ഓഫീസിലിരുന്ന് ഉറക്കം തൂങ്ങാറുണ്ടോ? ഈ ചെറുമയക്കങ്ങള്‍ അപകടകാരിയാകുന്നത് എപ്പോഴാണ്?
ജോലിക്കിടെ കസേരയില്‍ ഇരുന്ന് മയങ്ങിപ്പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആധുനിക കാലത്തെ ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഈ ചെറുമയക്കത്തിന് കാരണം. രാത്രിയിലെ ഉറക്കമില്ലായ്മ, ഭക്ഷണത്തിലെ താളപ്പിഴകള്‍, ജോലി സമ്മര്‍ദം എന്നിവയൊക്കെ ഇതിനു കാരണങ്ങളാണ്. ഓഫീസ് ഡെസ്കിലിരുന്ന് അല്‍പ്പസമയം മയങ്ങുന്നത് നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
മൈക്രോസ്ലീപ്പുകള് ഒന്നു മുതല്‍ പതിനഞ്ച് സെക്കന്‍ഡ് വരെ മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വമായ മയക്കങ്ങളാണ്. പലപ്പോഴും നമ്മള് ഇത് ശ്രദ്ധിക്കില്ല. കണ്ണു തുറന്നിരുന്നാലും ശ്രദ്ധ കുറയും. ഈ സമയം തലച്ചോര്‍ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ഓര്‍മ്മശക്തിയെയും മാനസികാവസ്ഥയെയും ജോലിയെയും ബാധിക്കുകയും ചെയ്യും. ഉറക്കക്കുറവ്, അമിത സമ്മര്‍ദ്ദം, തലച്ചോറ്, ഹൃദയം, മെറ്റബോളിസം എന്നിവയെ ബാധിക്കുന്ന രോഗങ്ങളും ഇത്തരം മൈക്രോസ്ലീപ്പുകള്ക്ക് പിന്നിലുണ്ടാകാം.

പതിവായി ഇങ്ങനെ ഉറങ്ങുന്നുണ്ടെങ്കില്‍ അതു മോശം ഉറക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഓഫീസില്‍ പോകുന്ന മിക്കവര്‍ക്കും ഏഴ് മണിക്കൂറില്‍ താഴെയാണ് രാത്രി ഉറക്കം ലഭിക്കുന്നത്. സ്ക്രീന്‍ ഉപയോഗവും ദീര്‍ഘയാത്രകളും ഉറക്കം കുറയ്ക്കും. ഈ ഉറക്കമില്ലായ്മ രോഗപ്രതിരോധശേഷി, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ, രക്തസമ്മര്‍ദം എന്നിവയെ ദോഷകരമായി ബാധിക്കാം.
പകല്‍ മയക്കം ഗുരുതരമായ രോഗങ്ങളുമായി ബന്ധപ്പെട്ടതാവാനും സാധ്യതയുണ്ട്. സ്ലീപ് അപ്നിയ, റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രോം, നാര്‍ക്കോലെപ്സി എന്നിവ ഇതില്‍ പ്രധാനമാണ്. സ്ലീപ് അപ്നിയയില്‍ രാത്രിയില്‍ പലതവണ ശ്വാസം നിലയ്ക്കുന്നതിനാല്‍ തലച്ചോറിന് ഓക്സിജന്‍ ലഭിക്കാതെ വരും. ഇത് കൂടുതല്‍ ഉറങ്ങിയാലും പകല്‍ സമയത്തെ ഉന്മേഷം നഷ്ടപ്പെടുത്തുന്നു.
മൈക്രോസ്ലീപ്പുകള് ജീവിതശൈലിയിലെ സമ്മര്‍ദങ്ങളെയും സൂചിപ്പിക്കുന്നു. ഷിഫ്റ്റ് ജോലികള്‍, രാത്രി ഡ്യൂട്ടി, അമിത ഭക്ഷണം, തുടര്‍ച്ചയായ ഓണ്‍ലൈന്‍ ഉപയോഗം എന്നിവ ശരീരത്തിന്റെ സ്വാഭാവിക താളത്തെ തടസപ്പെടുത്തുന്നു. കാപ്പി കുടിക്കുമ്പോള്‍ ക്ഷീണം താത്കാലികമായി കുറയുന്നതായി കാണാം. ദീര്‍ഘകാല ഉറക്കക്കുറവ് പൊണ്ണത്തടി, പ്രമേഹം, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് രക്തത്തിലെ ഷുഗറിന്റെ നിയന്ത്രണം മോശമാക്കും. കൂടുതല്‍ വിശപ്പും ഊര്‍ജം കൂടിയ ഭക്ഷണത്തോടുള്ള ആഗ്രഹമുണ്ടാകുകയും ചെയ്യും. ഭാരം കൂടുന്നത് കൂര്‍ക്കംവലിക്കും സ്ലീപ് അപ്നിയക്കും വീണ്ടും കാരണമാകും.
മാനസികാരോഗ്യ പ്രശ്നങ്ങളും മൈക്രോസ്ലീപ്പുകള്ക്കു കാരണമാണ്. തുടര്‍ച്ചയായ സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഉറക്കത്തിന്റെ ഘടനയെ തകരാറിലാക്കുന്നു. ഇടയ്ക്കിടെ ഉണരാനും അതിരാവിലെ എഴുന്നേല്‍ക്കാനും ഇത് കാരണമാകാം. തന്മൂലം പകല്‍ സമയത്തെ ക്ഷീണം വര്‍ധിക്കുന്നു. രാത്രിയില്‍ മദ്യമോ ഉറക്ക ഗുളികകളോ ഉപയോഗിക്കുന്നത് പ്രശ്നങ്ങളുടെ തീവ്രത വര്‍ധിപ്പിക്കും.
ഈ മയക്കങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഉറക്കസമയം രേഖപ്പെടുത്തുന്നതും പകല്‍ മയങ്ങുന്ന പ്രവണത ശ്രദ്ധിക്കുന്നതും നല്ലതാണ്. മിക്ക ദിവസങ്ങളിലും മൈക്രോസ്ലീപ്പുകള് ഉണ്ടായാല്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ലളിതമായ മാറ്റങ്ങളിലൂടെ അപകടസാധ്യത കുറയ്ക്കാം. കൃത്യ സമയത്തുള്ള ഉറക്കം, കിടപ്പുമുറിക്ക് ശാന്തതയും നേരിയ തണുപ്പും ഉറപ്പാക്കുക. മൊബൈല്‍, ടിവി സ്ക്രീനുകള്‍ കിടപ്പുമുറിയില്‍ നിന്ന് മാറ്റുക. നടത്തം, ലഘു വ്യായാമം, ഇടവേളകള്‍ എന്നിവ ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications