കുളിക്കുമ്പോള്‍ ചെയ്യുന്ന ഈ പിഴവുകള്‍ വില്ലനാകും; സുന്ദരചര്‍മ്മം വേണെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍
ദിവസേന രണ്ട് തവണയെങ്കിലും കുളിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. വൃത്തിയോടെയുള്ള ജീവിതത്തിന് കുളി അത്യാവശ്യമായ ഘടകമാണ്. എന്നാല്‍ കുളിക്കുമ്പോള്‍ നമ്മുടെ ചര്‍മ്മത്തിന് എന്തെങ്കിലും തരത്തിലുള്ള ദോഷം സംഭവിക്കുന്നുണ്ടോ. കുളിക്കുന്നത് ഒരു നല്ല ശീലം തന്നെയാണ്, എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ചര്‍മ്മത്തില്‍ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് ആരും ചിന്തിക്കാത്ത ഒരു കാര്യമാണ്.
ശുചിത്വം പാലിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് ചര്‍മ്മസംരക്ഷണം. അതുകൊണ്ട് തന്നെ കുളിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പിഴവുകള്‍ കുളിക്കുമ്പോള്‍ ഒരു കാരണവശാലും വരുത്തരുത്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ചൂട് വെള്ളത്തിലെ കുളി
തണപ്പുകാലത്തും മഴക്കാലത്തും ചൂട് വെള്ളത്തില്‍ കുളിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് അപകടമാണ്. ചര്‍മ്മം ഡ്രൈയാകാന്‍ ഇത് കാരണമാകും. ചര്‍മ്മത്തിന്റെ ഈര്‍പ്പം തടസപ്പെടുത്താന്‍ ഇത് കാരണമാകും. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചൂടുവെള്ളം കഴിയുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ചകിരി എപ്പോഴും വൃത്തിയാക്കുക
പലരും കുളിക്കുമ്പോള്‍ ചകിരി അല്ലെങ്കില്‍ ലൂഫ ഉപയോഗിക്കും. എന്നാല്‍ ഇത് കൃത്യമായി വൃത്തിയാക്കാന്‍ എല്ലാവരും മറക്കും. അന്തരീക്ഷത്തില്‍ ജലാംശം നിലനില്‍ക്കുന്ന സമയത്തെല്ലാംനിങ്ങളുടെ ലൂഫ കുളിമുറിയില്‍ തന്നെയാണുണ്ടാകുക. ഈ സമയത്ത് പല ബാക്ടീരിയകളും ഇതിലേക്ക് കടക്കും. കുളിക്കുമ്പോള്‍ വൃത്തിയാക്കാത്ത ലൂഫ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കും.
മുഖം തുടയ്ക്കുമ്പോള്‍
പലരും കുളി കഴിഞ്ഞാലുടന്‍ മുഖത്തെ വെള്ളം തുടയ്ക്കുന്നതിന് ടവലാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുക. ഏറ്റവും നല്ലത് കൈകൊണ്ട് തന്നെ മുഖം തുടയ്ക്കുന്നതാണ്. ഇതിന് ശേഷം ഒരു മോയ്‌സ്ചറൈസര്‍ ഇടുന്നതാണ് ഏറ്റവും നല്ലത്. ഇത് മുഖം വരണ്ട് പോകുന്നത് തടയുന്നു.
തല കഴുകുമ്പോള്‍
കുളിക്കുമ്പോള്‍ എല്ലാവരും ആദ്യവും മുഖവും ശരീരവുമാണ് കഴുകുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ മുടിയിലെ അഴുക്ക് ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കാന്‍ കാരണമാകും. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. ആദ്യം തലയില്‍ വെള്ളം നനയ്ക്കുന്നാണ് ഉത്തമം.
മുടി കഴുകുമ്പോള്‍
ശരീരം പോലെ, ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും അത്ര നല്ലതല്ല. ഇത് താരന്‍ വരാന്‍ കാരണമാകും. ശൈത്യകാലമാണെങ്കില്‍, ചൂട് വെള്ളം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍, കഴിയുന്നതും മുടി മാത്രം സാധാരണ വെള്ളം കൊണ്ട് കഴുകാന്‍ ശ്രമിക്കുക.












Click it and Unblock the Notifications