Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനെ തുരത്താം, ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണും; ഈ എണ്ണയെടുക്കൂ, ഉപയോഗിക്കാം ഇങ്ങനെ

താരനെ തുരത്താൻ എണ്ണ ഉപയോഗിക്കുന്നത് ഫലപ്രദവും സ്വാഭാവികവുമായ മാർഗ്ഗമാണ്. മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിർത്താൻ എണ്ണകൾക്ക് കഴിയും. വെളിച്ചെണ്ണ, ടീ ട്രീ ഓയിൽ, ഒലിവ് ഓയിൽ, ജോജോബ ഓയിൽ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾക്ക് താരൻ പ്രശ്നങ്ങളെ ഇല്ലാതാക്കാനാകും.

ഈ എണ്ണകൾ പുരട്ടുകയും തലയോട്ടിയിൽ മസാജ് ചെയ്യുകയും ചെയ്യുമ്പോൾ ഇവ തലയോട്ടി വളരെ പെട്ടെന്ന് ആഗിരണം ചെയ്യുന്നു.അതുമാത്രമല്ല രക്തചംക്രമണം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇന്ന് താരനെ തുരത്താൻ സഹായിക്കുന്ന മറ്റ് ചില എണ്ണകൾ കൂടി പരിചയപ്പെടാം.

dandruff2

റോസ്മേരി ഓയിൽ

ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങൾക്ക് പേര് കേട്ടതാണ് റോസ് മേരി ഓയിൽ. ഇത് തലയോട്ടിക്ക് ആശ്വാസം നൽകാനും താരൻ ഉണ്ടാക്കുന്ന ബാക്ടീരിയകളെ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.റോസ്മേരി ഓയിൽ മുടിയുടെ വളർച്ച വർധിപ്പിക്കാനും സഹായിക്കും.തലയോട്ടിയിൽ പുരട്ടുന്നതിന് മുമ്പ് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ പോലുള്ള കാരിയർ ഓയിലുമായി ചേർത്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.നന്നായി മാസാജ് ചെയ്തതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

തുളസി എണ്ണ

തുളസി എണ്ണയിൽ യൂജെനോൾ, ലിനാലൂൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയിലെ ബാക്ടീരിയകളെ ചെറുക്കും. ഇവയും വെളിച്ചെണ്ണ പോലുള്ള എണ്ണകൾക്കൊപ്പം ചേർത്താണ് ഉപയോഗിക്കേണ്ടത്.നന്നായി മസാജ് ചെയ്ത് പിടിപ്പിച്ചതിന് ശേഷം കഴുകിക്കളയാം.

ലാവന്റർ ഓയിൽ

ലാവെൻഡർ ഓയിലിൽ കാണപ്പെടുന്ന ലിനാലൂൾ, ലിനാലിൽ അസറ്റേറ്റ് എന്നീ സംയുക്തങ്ങൾക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഈ സംയുക്തങ്ങൾ തലയോട്ടിയിലെ വീക്കം കുറയ്ക്കാനും താരനെ ഇല്ലാതാക്കുന്ന ഫംഗസുകളെ ചെറുക്കുകയും ചെയ്യുന്നു.ലാവെൻഡർ ഓയിൽ പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട രക്തയോട്ടം രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാരിയർ ഓയിലിനൊപ്പം ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂറോളം കഴിഞ്ഞ് കഴുകിക്കളയാം.

ഒലീവ് ഓയിൽ

ഒലീവ് ഓയിലിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ എ, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. എണ്ണ ചെറുതായി ചൂടാക്കിയ ശേഷം തലയിൽ മസാജ് ചെയ്യാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് കുറഞ്ഞത് 30 മിനിറ്റെങ്കിലും വെയ്ക്കണം.

പെപ്പർമിന്റ് ഓയിൽ

ഇവയിലെ ആന്റിമൈക്രോബയർ ഗുണങ്ങൾ
തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഫംഗസുകളെയും ബാക്ടീരിയകളെയും ചെറുക്കുന്നു. തലയോട്ടിക്ക് തണുപ്പ് പകരുകയും ചെയ്യുന്നു. ടീ ട്രീ അല്ലെങ്കിൽ ലാവെൻഡർ പോലുള്ള മറ്റ് അവശ്യ എണ്ണകളുമായി ചേർത്ത് ഇവ ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+