മുടിക്ക് മാത്രമല്ല, മുഖത്തിനും പണിതരും താരൻ! അറിയാതെ പോകരുത് ഇക്കാര്യങ്ങൾ
താരൻ മൂലം പ്രശ്നം അനുഭവിക്കാത്തവർ കുറവായിരിക്കും. മുടി കൊഴിച്ചിൽ ഉൾപ്പെടയുള്ള പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ മുടിക്ക് മാത്രമല്ല ഈ താരൻ മൂലം പ്രശ്നം ഉണ്ടാവുന്നത്. നമ്മുടെ മുഖത്തിനേയും ഈ താരൻ ബാധിക്കും. താരന്റെ ഫലങ്ങൾ നിങ്ങളുടെ ചർമ്മത്തിന്റെ തരം അനുസരിച്ചാണ് ഉണ്ടാവുക.
നിങ്ങൾക്ക് എണ്ണമയമുള്ളതോ വരണ്ടതോ ആയ ചർമ്മമാണെങ്കിൽ താരൻ്റെ ഫലങ്ങൾ തീർച്ചയായും ഉണ്ടാവും. താരൻ മുഖക്കുരു പോലെ മുഖത്തെ ബാധിക്കുന്ന പല പ്രശ്നങ്ങൾ ഉണ്ടാക്കുകയും മറ്റ് ചർമ്മ സംരക്ഷണ പ്രശ്നങ്ങൾ വഷളാക്കുകയും ചെയ്യും. താരൻ നിങ്ങളുടെ മുഖത്തെ ബാധിക്കുന്ന ചില വഴികൾ ഇതാ. താരൻ ഇല്ലാതാക്കാനുള്ഴ വഴികളും അറിയാം.

താരൻ മുഖത്തെ ബാധിക്കുന്നത് എങ്ങനെ?
മുഖക്കുരു : അമിതമായ താരൻ കാരണം ഏറ്റവും സാധാരണമായി കണ്ടുവരുന്ന അനന്തരഫലം മുഖത്തെ കുരുക്കളാണ്. നിങ്ങളുടെ നെറ്റിയിലും മൂക്കിന് സമീപമുള്ള ഭാഗമായ ടി-സോണിലും താരൻ വീണാൽ, അത് ചർമ്മത്തിൽ മുഖക്കുരു പൊട്ടിപ്പുറപ്പെടാൻ ഇടയാക്കും.
പിഗ്മെൻ്റേഷൻ: NIH അനുസരിച്ച് ശരീരം എത്രത്തോളം മെലാനിൻ ഉത്പാദിപ്പിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്ന സ്കിൻ പിഗ്മെൻ്റേഷൻ, ചർമ്മത്തിൻ്റെ നിറം നിർണ്ണയിക്കുന്നു. താരൻ മൂലം ഉണ്ടാകുന്ന മുഖക്കുരു നിങ്ങളുടെ മുഖത്ത് പിഗ്മെൻ്റേഷനിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ മുഖത്ത് അനാവശ്യമായ കറുത്ത പാടുകളും ഉണ്ടാവാൻ കാരണം ആകും.
മുഖത്ത് തടിച്ച് പൊന്തുന്ന അവസ്ഥ: നിങ്ങളുടെ തലമുടിയിൽ നിന്ന് മുഖത്തേക്ക് വളരെയധികം താരൻ വീണാൽ നിങ്ങൾക്ക് മുഖത്ത് തിണർപ്പ് ഉണ്ടാകാം. പുരികം, മൂക്ക്, ചെവി എന്നിവയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ചൊറിച്ചൽ: ചർമ്മത്തിൽ അമിതമായി താരൻ വീഴുന്നത് മുഖത്ത് വീക്കം, ചൊറിച്ചൽ എന്നിവയ്ക്ക് കാരണം ആകും. ഇത് വളരെ ചൊറിച്ചിൽ ഉണ്ടാകുകയും മുഖം, പുരികം, താടി, നെഞ്ചിൻ്റെ മധ്യഭാഗം എന്നിവിടെ ഉൾപ്പെടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുകയും ചെയ്യും.
താരൻ എങ്ങനെ ഒഴിവാക്കാം:
എണ്ണയും ചർമ്മകോശങ്ങളും അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ ആദ്യം ഷാംപൂ ഉപയോഗിച്ച് പതിവായി വൃത്തിയാക്കുക. ഇത് മാറ്റം ഉണ്ടാക്കുന്നില്ലെങ്കിൽ. താരൻ പോകാൻ മാത്രമുള്ള ഷാംപൂ പരീക്ഷിക്കുക. പ്രകൃതിദത്തമായ പല വഴികളും ഉണ്ട്. അവ കൂടി പരീക്ഷിക്കുക












Click it and Unblock the Notifications