തണ്ണിമത്തന്റെ പുറന്തോട് ഇനി നിങ്ങള്‍ കളയില്ല, രുചിയൂറും വിഭവങ്ങളുണ്ടാക്കാമല്ലോ..!!
വേനല്‍ക്കാലത്ത് പൊതുവെ വിപണികളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തന്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും എന്നതിനാല്‍ എല്ലാവരും വേനല്‍ക്കാലത്ത് തണ്ണിമത്തന് വാങ്ങി കഴിക്കുന്നവരാണ്. ലൈക്കോപീന്‍, വിറ്റാമിന്‍ സി, വിറ്റമാിന് എ, പൊട്ടാസ്യം, മഗ്നീഷ്യം. എന്നിവ ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ 90 ശതമാനവും വെള്ളമാണ്.
അതിനാല്‍ തന്നെ വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണ പ്രശ്നങ്ങളില്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് തണ്ണിമത്തന്. തടി കുറയ്ക്കാനും തണ്ണിമത്തന് സാധിക്കും. ഒരു വലിയ കഷ്ണം തണ്ണിമത്തന്റെ കഴിക്കുമ്പോള്‍ വളരെ ചെറിയ കലോറിയാണ് ശരീരിത്തിലെത്തുന്നത്. അതിനാല്‍ ഇടയ്ക്കിടെയുണ്ടാകുന്ന ആസക്തി ശമിപ്പിക്കാന്‍ തണ്ണിമത്തന് ഉത്തമമാണ്. തണ്ണിമത്തന് വാങ്ങി മുറിച്ച് അതിലെ ചുവന്ന മാംസളമായ ഭാഗമാണ് എല്ലാവരും കഴിക്കുന്നത്.

ശേഷിക്കുന്ന അതിന്റെ കട്ടിയേറിയ പുറന്തോട് എല്ലാവരും കളയാറാണ് പതിവ്. എന്നാല്‍ അത് വലിച്ചെറിയുന്നതിന് പകരം നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ പറ്റിയാലോ? ഏറെ പ്രയോജനപ്രദമാകും എന്ന് പറയേണ്ടതില്ലല്ലോ? ചില സ്ഥലങ്ങളില്‍ തണ്ണിമത്തന്റെ തൊലിയും പാചകത്തിന് ഉപയോഗിക്കാറുണ്ട്. കറി അടക്കം അച്ചാര്‍ വരെയുള്ള വിവിധ വിഭവങ്ങള്‍ തണ്ണിമത്തന് തൊലികൊണ്ട് ഉണ്ടാക്കാന്‍ സാധിക്കും. അത് എങ്ങനെ എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
തണ്ണിമത്തന് തൊലി കറി
തണ്ണിമത്തന്റെ തൊലി കൊണ്ട് രുചികരമായ കറി ഉണ്ടാക്കാന്‍ ഉപയോഗിക്കാം. ഇതിനായി തൊലിയില്‍ നിന്ന് പച്ചനിറമുള്ള ഭാഗം നീക്കം ചെയ്ത് വെളുത്ത ഭാഗം മുറിക്കുക. ഈ തൊലി മഞ്ഞള്‍, ഗരം മസാല, മുളകുപൊടി, ജീരകം തുടങ്ങിയ മസാലകള്‍ ഉപയോഗിച്ച് വേവിക്കുക. ചോറ്, ചപ്പാത്തി, റൊട്ടി എന്നിവക്കൊപ്പം കഴിക്കാന്‍ പറ്റുന്ന കറിയായിരിക്കും ഇത്.
തണ്ണിമത്തന് തൊലി ചട്ണി
തണ്ണിമത്തന് തൊലി ഉപയോഗിച്ച് ഒരു ചട്ണി തയ്യാറാക്കാം. പുറംതൊലി ചെറിയ കഷ്ണങ്ങളാക്കി, മസാലകള്‍, വിനാഗിരി, പഞ്ചസാര, പുളി എന്നിവ ചേര്‍ത്ത് വേവിക്കുക. അത്യാവശ്യം കട്ടിയാകുന്നത് വരെ വേവിക്കല് തുടരുക. വൈകുന്നേരം കഴിക്കുന്ന ലഘുഭക്ഷണങ്ങളായ പക്കോവട, സമൂസ, സാന്ഡ്വിച്ചുകള് എന്നിവയ്ക്കൊപ്പം വിളമ്പാം.
തണ്ണിമത്തന് അച്ചാര്‍
പൊതുവെ എന്തിനേയും പിടിച്ച് അച്ചാറിടുന്നവരാണ് മലയാളികള്‍. എങ്കിലും തണ്ണിമത്തന് തൊലി കൊണ്ട് അച്ചാറിടാം എന്ന് പലര്‍ക്കും അറിയുമായിരിക്കില്ല. പുറംതൊലിയില്‍ നിന്ന് പച്ച ഭാഗം നീക്കം ചെയ്ത് ബാക്കി ഒരിഞ്ച് ക്യൂബുകളായി മുറിക്കുക. ഇതിലേക്ക് ഉപ്പ്, ഇഞ്ചി, വെള്ളം, പഞ്ചസാര, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ യോജിപ്പിക്കുക. അല്പനേരം തണുക്കാന്‍ അനുവദിക്കുക.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications