ചെറുനാരങ്ങയുടെ തൊലി കളയല്ലേ! വെല്‍ക്കം ഡ്രിങ്ക് മുതല്‍ ക്ലീനിംഗ് ഏജന്റ് വരെയുണ്ടാക്കാം
ചെറുനാരങ്ങ എല്ലാവരുടേയും വീട്ടില്‍ ഉപയോഗിക്കുന്ന ഒന്നാണ്. വെള്ളം കലക്കാനും അച്ചാറിടാനും വിഭവങ്ങള്‍ക്ക് രുചി കൂട്ടാനുമെല്ലാം നമ്മള്‍ നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ ഭൂരിഭാഗവും ചെറുനാരങ്ങയില്‍ നിന്ന് നീര് പിഴിഞ്ഞ ശേഷം ബാക്കിയുള്ള തൊലിയടക്കമുള്ള ഭാഗങ്ങള്‍ കളയാറാണ് പതിവ്. എന്നാല്‍ ചെറുനാരങ്ങയുടെ പള്‍പ്പ് പോലെ തന്നെ അവയുടെ തൊലികളും ഏറെ പ്രയോജനപ്രദമാണ്.
പുതുമയും രുചിയും അനന്തമായ സാധ്യതകളും ആണ് ചെറുനാരങ്ങയുടെ തൊലികള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ നാരങ്ങ തൊലികള്‍ എങ്ങനെയൊക്കെയാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമാകാന്‍ പോകുന്നത് എന്നതിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

വീടിനകത്തും അടുക്കളയിലും ദുര്‍ഗന്ധം വമിക്കുന്നുണ്ടെങ്കില്‍ എയര്‍ ഫ്രഷ്‌നറായി നാരങ്ങ തൊലികള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി നാരങ്ങതൊലിയും ഒരു കറുവാപ്പട്ടയോ കുറച്ച് ഗ്രാമ്പൂയോ ഉപയോഗിച്ച് അരയ്ക്കുക. ഇത് ഉണക്കി ചെറിയ സഞ്ചികളിലാക്കി ഡ്രോയറുകളിലോ ഷൂ റാക്കുകളിലോ സൂക്ഷിക്കാം. ഇത് ദുര്‍ഗന്ധം മാറ്റി നാരങ്ങയുടേയും കറുവാപ്പട്ടയുടേയും സുഗന്ധം നിറയ്ക്കും.
ഒരു ക്ലീനിംഗ് ഏജന്റായും ഇവ ഉപയോഗിക്കാം. വെളുത്ത വിനാഗിരിയുടെ ഒരു പാത്രത്തിലേക്ക് നാരങ്ങ തൊലികള്‍ ഇടുക. അത് ഒരാഴ്ചയോളം ഇരിക്കട്ടെ. അതിന് ശേഷം ഒരു ബാം പോലെയായി ലഭിക്കും. വഴുവഴുപ്പുള്ള കൗണ്ടറുകള്‍, സ്റ്റൗ ടോപ്പുകള്‍, ബാത്ത്‌റൂം ഫര്‍ണിച്ചറുകള്‍ എന്നിവ വൃത്തിയാക്കാന്‍ ഇത് ഏറെ അനുയോജ്യമാണ്. ഭക്ഷണത്തിന് വ്യതിരിക്തമായ രുചികള്‍ നല്‍കാനും ഇത് സഹായിക്കും.
ലെമണ്‍ പീല്‍ പൗഡര്‍ഫുഡീസ് ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണത്തിന് അനന്യമായ രുചി സമ്മാനിക്കാം. അതിനായി നാരങ്ങ തൊലികള്‍ ഉണക്കി പൊടിക്കുക. ഇത് നിങ്ങളുടെ പ്രിയപ്പെട്ട പാനീയങ്ങളിലും നൂഡില്‍സിലും ചേര്‍ത്ത് കഴിച്ച് നോക്കൂ. നാരങ്ങതൊലികള്‍ കൊണ്ട് അതിഥികള്‍ക്കായുള്ള വെല്‍കം ഡ്രിങ്കും ഉണ്ടാക്കാം. നാരങ്ങ തൊലികള്‍ ഐസ് ക്യൂബുകളില്‍ ഫ്രീസ് ചെയ്ത് വെള്ളത്തിലോ ഐസ്ഡ് ടീയിലോ കോക്ടെയിലിലോ ചേര്‍ക്കുക.












Click it and Unblock the Notifications