റീല്‍സില്‍ കാണുന്ന ഫേസ് മാസ്കുകള്‍ മുഖത്ത് പരീക്ഷിക്കാറുണ്ടോ? പണി കിട്ടുന്നത് ഇങ്ങനെ
റീല്‍സില്‍ കാണുന്ന ഫേസ് മാസ്കുകള്‍ സ്വന്തം മുഖത്ത് പരീക്ഷിക്കാറുണ്ടോ? എങ്കില്‍ പണി വരുന്നുണ്ട്. ഇത്തരം ഫേസ് മാസ്കുകള്‍ കാരണം ചര്‍മ്മപ്രശ്നങ്ങള്‍ വര്‍ധിക്കുന്നതായി ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു. ഇത്തരം അശാസ്ത്രീയമായ വീട്ടുവൈദ്യങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. പലര്‍ക്കും പൊള്ളല്‍, അണുബാധ, മുഖത്ത് സ്ഥിരമായ പാടുകള്‍ എന്നിവ ഉണ്ടാകാറുണ്ട്.
നാരങ്ങാനീരും ഓറഞ്ച് അടക്കമുള്ള സിട്രസ് പഴങ്ങളും ചര്‍മത്തിന് അപകടകാരികളാണ്. ഇവ പലപ്പോഴും നേരിട്ടോ തൈരിലോ തേനിലോ ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ഇവയിലെ ഉയര്‍ന്ന അസിഡിറ്റി ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുകയും സംരക്ഷണ പാളിയെ നശിപ്പിക്കുകയും ചെയ്യും. സൂര്യപ്രകാശമേല്ക്കുമ്പോള് ചര്‍മത്തില്‍ ചുവപ്പ്, എരിച്ചില്‍, പിന്നീട് ഇരുണ്ട പാടുകള്‍ എന്നിവ അനുഭവപ്പെടുന്നതായി പലരും റിപ്പോര്‍ട്ട് ചെയ്യുന്നു.
നാരങ്ങ, വിനാഗിരി, ആപ്പിള്‍ സിഡാര്‍ വിനാഗിരി എന്നിവ ഉപയോഗിച്ച് വേഗത്തില്‍ തിളക്കം നല്‍കാനായി ഉണ്ടാക്കുന്ന ഫേസ് മാസ്കുകള്‍ പല റീലുകളിലും കാണാം. ഇത്തരം ചേരുവകള്‍ക്ക് കൃത്യമായ അളവില്ലാത്തതിനാല്‍ അപകടകരമാണ്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മുഖത്തെ ചര്‍മ്മം തീരെ കനം കുറഞ്ഞതാണ്. തുടര്‍ച്ചയായ ഫേസ് മാസ്ക് ഉപയോഗം രാസവസ്തുക്കള്‍ മൂലമുള്ള പൊള്ളലിനും കടുത്ത പിഗ്മെന്റേഷന് പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കടുത്ത സ്ക്രബുകള്‍ ചര്‍മ്മത്തിന് മുറിവേല്‍പ്പിക്കും. കാപ്പി, പഞ്ചസാര, വാല്‍നട്ട് ഷെല്‍, അരി എന്നിവ പൊടിച്ച് സ്ക്രബുകളായി ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണ്. ചര്‍മ്മത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കുന്ന കണികകളാണിവ. റീല്‍ കണ്ട് ആളുകള്‍ മുഖത്ത് ശക്തിയായി ഉരസുന്നത് പതിവാണ്. കാലക്രമേണ, ഇത് ചര്‍മ്മം വരണ്ടതാക്കാനും മുഖക്കുരു വര്‍ധിപ്പിക്കാനും ഇടയാക്കും.
ചിലര്‍ ഈ സ്ക്രബുകളില്‍ ബേക്കിങ് സോഡയും കലര്‍ത്താറുണ്ട്. മുഖത്ത് ബേക്കിംഗ് സോഡ ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ ശക്തമായി നിര്‍ദേശിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. കേടുപാടുകളുള്ള ഭാഗങ്ങളിലേക്ക് രോഗാണുക്കള്‍ക്ക് പ്രവേശനം എളുപ്പമാക്കുകയും ചെയ്യും.
ടൂത്ത്പേസ്റ്റ്, പശ, രോമം നീക്കം ചെയ്യുന്ന ക്രീമുകള്‍ എന്നിവ കലര്‍ത്തുന്ന മാസ്കുകളും റീല്‍സില്‍ കാണാം. ഈ ഉല്‍പ്പന്നങ്ങള്‍ പല്ലുകള്‍ക്കോ, കരകൗശല വസ്തുക്കള്‍ക്കോ, ശരീരത്തിലെ രോമങ്ങള്ക്കോ വേണ്ടിയുള്ളതാണ്. അല്ലാതെ ചര്‍മ്മത്തിനു വേണ്ടിയുള്ളതല്ല. മെന്തോള്, മറ്റ് ശക്തമായ രാസവസ്തുക്കള്‍ എന്നിവ പൊള്ളല്‍, തിണര്‍പ്പ്, വീക്കം എന്നിവയ്ക്ക് വഴിവെച്ചേക്കാം, പ്രത്യേകിച്ചും കണ്ണുകളുടെയും ചുണ്ടുകളുടെയും ഭാഗങ്ങളില്‍.
പശ ഉപയോഗിച്ചുള്ള പീല്‍-ഓഫ് മാസ്കുകളും നല്ലതല്ല. ഇവ വലിച്ചെടുക്കുമ്പോള്‍ നേര്‍ത്ത രോമങ്ങളും ചര്‍മ്മത്തിലെ ഉപരിതല പാളികളും നീക്കം ചെയ്യപ്പെടാം. ഇത് ചര്‍മ്മത്തില്‍ അസ്വസ്ഥതയും ചെറിയ മുറിവുകളും ഉണ്ടാക്കുന്നു. ഇത്തരം കേടുപാടുകള്‍ പെട്ടെന്ന് കാണാന്‍ കഴിയില്ലെങ്കിലും, പതിവായുള്ള ഉപയോഗം ചര്‍മ്മം പരുക്കനാക്കാനും ചെറിയ രക്തക്കുഴലുകള്‍ ദൃശ്യമാകാനും ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
അസംസ്കൃത മുട്ട ഉപയോഗിച്ചുള്ള മാസ്കുകള്‍ അണുബാധതയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ കൈകളില്‍ നിന്ന് വായിലേക്കും കണ്ണുകളിലേക്കും പടരാം. ചിലര്‍ മഞ്ഞള്‍, കറുവപ്പട്ട, അവശ്യ എണ്ണകള്‍ എന്നിവ കട്ടിയുള്ള പാളികളായി പുരട്ടുന്നത് കടുത്ത അലര്‍ജികള്‍ക്ക് വഴിവെച്ചേക്കാം.
ഏത് പുതിയ ഉല്‍പ്പന്നവും ആദ്യം ചര്‍മ്മത്തിന്റെ ഒരു ചെറിയ ഭാഗത്ത് ആദ്യം പരീക്ഷിക്കണം. സെന്‍സിറ്റീവ് ചര്‍മ്മം, അലര്‍ജികള്‍ എന്നിവയുള്ളവര്‍ക്ക് ചര്‍മപ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.
റീല്‍സുകള്‍ക്ക് പകരം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രീതികള്‍ പിന്തുടരാന് ത്വക്രോഗ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. സൗമ്യമായ ക്ലെന്‍സറുകള്‍, മോയിസ്ചറൈസറുകള്, സണ്‍സ്ക്രീന്‍ എന്നിവയാണ് അടിസ്ഥാന ചര്‍മ്മ സംരക്ഷണ രീതികള്‍. ഇത്തരം റീല്‍സുകള്‍ അനുകരിക്കുന്നതിന് മുമ്പ് അവതരിപ്പിക്കുന്നവരുടെ വിശ്വാസ്യത പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. സാധാരണ ഇന്‍ഫ്ളുവന്‍സര്‍മാരെ ആശ്രയിക്കാതെ, യോഗ്യതയുള്ള ഡെര്‍മറ്റോളജിസ്റ്റുകളെ കണ്ട് അഭിപ്രയാങ്ങള്‍ തേടണം. തുടര്‍ച്ചയായ മുഖക്കുരു, പിഗ്മെന്റേഷന്, തിണര്‍പ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വൈദ്യോപദേശം തേടുന്നത് പാടുകള്‍ തടയാനും ഭാവിയില്‍ കടുത്ത ചികിത്സകളുടെ ആവശ്യം കുറയ്ക്കാനും സഹായിക്കും.
-
വേനലിൽ വിയർത്ത് കുഴങ്ങിയോ? ഈ ചൂടുകാലത്ത് എത്ര തവണ ദിവസം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം? -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications