Get Updates
Get notified of breaking news, exclusive insights, and must-see stories!

കടയിൽ നിന്ന് പഴം വാങ്ങിയാൽ വേഗം തന്നെ ചീഞ്ഞ് പോകുന്നുണ്ടോ? ഫ്രഷ് ആയി നിൽക്കാനിതാ പോംവഴി

കടകളിൽ നിന്ന് നല്ല മഞ്ഞനിറമുള്ള നല്ല പഴുത്ത പഴങ്ങൾ നമ്മൾ വാങ്ങാറുണ്ട്. എന്നാൽ വീട്ടിൽ കൊണ്ടുവന്ന് രണ്ട് ദിവസം കഴിയുമ്പോഴേക്കും അവ കറുത്തുതൂത്ത്, അലിഞ്ഞ് പോകാറാണ് പതിവ്. ഒടുവിൽ ഇത് ചീത്തയായി ദൂരേക്ക് കളയേണ്ടി വരുന്നു. എന്നാൽ ഇനി പഴങ്ങൾ ഇങ്ങനെ കളഞ്ഞ് പണം നഷ്ടപ്പെടുത്തേണ്ടി വരില്ല. പഴങ്ങൾ കൂടുതൽ കാലം കേടുപാടുകൾ കൂടാതെ എങ്ങനെ സൂക്ഷിക്കാമെന്ന് കാണിച്ചുതരികയാണ് പ്രശസ്ത സൂപ്പർമാർക്കറ്റ് ശൃംഖലയായ 'ആൽഡി'.

ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിൽ വിദഗ്ദ്ധയായ കേറ്റ് ഹാൾ എന്ന വ്യക്തിയുമായി ചേർന്നാണ് ആൽഡി ഉപഭോക്താക്കൾക്കായി ഈ വിദ്യകൾ പങ്കുവെച്ചിരിക്കുന്നത്. പഴങ്ങൾ എങ്ങനെ കൂടുതൽ ദിവസം കേടുവരാതെ സൂക്ഷിക്കാം?

പഴങ്ങൾ പെട്ടെന്ന് ചീത്തയായിപ്പോകാതിരിക്കാൻ കേറ്റ് നിർദ്ദേശിക്കുന്ന ഏറ്റവും എളുപ്പമുള്ള വഴി അവ 'ഫ്രീസ്' ചെയ്യുക എന്നതാണ്. നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ദിവസം പഴങ്ങൾ ഫ്രീസറിൽ കേടുകൂടാതെ ഇരിക്കും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം:

banana

പഴത്തിന്റെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക.

ഈ കഷണങ്ങൾ ഒരു തട്ടിലോ പ്ലേറ്റിലോ നിരത്തി വെക്കുക (പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്).

അതിനുശേഷം ഇവ ഫ്രീസറിലേക്ക് മാറ്റി വെയ്ക്കുക.

നന്നായി തണുത്തുറഞ്ഞ ശേഷം ഇവ ഒരു സിപ്‌ലോക്ക് കവറിലാക്കി വീണ്ടും ഫ്രീസറിൽ തന്നെ സൂക്ഷിക്കാം.

ഇങ്ങനെ ഫ്രീസ് ചെയ്തു വെക്കുന്ന പഴം കഷണങ്ങൾ പിന്നീട് മിൽക്ക് ഷേക്കുകൾ ഉണ്ടാക്കാനോ, ബനാനാ ഐസ്ക്രീം ഉണ്ടാക്കാനോ ഒക്കെ വളരെ എളുപ്പത്തിൽ ഉപയോഗിക്കാം.

ഇതേ രീതിയിൽ തന്നെ വെള്ളരിക്ക പോലുള്ള മറ്റ് പച്ചക്കറികളും ഫ്രീസ് ചെയ്ത് സൂക്ഷിക്കാമെന്ന് കേറ്റ് പറയുന്നു. വെള്ളരിക്ക കഷണങ്ങളാക്കി ഫ്രീസ് ചെയ്താൽ ജ്യൂസുകളിലും സ്മൂത്തികളിലും ഐസ് ക്യൂബുകൾക്ക് പകരമായി ഉപയോഗിക്കാം.

"ഫ്രീസർ ഉപയോഗിക്കുന്നത് നിങ്ങളുടെ ഭക്ഷണം പാഴാകുന്നത് തടയാനുള്ള ലളിതമായ മാർഗ്ഗമാണ്. ഫ്രീസ് ചെയ്യുന്നത് വഴി നമ്മുടെ ബഡ്ജറ്റ് വികസിപ്പിക്കാനും സാധിക്കും, കൂടാതെ ആളുകൾ കരുതുന്നതിലും അധികം സാധനങ്ങൾ നമുക്ക് ഫ്രീസ് ചെയ്യാൻ കഴിയും. ഭക്ഷണം എങ്ങനെ ശരിയായ രീതിയിൽ ഫ്രീസ് ചെയ്യണമെന്നും, ഫ്രീസ് ചെയ്ത ശേഷം എന്ത് ചെയ്യണമെന്നും അറിയുന്നതിലാണ് ഇതിലെ വിദ്യ"; കേറ്റ് ഹാൾ പറയുന്നു.

ഭക്ഷണസാധനങ്ങൾ വെറുതെ കളയുന്നത് ഒഴിവാക്കാനും, അതുവഴി പണം ലാഭിക്കാനും ഫ്രീസറുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സാധിക്കുമെന്നാണ് ആൽഡി ഈ നിർദ്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+