Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനാണോ പ്രശ്നം? കളയുന്നത് സിമ്പിളല്ലേ..5 പ്രകൃതിദത്ത മാർഗങ്ങൾ ഇതാ

താരൻ ആത്മവിശ്വാസം കുറക്കുമെന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും. താരൻ മൂലമുണ്ടാകുന്ന തലചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ വേറേയും. വിപണിയിൽ നിന്ന് ലഭിക്കുന്ന വില കൂടിയ ഉത്പന്നങ്ങൾക്ക് ഒരുപക്ഷെ താരനെതിരെ പ്രവർത്തിക്കാൻ സാധിച്ചേക്കാം. എന്നാൽ ദീർഘകാലത്തേക്ക് മറ്റ് പാർശ്വഫലങ്ങളൊന്നും ഇല്ലാതെ ഒരു പരിഹാരം സാധ്യമാക്കാൻ സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം.

താരൻ പോലുള്ള മുടി പ്രശ്നങ്ങൾക്ക് എപ്പോഴും ഉത്തമം പ്രകൃതിദത്ത മാർഗങ്ങളാണ്. ഇന്ന് താരനെ താരനെ തുരത്താൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്.

dand2

ടീ ട്രീ ഓയിൽ

ആന്റിഫംഗൽ ഗുണങ്ങൾക്ക് പേരുകേട്ട ടീ ട്രീ ഓയിൽ താരനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ്. ഇവയ്ക്ക് ആന്റി ഫംഗൽ ഗുണങ്ങളും ഉണ്ട്. . സെബോറെഹിക് ഡെർമറ്റൈറ്റിസ്, സോറിയാസിസ് തുടങ്ങിയ തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങൾക്കും ഇത് പരിഗാരമാണ്. തലയോട്ടിയിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളും പരിഹരിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണയോ എന്ന് അത്ഭുതപ്പെടേണ്ട. തലയോട്ടി മൃദുവും മിനുസവുമാകാനും പോഷിപ്പിക്കാനും ഇവ സഹായിക്കും. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ ഒഴിച്ച് നന്നായി മസാജ് ചെയ്ത് കൊടുക്കാം. അതിന് ശേഷം ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉരയോഗിച്ച് കഴുകു കളയാം. താരൻ കളയുന്നതിനോടൊപ്പം തന്നെ തലയോട്ടി ആരോഗ്യത്തോടെ നിലനിർത്താനും ഇത് സഹായിക്കും.

കറ്റാർവാഴ ജെൽ‌

ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. തലയോട്ടിക്ക് തണുപ്പ് നൽകാൻ ഇവ സഹായിക്കും. ഇതിലെ ആൻ്റിഫംഗൽ സംയുക്തങ്ങൾ യീസ്റ്റിന്റെ വളർച്ചയെ നിയന്ത്രിക്കുകയും അടരുകളും ചൊറിച്ചിലും കുറക്കുകയും ചെയ്യും. കറ്റാർ വാഴ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടുന്നത് താരൻ നീക്കം ചെയ്യാനും പ്രകോപനം ശമിപ്പിക്കാനും സഹായിക്കും.

ആപ്പിൾ സിഡാർ വിനേഗർ

തലയോട്ടിയിലെ പിഎച്ച് നില നിയന്ത്രിക്കാൻ ഇത് സഹായിക്കും. ഇതുവഴി ഫംഗലുകളെ വളർച്ചയെ തടയും. ഇവയ്ക്ക് അസിഡിറ്റി ഗുണങ്ങൾ ഉണ്ട്. ഇത് തലയോട്ടിയിലെ മൃതകോശങ്ങളെ തുരത്തുകയും ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അകറ്റുകയും ചെയ്യും. താരനെ തുരത്താൻ ആപ്പിൾ സിഡാർ വിനേഗർ നേരിട്ടല്ല തലയിൽ പുരട്ടേണ്ടത്, പകരം അൽപം വെള്ളത്തിൽ ചേർത്ത് തല കഴുകാം.

തൈര്

തലയോട്ടി മൃദുവാക്കുന്നതിനോടൊപ്പം അതിനെ പോഷിപ്പിക്കാനും മികച്ചതാണ് തൈര്. തൈരിനൊപ്പം അൽപം ചെറുനാരങ്ങ നീരും ചേർത്താണ് തലയിൽ പുരട്ടേണ്ടത്. ഏകദേശം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂവും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് കഴുകി കളയാം. തൈരിൻ്റെ ആൻ്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചൊറിച്ചിൽ ശമിപ്പിക്കുന്നതിനോടൊപ്പം തന്നെ താരന്റെ അടരുകളെ നീക്കം ചെയ്യും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+