'ഓവർ തിങ്ക്' ചെയ്ത് സമാധാനം നശിപ്പിക്കുന്നുണ്ടോ?; പ്രശ്നം പരിഹരിക്കാം ഇങ്ങനെ
ആശങ്കകളും ചിന്തകളുമെല്ലാം തലയിട്ട് അനാവശ്യമായി ആലോചിച്ച് കൂട്ടുമ്പോൾ ഉറപ്പായും നമ്മുടെ സ്വൈര്യം ഇല്ലാതാക്കും. മാനസികമായി മാത്രമല്ല ശാരീരികമായും ഇത് ബാധിക്കും. ഇത്തരം നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കിയില്ലെങ്കിൽ ഒരുപക്ഷെ നിങ്ങൾ വിഷാദത്തിലേക്ക് ചെന്ന് വീണേക്കാം. ഇന്ന് എങ്ങനെ ഇത്തരത്തിൽ അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കാം എന്ന് അറിയാം
മനപ്പൂർവ്വം ശ്രദ്ധ തിരിക്കാം
നെഗറ്റീവ് കാര്യങ്ങൾ ആലോചിക്കുന്നതിൽ നിന്നും മനസിന്റെ ശ്രദ്ധ തിരിക്കാം. ഇതിനായി നിങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചെലവഴിക്കാൻ നോക്കാം. സുഹൃത്തുക്കളുമൊത്ത് ഷോപ്പിംഗിന് പോകുന്നതോ, അല്ലെങ്കിൽ വ്യായാമം ചെയ്യുന്നതോ, അതുമല്ല പാട്ട് കേൾക്കുന്നതോ എന്ത് വേണമെങ്കിലും തിരഞ്ഞെടുക്കാം. എപ്പോഴും എൻഗേജ്ഡ് ആകാൻ പ്രത്യേകം ശ്രദ്ധിക്കാം.

നിങ്ങളുടെ ചിന്തകൾ മറ്റൊരാളുമായി പങ്കിടാം
നിങ്ങളെ വളരെ നന്നായി മനസിലാക്കുന്ന വ്യക്തിയുമായി ആശങ്കളും പ്രശ്നങ്ങളുമെല്ലാം പങ്കുവെയ്ക്കാം. വൈകാരികമായി അവരുടെ പിന്തുണ ഉറപ്പക്കാൻ മാത്രമല്ല, മറിച്ച ഉള്ളിൽ കിടന്ന് നീറിപ്പുകയുനന് ചിന്തകളുടെ ഭാരം ഒഴിവാക്കാനും ഇത് സഹായിക്കും.
ധ്യാനിക്കാം
ശല്യപ്പെടുത്തുന്ന ചിന്തകളെ ചെറുക്കാനും മനസിനെ സമാധാനിപ്പിക്കാനും ധ്യാനം തിരഞ്ഞെടുക്കാം. നമ്മുടെ ശ്വാസത്തെ മാത്രം ശ്രദ്ധിച്ച് കൊണ്ട് ശ്വാസോച്ഛാസം ചെയ്യുമ്പോൾ അനാവശ്യ ചിന്തകളിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ നമ്മളെ സഹായിക്കും. ഇത്തരത്തിൽ ദിവസേന കുറച്ച് നേരം മെഡിറ്റേഷന് വേമ്ടി മാറ്റി വെയ്ക്കാം. മാനസിക സമ്മർദ്ദം. ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളേയും ചെറുക്കാൻ അവ സഹായിക്കും. ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാൻ വേണമെങ്കിൽ യോഗയും ശീലിക്കാം.
നെഗറ്റീവ് കൂട്ടുകെട്ടിൽ നിന്നും വിട്ടുനിൽക്കാൻ പഠിക്കാം
പരാതിപ്പെട്ടികളായിട്ടുള്ള ആളുകളിൽ നിന്നും സ്വയം അകലം പാലിക്കാം. ഇത്തരം ആളുകൾ അവരുടെ ചിന്തകളും പെരുമാറ്റങ്ങളും കൊണ്ട് നിങ്ങളുടെ സ്വസ്ഥത പോലും നശിപ്പിച്ചേക്കും.
ഒരു ചെറിയ ഡയറി കൈയ്യിൽ സൂക്ഷിക്കാം
എന്നും കയ്യിൽ ഒരു ഡയറി സൂക്ഷിക്കുന്നത് ശീലമാക്കാം. ചിന്തിക്കുന്ന കാര്യങ്ങളെല്ലാം ഡയറിയിൽ കുറിച്ചിടാം. നെഗറ്റീവ് ചിന്തകൾ എന്തൊക്കെയാണെന്് വേർതിരിച്ചറിയാൻ ഇത് സഹായിക്കും. എന്തുകൊണ്ടാണ് ഇത്തരം ചിന്തകളിലേക്ക് മനസ് പോകുന്നതെന്നൊരു വിശകലനവും നടത്താൻ സആധിക്കും.
യാത്ര പോകാം
ഉത്കണ്ഠ കൈകാര്യം ചെയ്യുക എന്നത് വളരെയേറെ പ്രയാസമാണ്. എന്നാൽ ഒരു യാത്ര പോയി നോക്കൂ, ഇത് നിങ്ങളിൽ കഴിയുന്നത്ര പോസിറ്റിവിറ്റി ഉണ്ടാക്കാൻ സഹായിക്കും. എന്നാൽ യാത്ര ചെയ്ത് മാനസിക സംഘർഷം കുറക്കാം എന്നൊക്കെ കരുതരുത്.
ഇങ്ങനെയൊക്കെ ആണെങ്കിലും മനസ് കൈവിട്ടുവെന്ന് തോന്നുന്നതിന് മുൻപ് ആരോദ്യവിദഗ്ധരെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതം.












Click it and Unblock the Notifications