മുല്ല മുതൽ റോസാപ്പൂ വരെ.. ചർമ്മം തിളങ്ങാൻ പൂക്കൾ; ഇങ്ങനെ ഉപയോഗിച്ചാൽ മതി
പൂക്കൾ എല്ലാവർക്കും ഇഷ്ടമായിരിക്കും തലയിൽ ചൂടാനും ഗിഫ്റ്റായി നൽകാനും ഒക്കെ നമ്മൾ പൂക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ പൂക്കൾ ഉപയോഗിച്ചിട്ടുണ്ടോ. നമ്മുടെ ചർമ്മം തിളങ്ങാൻ സഹായിക്കുന്ന ചില പൂക്കളാണ് പരിചയപ്പെടുത്തുന്നത്.
ഇന്ന് വിപണിയിൽ ലഭ്യമായ പല സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഈ പൂക്കൾ പ്രധാന ചേരുവയാണ് എന്ന കാര്യം അറിയാമല്ലോ. പൂക്കളിൽ വിറ്റാമിനുകളും ആൻറ് ഓക്സിഡന്റുകളും ധാരാളം അടങ്ങയിരിക്കുന്നുണ്ട്. നിങ്ങളുടെ ചർമ്മം തിളങ്ങാൻ സഹായിക്കുന്ന അഞ്ച് പൂക്കളെക്കുറിച്ചാണ് പറയുന്നത്.

റോസ്: റോസാപ്പു കാണാൻ മനോഹരമാണ്. മണം ആണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടല്ലോ. റോസ് വാട്ടർ, ഫേസ് മാസ്കുകൾ, ലോഷനുകൾ, നൈറ്റ് ക്രീമുകൾ തുടങ്ങി നിരവധി സൗന്ദര്യ. വർദ്ധക ഉല്പന്നങ്ങിൽ റോസ് ചേർക്കുന്നുണ്ട്. റോസാപ്പൂവ് ചർമത്തിന് ജലാംശം നൽകും . പ്രകൃതിദത്തമായ രീതിയിൽ ചർമ്മത്തിന് തണുപ്പും നൽകും. ഇതിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ എണ്ണമയമുള്ള ചർമം ഉള്ളവർക്കും മുഖക്കുരു ഉള്ളവർക്കും അനുയോജ്യമാണ്. അധികം ഉള്ള എണ്ണ നിയന്ത്രിക്കുന്നു.
താമര: താമരയിൽ ജലാംശം ഉണ്ട്. വിറ്റാമിനുകൾ കൊണ്ടും സമ്പന്നമാണ്. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും തിളക്കം നൽകാനും സഹായിക്കും. താമരയിലെ വിറ്റാമിനുകൾ മുഖക്കുരു ഇല്ലാതാക്കാൻ സാഹയിക്കും. കുറച്ച് താമര ഇതൾ അരച്ച് മഞ്ഞൾ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. മുഖത്ത് പുരട്ടി കുറച്ച് നേരെ വെച്ച ശേഷം കഴുകിക്കളയാവുന്നതാണ്.
ലാവെൻഡർ: ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ് ലാവെൻഡർ. ചർമ്മത്തിൽ നിന്ന് വിഷ വസ്തുക്കളെ ഇവ നീക്കം ചെയ്യും. ചർമ്മത്തിന് നല്ല തിളക്കം നൽകും. മുഖക്കുരുവും ഇത് ഇല്ലാതാക്കും.
ചെമ്പരത്തി: ചർമ്മത്തിന് ഏറെ ഗുണകരമാണ് ചെമ്പരത്തി, ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും, ചർമ്മത്തിന്റെ നിറത്തിനും, മുഖത്തെ അധികമുള്ള എണ്ണ കളയുന്നതിനും ജലാംശം നൽകുന്നതിനും അകാല വാർദ്ധക്യത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും ചെമ്പരത്തി സഹായിക്കും. ചെമ്പരത്തി ഇതൾ അരച്ച് മുഖത്ത് തേച്ചാൽ മതി.
മുല്ല: ആന്റി ഓക്സിഡന്റുകൾ ധാരളം അടങ്ങിയിട്ടുള്ള ഒന്നാണ് മുല്ല. മുഖത്ത് പ്രായക്കൂടുതൽ തോന്നുത് ഇല്ലാതാക്കാനും ചർമ്മത്തിന് ജലാംശം നൽകാനും സഹായിക്കും. പല സൗന്ദര്യ വർദ്ധക ഉല്പന്നങ്ങളിലും മുലപ്പൂ ചേർക്കാറുണ്ട്.












Click it and Unblock the Notifications