Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറ് കൊണ്ട് കുടുങ്ങിയോ? ചെറുനാരങ്ങ വെള്ളത്തിൽ ഇവ ചേർത്ത് കുടിക്കൂ, വയർ ഒതുക്കാം

തടി കുറക്കാൻ ശ്രമിക്കുന്നവർ ചെറുനാരങ്ങ പിഴിഞ്ഞ് വെള്ളം കുടിക്കുന്നത് പതിവാണ്. തടി കുറക്കാൻ ഇവ സഹായിക്കുമെന്നാണ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കാരണം നാരങ്ങ നീരിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.

മാത്രമല്ല, നാരങ്ങ നീരിൽ കലോറി കുറവാണ്, കൂടാതെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ഇവ സഹയാക്കും. ഇതിൽ ജലാംശംവും അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങയ്ക്ക് ദഹനം മെച്ചപ്പെടുത്താനും പിത്തരസം ഉൽപാദനത്തെ ഉത്തേജിപ്പിക്കാനുമുള്ള കഴിവ് ഉണ്ട്. ഇത് ഭക്ഷണത്തോടുള്ള അമിതാസക്തി കുറക്കുന്നു. വയർ വീർത്ത് നിൽക്കുന്നത് പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ചെറുനാരങ്ങ നീര് ചേർത്ത വെള്ളത്തിൽ മറ്റ് ചില ചേരുവകൾ ചേർത്താൽ നിങ്ങളുടെ വയറിലെ കൊഴുപ്പിനേയും എഴുപ്പം ഇല്ലാതാക്കാം. ഏതൊക്കെയാണെന്ന് നോക്കാം

fat2

ചിയ വിത്തുകൾ

കുതിർത്ത ചിയ വിത്തുകൾ നാരങ്ങാനീര് ചേർത്ത പാനീയത്തിൽ യോജിപ്പിച്ച് കഴിക്കുന്നത് മികച്ച ദഹനത്തിനും സംതൃപ്തിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതുവഴി വിശപ്പിനെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വിറ്റാമിൻ സി അടങ്ങിയ നാരങ്ങ വെള്ളവുമായി ചിയ വിത്തുകൾ സംയോജിപ്പിക്കുന്നത് പോഷകങ്ങൾ വളരെ വേഗത്തിൽ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണ്.

ഇഞ്ചി

ഇവയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഉള്ളതിനാൽ വയറിലെ കൊഴുപ്പ് വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും സഹായിക്കും. ചെറുനാരങ്ങ നീരോ നാരങ്ങാവെള്ളമോ ചേർന്നാൽ, ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനനാളത്തിൻ്റെ അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യും. അതിലൂടെ കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഇഞ്ചിക്ക് തെർമോജെനിക് ഗുണങ്ങളുണ്ട്, ഇത് ഉപാപചയ നിരക്ക് വർദ്ധിപ്പിച്ച് തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും.

മഞ്ഞൾ

നാരങ്ങാവെള്ളത്തിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഉപാപചയ നിരക്ക് വേഗത്തിലാക്കാൻ സഹായിക്കും. മഞ്ഞളിലെ കുർക്കുമിന് ആൻ്റിഓക്‌സിഡന്റ് ,ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. പച്ച മഞ്ഞൾ, കുരുമുളക്, ചൂടുവെള്ളം എന്നിവയുമായി നാരങ്ങ നീര് സംയോജിപ്പിക്കുന്നത് വയറിലെ കൊഴുപ്പ് ഉരുകാനും മെറ്റബോളിസം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+