Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനും മുടികൊഴിച്ചിലുമാണോ പ്രശ്നം? സ്വിച്ചിട്ട പോലെ നിർത്താം, വെളുത്തുള്ളി മാസ്ക് ഇതാ

മുടി പ്രശ്നങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടേറിയതാണ് താരൻ. കാരണം താൻ തലയോട്ടി ചൊറിയുന്നത് പോലുള്ള ബുദ്ധിമുട്ടുകൾക്ക് പുറമെ കടുത്ത മുടികൊഴിച്ചിലിനും കാരണമാകും. ഒരിക്കൽ വന്നുകഴിഞ്ഞാലകട്ടെ താരൻ പോകാനും വളരെ പാടാണ്.എന്ന് വെച്ച് പരിഹാരം ഇല്ലെന്നല്ല, ചില പ്രകൃതിദത്തമായ വഴികളിലൂടെ താരനെ തുരത്താൻ എളുപ്പം കഴിയും. അത്തരത്തിലൊരു ചേരുവയാണ് വെളുത്തുള്ളി.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകത്തിന് ആന്റി ഫംഗൽ ഗുണങ്ങൾ ഉണ്ട്. താരൻ ഇല്ലാതാക്കാൻ ഇത് സഹായിക്കും. മാത്രമല്ല വെളുത്തുള്ളിയിൽ വിറ്റാമിൻ എ, സി , സൾഫർ, ഫൈബർ, മഗ്നീഷ്യം, സെലിനിയം, ജെർമാനയം, അമിനോ ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഒപ്പം ഇരുമ്പ്, സിങ്ക്, കോപ്പർ, ഫോസ്ഫറസ്, കാൽസ്യം എന്നിവയാലും സമ്പന്നമാണ് വെളുത്തുള്ളി. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് അത്യുത്തമം ആണ്. ഇനി എങ്ങനെയാണ് വെളുത്തുള്ളി മാസ്ക് തയ്യാറാക്കുന്നതെന്ന് നോക്കാം.

andruff-1

വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

1. തേനും വെളുത്തിയും ചേർത്ത മാസ്ക്

തേനിലും വെളുത്തുള്ളിയും ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയും തലയോട്ടിയും മൃദുവാകാൻ സഹായിക്കും. അതുവഴി താരനെ തുരത്തുകയും ചെയ്യും. മാസ്ക് തയ്യാറാക്കാനായി 4-5 വെളുത്തുള്ളി അല്ലികൾ, രണ്ട് ടേബിൾ സ്പൂൺ തേൻ എന്നിവയാണ് ആവശ്യം. വെളുത്തുള്ളി ആദ്യം നന്നായി അരച്ചെടുത്ത് അതിലേക്ക് തേൻ ചേർത്ത് യോജിപ്പിച്ചെടുക്കാം. തലയോട്ടിയിൽ ചേർത്ത് 10 മിനിറ്റോളം മസാജ് ചെയ്ത് കൊടുക്കാം. ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

2. കറ്റാർവാഴയും വെളുത്തുള്ളിയും ചേർത്ത മാസ്ക്

തലയോട്ടിലെ ബാക്ടീരിയൽ ഇൻഫെക്ഷൻ തടയാൻ ഈ മാസ്ക് സഹായിക്കും. മാസ്ക് തയ്യാറാക്കുന്നതിനായി മൂന്ന് ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റും രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലുമാണ് ആവശ്യം. ഇവ രണ്ടും യോജിപ്പിച്ച് പേസ്റ്റാക്കി എടുക്കാം. അതിന് ശേഷം 15 മുതൽ 20 മിനിറ്റ് വരെ തലയോട്ടിയിൽ തേച്ച് വെച്ച് കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചാണ് കഴുകേണ്ടത്.

3. ആപ്പിൾ സിഡാർ വിനേഗറും വെളുത്തുള്ളിയും

താരനെ അകറ്റാൻ മികച്ചതാണ് എസിവി. ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി -ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. മാസ്ക് തയ്യാറാക്കാനായി രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനേഗർ, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ് എന്നിവയെടുക്കാം. ഇവ രണ്ടും ഒരു ബൗളിൽ നന്നായി യോജിപ്പിച്ചെടുക്കാം. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ തേച്ച് കഴുകിക്കളയാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+