Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ അഞ്ച് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്; ഒളിച്ചിരിക്കുന്ന രോഗം ഇതാവാം

അസുഖങ്ങള്‍ ഇല്ലാത്ത ആളുകള്‍ കുറവായിരിക്കും. പലരും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലൂടെയായിരിക്കും കടന്നുപോകുന്നത്.. പലരും പല രീതിയിലാണ് ആരോഗ്യപ്രശ്‌നങ്ങളെ കാണുന്നത്. ചിലര്‍ ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുകയും എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നുമ്പോള്‍ ഉടന്‍ ഡോക്ടറെ കാണുകയും ചെയ്യും..

ചിലരാവട്ടെ സഹിക്കാന്‍ പറ്റാവുന്ന അത്രയും പിടിച്ച് നില്‍ക്കും, ഒടുവില്‍ വഷളാവുമ്പോള്‍ ഡോക്ടറെ കാണും. ഇനി പറയാന്‍ പോകുന്നത് പ്രമേഹത്തിന്റെ അഞ്ച് ലക്ഷണങ്ങളാണ് നിങ്ങള്‍ ഒരിക്കലും ഈ ലക്ഷണങ്ങളെ തള്ളിക്കളയരുത്. എന്തൊക്കെയാണ് ആ 5 ലക്ഷങ്ങള്‍ എന്ന് നോക്കാം.. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ രോഗം വഷളാവാതെ നോക്കാം

healt

1. കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട ചര്‍മ്മം: പ്രമേഹം ഉള്ള ആളുകളുടെ കഴുത്തിലെ ചുളുവുകളിലെ ചര്‍മ്മം ഇരുണ്ടതാവും. അകാന്തോസിസ് നൈഗ്രിക്കന്‍സ് (എഎന്‍) ഒരാള്‍ക്ക് പ്രമേഹമുണ്ടെന്നതിന്റെ പ്രധാന ലക്ഷണമായിരിക്കാം.

2. വിട്ടുമാറാത്ത അണുബാധ: പ്രമേഹ രോഗികള്‍ക്ക് ചര്‍മത്തില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ അധികമാണ്. അണുബാധ ഉണ്ടാവുന്ന സ്ഥലത്ത് ചര്‍മ്മം ചൂടുള്ളതും വീര്‍ത്തതുമാകും വേദനയും ചൊറിച്ചലും ഉണ്ടാവും, ചെറിയ കുമിളകള്‍ ഉണ്ടാവും, ചര്‍മ്മം വരണ്ടത് പോലെയാവും.

3. കട്ടിയുള്ള ചര്‍മ്മം: ചര്‍മ്മത്തിന് കട്ടിതോന്നും. നിങ്ങളുടെ കൈകളുടെ പുറകിലെ ചര്‍മ്മം ഇറുകിയതുപോലെയും മെഴുക് പോലെയുള്ളതുമാവും. അതേസമയം വിരലുകള്‍ കടുപ്പമുള്ളതായിത്തീരുകയും വിരല്‍ ചലിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. കട്ടിയുള്ളതും വീര്‍ത്തതുമായ ചര്‍മ്മം കൈത്തണ്ടയിലും ഉണ്ടാവും. പുറത്തും, തോളത്തും, കഴുത്തിലും ഇങ്ങനെ ഉണ്ടാവും. കട്ടിയുള്ള ചര്‍മ്മം മുഖം, തോളുകള്‍, നെഞ്ച് എന്നിവയിലേക്ക് വ്യാപിക്കുന്നു.

4. ശരീരഭാരം കുറയും: പ്രമേഹമുള്ളവരുടെ ശരീര ഭാരം കുറഞ്ഞേക്കും. പ്രമേഹമുള്ളവരില്‍ ഇന്‍സുലിന്‍ അപര്യാപ്തമാണ്, രക്തത്തില്‍ നിന്ന് ശരീരത്തിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് ഊര്‍ജ്ജമായി ഉപയോഗിക്കുന്നതില്‍ നിന്ന് ശരീരത്തെ തടയുന്നു. ഇത് സംഭവിക്കുമ്പോള്‍, ശരീരം ഊര്‍ജ്ജത്തിനായി കൊഴുപ്പും പേശികളും ബേണ്‍ ചെയ്യാന്‍ തുടങ്ങുന്നു. ഇത് ഭാരം കുറയാന്‍ കാരണമാകും

5. കാഴ്ചാ പ്രശ്‌നം: പതിയെ കണ്ണുകള്‍ക്ക് പ്രശ്‌നം വരും. കാഴ്ച നഷ്ടപ്പെട്ടേക്കാം, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര മങ്ങിയ കാഴ്ച, തിമിരം, ഗ്ലോക്കോമ, റെറ്റിനോപ്പതി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+