മുടി കൊഴിച്ചിലാണോ? താരനുണ്ടോ? എല്ലാത്തിനും പരിഹാരം കാണും, ഉള്ളിനീര് മാത്രം മതി
മഞ്ഞു കാലം പൊതുവെ ആളുകൾക്ക് ഇഷ്ടമായിരിക്കും. എന്നാൽ ആരോഗ്യകരമായി നോക്കുമ്പോൾ പലർക്കും ഇത് നല്ലകാലമായിരിക്കില്ല. പ്രത്യേകിച്ച് മുടിയുടെയൊക്കെ കാര്യത്തിൽ. വരണ്ടതും തണുത്തതുമായ അന്തരീക്ഷം മുടിയെ വളരെ ദോഷകരമായി ബാധിച്ചേക്കാം. സൂര്യപ്രകാശത്തിന്റെ കുറവും പോഷകങ്ങൾ ശരിയായ അളവിൽ എത്താത്തുമെല്ലാം മുടികൊഴിച്ചിൽ തീവ്രമാക്കിയേക്കാനും സാധ്യതയുണ്ട്. ഇത്തരമൊരു അവസ്ഥയിൽ മുടിയെ സംരക്ഷിക്കാൻ ഏറ്റവും മികച്ച ചേരുവകളിൽ ഒന്നാണ് ഉള്ളി. ഉള്ളി നീര് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മുടി കൊഴിച്ചിലിന് ഫുൾസ്റ്റോപ്പിഡാം
മുടിയിഴകളെ ശക്തിപ്പെടുത്തുന്ന കെരാട്ടിന്റേയും കൊളാജന്റേയും ഉത്പാനത്തിന് സൾഫർ ധാരാളം അടങ്ങിയ ഉള്ളിനീര് സഹായിക്കും. ഇത് മുടി കൊഴിച്ചിൽ കുറക്കുകയും കട്ടിയുള്ള മുടി ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

താരനെ തുരത്തും
തലയോട്ടി വരണ്ട് നിൽക്കുമ്പോൾ താരൻ കൊണ്ടുള്ള ശല്യവും ഏറും. താരൻ ചൊറിച്ചിൽ മാത്രമല്ല മുടി കൊഴിയാനും കാരണമാകും. ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഉള്ളിനീര് താരനെ തുരത്താൻ സഹായിക്കും. താരന് കാരണമാകുന്ന ഫംഗസിനേയും ബാക്ടീരിയയേയും ഇല്ലാതാക്കാൻ ഉള്ളി സഹായിക്കും.
മുടിക്ക് പോഷണം നൽകാനും മിനുസമാക്കാനും
മുടി വരണ്ട് നിൽക്കുന്നത് ഭംഗിക്കുറവ് മാത്രമല്ല മുടിയെ മൊത്തത്തിലുള്ള നാശത്തിന് കാരണമാകും. പോഷക സമ്പന്നമായ ഉള്ളി നീര് ഉപയോഗിക്കുന്നത് മുടി മിനുസമാക്കാൻ സഹായിക്കും. മുടിയുടെ ഘടന ശക്തിപ്പെടുത്താനും അറ്റം പിളരുന്നത് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാനും ഇവ ഉത്തമമാണ്.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഉള്ളിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടി മൃദുലമാക്കാൻ സഹായിക്കും. ഇത് തലയോട്ടിയിലെ ചൊറിച്ചലും മറ്റ് അസ്വസ്ഥകളും ഇല്ലാതാക്കും. ഇൻഫ്ലമേഷന് പോലുള്ള പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന മുടി കൊഴിച്ചിൽ നേരിട്ടവർക്കും ഉളളി നീര് ധൈര്യമായി ഉപയോഗിക്കാം.
തലമുടി നരക്കുന്നത് തടയുന്നു
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കൻ സഹായിക്കുന്ന ക്വെർസെറ്റിൻ, കാറ്റലേസ് തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഉള്ളിയിൽ ധാരാളം ഉണ്ട്. ഉള്ളിനീര് തലയിൽ പുരട്ടുന്നത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും മുടിയ്ക്ക് ശക്തിയും ആരോഗ്യവും പകരാനും സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.


Click it and Unblock the Notifications