Get Updates
Get notified of breaking news, exclusive insights, and must-see stories!

താരന് ആയുർവേദത്തിലുണ്ട് പരിഹാരം; ഇതൊന്ന് പ്രയോഗിക്കൂ, ഫലം ഉറപ്പ്

താരനെ തുരത്താൻ പതിവായി ഉപയോഗിച്ചുവരുന്നതാണ് ആയുർവേദ എണ്ണകൾ. ഇവ താരൻ കളയുക മാത്രമല്ല, തലയോട്ടിയെ പോഷിപ്പിക്കാനും മുടിയിഴകളെ ശക്തിപ്പെടുത്താനും നമ്മളെ സഹായിക്കും. എങ്കിലും ഏത് എണ്ണയായിരിക്കും കൂടുതൽ ഫലപ്രദമെന്ന ചിന്ത നിങ്ങൾക്ക് ഉണ്ടാകും. അതിനെ കുറിച്ചാണ് ഇന്ന് വിശദമായി പറയുന്നത്.

ആൻ്റിഫംഗൽ ഗുണങ്ങൾക്ക് പേരുകേട്ട വേപ്പെണ്ണയാണ് താരനെ പ്രതിരോധിക്കാനുള്ള എണ്ണകളിൽ പ്രധാനം. താരന് കാരണമാകുന്ന ഫംഗസിനെ ഇല്ലാതാക്കൻ ഇവ സഹായിക്കും. പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ ചൊറിച്ചലും ഇല്ലാതാക്കും. അതുമാത്രമല്ല കേട്ടോ മുടി നന്നായി വളരുകയും ചെയ്യും.

tharan1

മലയാളികൾക്കിടയിൽ അത്ര പ്രചാരത്തിലുള്ളതല്ല ടീ ട്രീ ഓയിൽ. എന്നാൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഈ എണ്ണ താരനെ തുരത്താൻ ഉത്തമമാണ്.
ഇവ രോമകൂപങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. താരനെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ മുടിക്ക് കരുത്ത് പകരുന്ന മറ്റൊരു എണ്ണയാണ് ബ്രഹ്മി എണ്ണ. ആന്റിഓക്സിഡന്റൽ ഗുണങ്ങളുള്ള ബ്രഹ്മി എണ്ണ താരനെ ഇല്ലാതാക്കുകയും തലയിലെ വീക്കം പോലുള്ള പ്രശ്നങ്ങൾ കുറക്കുകയും ചെയ്യുന്നു. ഇവയിൽ ആൽക്കലോയിഡുകളും അടങ്ങിയിട്ടുണ്ട്. പതിവ് ഉപയോഗം തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിക്ക് ആരോഗ്യം നൽകുകയും ചെയ്യും.

നെല്ലിക്ക അല്ലെങ്കിൽ കയ്യോന്നി പോലുള്ളവ ചേർത്ത് തയ്യാറാക്കുന്ന വെളിച്ചെണ്ണ താരനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കും. സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ തലയോട്ടിൽ ഈർപ്പം നിലനിർത്തുന്നു. നെല്ലിക്ക മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന എണ്ണയും ധൈര്യമായി ഉപയോഗിക്കാം. കാരണം ഇവയിൽ വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പുനരുജ്ജീവിപ്പച്ച് അവിടെയുണ്ടാകുന്ന അടരുകളെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.

ഏത് എണ്ണ തിരഞ്ഞെടുക്കും?

ഇവയെല്ലാം തന്നെ മികച്ചതാണെങ്കിലും ഓരോരുത്തരുടേയും മുടിയുടെ സ്വഭാവം കൂടി അനുസരിച്ചായിരിക്കണം ഇവയിൽ ഏത് തിരഞ്ഞെടുക്കണമെന്ന് തീരുമാനക്കേണ്ടത്. ഉദാഹരണത്തിന്, എണ്ണമയമുള്ള തലയോട്ടിയാണെങ്കിൽ, ടീ ട്രീ അല്ലെങ്കിൽ വേപ്പ് പോലുള്ള എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. അതേസമയം വരണ്ട തലയോട്ടി ആണെങ്കിൽ നെല്ലിക്ക എണ്ണയോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ഉപയോഗിക്കാം.

ഇനി ഏത് എണ്ണ ആണെങ്കിലും തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം മാത്രം കഴുകി കളയാം. ഇത് തലയ്ക്ക് മൊത്തത്തിൽ ആശ്വാസം നൽകാനും സഹായിക്കും.

ആയുർവേദ എണ്ണകളുടെ ഫലപ്രാപ്തി അവയുടെ സ്വാഭാവിക ചേരുവകളിലും താരൻ ചികിത്സയ്ക്കുള്ള സമഗ്രമായ സമീപനത്തിലുമാണ്. നിങ്ങളുടെ തലയോട്ടിയുടെ തരം മനസ്സിലാക്കി അനുയോജ്യമായ എണ്ണകൾ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് സ്വാഭാവികമായും ആരോഗ്യമുള്ള മുടി നേടാൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+