നരയൊക്കെ മറന്നേക്ക്; കറുകറുത്ത മുടിക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ മാസ്കുകൾ ഇതാ
30 വയസിലും പലരും അനുഭവിക്കുന്ന മുടി പ്രശ്നമാണ് നര. സമ്മർദ്ദവും പോഷകക്കുറവുമെല്ലാം മുടി കൊഴിച്ചലിനും അകാല നരയ്ക്കുമൊക്കെ കാരണമാകാം. അതുകൊണ്ട് തന്നെ കൃത്യമായതും ആരോഗ്യകരമായതുമായ ജീവിതശൈലി പിന്തുടർന്നാൽ അകാലനരയെ ചെറുക്കാനാകും.വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ചില ഹെയർ പാക്കുകളും നരച്ചമുടിക്ക് ആശ്വാസം നൽകും. അവ ഏതൊക്കെയാണെന്ന് നോക്കാം
നെല്ലിക്ക ഹെയർ പാക്ക്
വിറ്റാമിൻ സി കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം തന്നെ കോശങ്ങളിലെ കേടുപാടുകൾ തടയാൻ സഹായിക്കുകയും ചെയ്യുന്നു. ചർമത്തിനും മുടിക്കും ഉത്തമമാണ് നല്ലെന്നി. ഇവയിൽ അടങ്ങിയ കാത്സ്യം മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും അകാല നരയെ ചികിത്സിക്കുന്നതിനും സഹായിക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. പാക്ക് തയ്യാറാക്കുന്നത് നോക്കാം.

ആദ്യം അൽപം കറിവേപ്പിൽ നന്നായി അരച്ചെടുക്കാം. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കപ്പൊടി ചേർക്കാം. ഒപ്പം രണ്ട് സ്പൂൺ ബ്രഹ്മി പൊടിയും. ഇത് ന്നനായി യോജിപ്പിച്ചതിന് ശേഷം തലയിൽ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറോളം വെച്ച് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ഉരുളക്കിഴങ്ങ്-യോഗേർട്ട് ഹെയർ പാക്ക്
ഉരുളക്കിഴങ്ങിൽ ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി കറുപ്പിക്കാൻ സഹായിക്കുന്നു.യോഗേർട്ട് ഒരു പ്രോബയോട്ടിക് ആണ്. ഇവ മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഒപ്പം നരച്ച മുടിയെ ചികിത്സിക്കാനും സഹായിക്കുന്നു.
മാസ്ക് തയ്യാറാക്കാനായി അൽപം ഉരുളക്കിഴങ്ങ് ജ്യൂസും 3 ടേബിൾ സ്പൂൺ തൈരും എടുക്കാം. ഇവ നന്നായി യോജിപ്പിച്ചെടുക്കാം. മുടിയിൽ തേച്ച് പിടിപ്പിച്ച് അൽപ സമയം കഴിഞ്ഞ് കഴുകിക്കളയാം.
ഷിക്കാക്കായ് ഹെയർ മാസ്ക്
മുടിയുടെ ആരോഗ്യത്തിനായി കാലങ്ങളായി ആയുർവേദത്തിൽ ഷിക്കാക്കായ് ഉപയോഗിച്ചുവരാറുണ്ട്. നര ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃദിദത്ത മാർഗമായ ഷിക്കക്കായ് ആരോഗ്യകരമായ തലയോട്ടിക്കും മുടി വളർച്ചയ്ക്കും സഹായിക്കുന്നു.
ഷിക്കക്കായ് പൊടിയും തൈരും ചേർത്താണ് മാസ്ക് തയ്യാറാക്കേണ്ടത്. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
തുളസി -ബ്ലാക്ക് ടീ ഹെയർ പാക്ക്
തുളസിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മുടി വളരാനടക്കം ആയുർവേദത്തിൽ തുളസി ഉപയോഗിക്കാറുണ്ട്. ബ്ലാക്ക് ടീയിൽ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുടി കറുപ്പിക്കാൻ സഹായിക്കുന്നു.
ഒരു പാനിൽ 4 ടേബിൾസ്പൂൺ ചായപ്പൊടി ഇട്ട് 4-5 തുളസി ഇലകൾ ചേർത്ത് തിളപ്പിക്കാം. ഈ വെള്ളം നന്നായി തണുപ്പിച്ച് ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ രണ്ട് തവണ മാസ്ക് ഉപയോഗിക്കാം.












Click it and Unblock the Notifications