയിലിടാറുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഏറ്റവും ഉത്തമം ടൊമാറ്റോ കെച്ചപ്പ് ചേര്‍ക്കുന്നതാണ്.

എരിവുള്ള കറിയിലേക്ക് അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കുന്നതും രുചി സന്തുലിതമാക്കാന്‍ നിങ്ങളെ സഹായിക്കും. ഭക്ഷണത്തില്‍ നാരങ്ങാനീര് ചേര്‍ക്കുന്നത് എരിവിന്റെ അളവ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്ന ഏറ്റവും ലളിതവും പഴയതുമായ ഒരു മാര്‍ഗമാണ്. നിങ്ങളുടെ അടുക്കളയില്‍ അഥവാ നാരങ്ങ ഇല്ലെങ്കില്‍, വിനാഗിരി അല്ലെങ്കില്‍ തക്കാളി അരിഞ്ഞത് പോലെയുള്ള മറ്റ് സിട്രസ് വിഭവങ്ങളും പകരം ഉപയോഗിക്കാം.

ഇതില്‍ നിന്നെല്ലാം അല്‍പും കൂടി ആരോഗ്യകരം കുറച്ച് കൂടി പച്ചക്കറികള്‍ കറികളിലേക്ക് ചേര്‍ക്കുക എന്നുള്ളതാണ്. എരിവ് കുറയ്ക്കാന്‍ മാത്രമല്ല ഭക്ഷണം ആരോഗ്യകരമാക്കാനും ഇത് വഴി സാധിക്കും. എന്നിരുന്നാലും, മത്തങ്ങ പോലുള്ള വെള്ളമുള്ള പച്ചക്കറികള്‍ ഇത്തരത്തില്‍ എരിവ് ഒഴിവാക്കാന്‍ കറികളിലേക്ക് കൂട്ടിചേര്‍ക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+