മുട്ട കേടായോ എന്ന് എങ്ങനെ അറിയും...? പൊട്ടിക്കേണ്ട, എളുപ്പവഴികള്‍ വേറെയുണ്ട്..!!
മുട്ടയില്‍ ഏറെ പോഷകഗുണങ്ങളാണ് ഉള്ളത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ. ജോലിത്തിരക്ക് കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോള്‍ ഫ്രിഡ്ജില്‍ നിന്ന് മുട്ടയെടുത്ത് ഓംലറ്റോ ബുള്‍സ് ഐയോ ഉണ്ടാക്കി കഴിക്കുന്ന ശീലമുള്ളവരായിരിക്കും പലരും. വേഗത്തില്‍ ഉണ്ടാക്കാം എന്നതും ഒപ്പം പോഷകങ്ങള്‍ ശരീരത്തില്‍ എത്തും എന്നുള്ളതുമാണ് മുട്ട എല്ലാവരുടേയും പ്രിയപ്പെട്ട ഭക്ഷണമാകുന്നതിന് കാരണം.
വിശപ്പും ക്ഷീണവുമുള്ളതിനാല്‍ പെട്ടെന്ന് ഭക്ഷണം തയ്യാറാക്കാനായി വന്ന് മുട്ട കേടായതാണ് എന്ന് മനസിലാക്കുന്ന അവസ്ഥ പരിതാപകരമാണ്. മുട്ട കേടായോ എന്ന് നിര്‍ണയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് പൊട്ടിച്ച് നോക്കി മണം പിടിക്കുക എന്നതാണ്. സള്‍ഫറിന്റെ രൂക്ഷഗന്ധമുണ്ടെങ്കില്‍ അത് വലിച്ചെറിയുക. എന്നാല്‍ ഇതല്ലാതേയും മുട്ട കേടായോ എന്ന് പരിശോധിക്കാന്‍ സാധിക്കും.

അതിന് പഴയ മുട്ട, ചീഞ്ഞ മുട്ട, സാല്‍മൊണെല്ല കൊണ്ട് മലിനമായ മുട്ട എന്നിവ തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസിലാക്കേണ്ടത് പ്രധാനമാണ്. ഒരു പഴയ മുട്ട കഴിക്കുന്നത് എപ്പോഴും അപകടകരമായിക്കൊള്ളണം എന്നില്ല. എന്നാലും ഇവയ്ക്ക് പുതിയ മുട്ടയുടെ അത്ര രുചി പ്രദാനം ചെയ്യാന്‍ സാധിക്കില്ല. ബാക്ടീരിയകളാല്‍ മലിനമായ ഒരു മുട്ട ചീഞ്ഞഴുകിപ്പോകും. സ്വാഭാവികമായും അത് ദുര്‍ഗന്ധം വമിക്കും.
മിക്കപ്പോഴും ചീഞ്ഞ മുട്ട കഴിക്കുന്നത് ചെറിയ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചിലപ്പോള്‍ കുറച്ച് ദിവസത്തെ മലബന്ധവും ഉണ്ടാകാം. അതേസമയം സാല്‍മൊണെല്ല എന്ന രോഗകാരിയായ ബാക്ടീരിയയാല്‍ മലിനമായ മുട്ട ഗുരുതരമായ രോഗത്തിന് കാരണമാകും, പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറവുള്ളവരില്‍. സാല്‍മൊണല്ലയ്ക്ക് രുചിയോ മണമോ പോലെ ദൃശ്യമായ സൂചനകളുണ്ടാകില്ല.
എന്നിരുന്നാലും അസംസ്കൃത മുട്ടകളില്‍ അപൂര്‍വമായ സാല്‍മൊണല്ലയെ പാചകം ചെയ്യുന്നതിലൂടെ ഒഴിവാക്കാനാകും. ഇനി വീട്ടിലുള്ള മുട്ടകള്‍ പഴയതാണോ പുതിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. നിങ്ങളുടെ ഫ്രിഡ്ജില്‍ പുതിയതോ ചീഞ്ഞതോ ആയ മുട്ടകളുണ്ടോ എന്ന് നിര്‍ണയിക്കുന്നതിനുള്ള ഏറ്റവും വേഗമേറിയതും വിശ്വസനീയവുമായ മാര്‍ഗങ്ങളിലൊന്നാണ് ഫ്ളോട്ട് ടെസ്റ്റ്.
അതിനായി നിങ്ങള്‍ക്ക് വേണ്ടത് പരീക്ഷിക്കേണ്ട മുട്ടയും അല്പം തണുത്ത വെള്ളവും മാത്രമാണ്. നല്ലതും പുതിയതുമായ മുട്ടകളാണെങ്കില്‍ വെള്ളത്തില്‍ മുങ്ങി കിടക്കും. അതേസമയം ചീഞ്ഞ മുട്ടകള്‍ വെള്ളത്തിന് മുകൡ പൊങ്ങിയിരിക്കും. ചീഞ്ഞ മുട്ടകളുടെ ഷെല്ലിനുള്ളിലെ ഒരു ചെറിയ എയര്‍ പോക്കറ്റ് ആണ് അവ പൊങ്ങിക്കിടക്കുന്നതിന് കാരണമാകുന്നു. മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു.
മുട്ടത്തോടിലൂടെ ഈര്‍പ്പം ബാഷ്പീകരിക്കപ്പെടുകയും വായുവിലൂടെ മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ ഈ എയര്‍ പോക്കറ്റ് വികസിക്കുന്നു. ഈര്‍പ്പം കുറയുന്നതിനനുസരിച്ച് മുട്ട പൊങ്ങിക്കിടക്കാന് തുടങ്ങുന്നു. മുട്ട പൊട്ടിച്ച് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍ അത് വലിച്ചെറിയുന്നതാണ് നല്ലത്. ചിലപ്പോള്‍ നമ്മള് കടയില്‍ നിന്ന് വാങ്ങി വരുന്നതിനിടെ മുട്ടയുടെ തോട് ഇളകാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ പൊട്ടിയ മുട്ടയുടെ പുറംചട്ടകളിലൂടെ ബാക്ടീരിയകള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മുട്ട ചെവിയോട് ചേര്‍ച്ച് പിടിച്ച് കുലുക്കുന്നതാണ് മറ്റൊരു വിദ്യ. ഉള്ളില്‍ ദ്രാവകം ഒഴുകുന്നത് കേട്ടാല്‍ അത് കേടായി എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉള്ള് പൊട്ടാതെ കുലുങ്ങുന്നതാണ് കേള്‍ക്കുന്നതെങ്കില്‍ അത് നല്ല മുട്ടയാണ്. എന്നിരുന്നാലും, ഫ്ളോട്ട് ട്രിക്ക് പോലെ ഇത് ഫലപ്രദമല്ല എന്നാണ് പൊതുവെ പലരും അഭിപ്രായപ്പെടുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications