മുടിയില്‍ കളറുകള്‍ മാറിമാറി പരീക്ഷിക്കുന്നവരാണോ? ഈ അപകടങ്ങള്‍ അറിയാതെ പോകരുത്
മുടിയില്‍ ഇടയ്ക്കിടെ പുതിയ കളറുകള്‍ പരീക്ഷിക്കുന്നത് ഇന്നത്തെ യുവതലമുറയ്ക്കിടയില്‍ പതിവായി കാണുന്ന ഫാഷന്‍ ട്രെന്‍ഡാണ്. മുടിയുടെ ലുക്ക് വര്‍ധിപ്പിക്കാനും ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധ നേടാനും പലതരം കളറുകള്‍ തലമുടിയില്‍ പ്രയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ പലതരം രാസവസ്തുക്കള്‍ ചേര്‍ന്നതാണ് ഈ ഹെയര്‍ ഡൈ. പതിവായി മുടിക്ക് നിറം നല്‍കുന്നത് മുടിയുടെ ആരോഗ്യത്തെയും തലയോട്ടിയെയും പ്രതികൂലമായി ബാധിക്കും. രാസവസ്തുക്കള്‍ അടങ്ങിയ ഡൈകളുടെ അമിത ഉപയോഗം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
മുടി സ്ഥിരമായി കളര്‍ ചെയ്യുമ്പോള്‍ ആദ്യമുണ്ടാകുന്ന പ്രത്യാഘാതം മുടി പൊഴിയാന്‍ തുടങ്ങുന്നതാണ്. ഇതിനു കാരണം ഹെയര്‍ ഡൈകളില്‍ അമോണിയ, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ രാസവസ്തുക്കള്‍ മുടിയുടെ സ്വാഭാവികമായുള്ള എണ്ണമയവും പ്രോട്ടീനുകളും നഷ്ടപ്പെടുത്തും മുടിയുടെ അറ്റം പൊട്ടുന്നതിനും വരള്‍ച്ചയ്ക്കും കാരണമാകുകയും ചെയ്യും.

ഇടയ്ക്കിടെയുള്ള ബ്ലീച്ചിങ്ങും കളറിങ്ങും മുടിയുടെ പ്രോട്ടീന്‍ ഘടനയെ നശിപ്പിക്കുന്നു. ഇത് മുടിയുടെ അറ്റം പിളരുന്നതിനും അമിതമായ മുടി കൊഴിച്ചിലിനും കാരണമാകും. ചില ആളുകള്‍ക്ക് അലര്‍ജിയും ഉണ്ടാകാറുണ്ട്. ഹെയര്‍ ഡൈയിലുള്ള കെമിക്കലുകള്‍ തലയോട്ടിയിലെ ചര്‍മത്തെ ബാധിക്കുകയും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന പാടുകള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
പതിവായി മുടി കളര്‍ ചെയ്യുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ അത് നിങ്ങളുടെ തലയോട്ടി രാസവസ്തുക്കളോട് പ്രതികൂലമായി പ്രതികരിക്കുന്നതിന്റെ സൂചനയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കളറിങ് ഒഴിവാക്കുകയാണ് നല്ലത്.
ഹെയര്‍ ഡൈകള്‍ അമിതമായി ഉപയോഗിക്കുന്നത് മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തും. കാലക്രമേണ കനം കുറയാന്‍ കാരണമാകുകയും ചെയ്യും. അമോണിയ അടങ്ങിയിട്ടുള്ള ഡൈകള്‍ പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയുടെ സ്വാഭാവിക ഭംഗിയെ ബാധിക്കും.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications