Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കണോ? വെറും വയറ്റിൽ പപ്പായ കഴിച്ച് നോക്കൂ, വേറേയും ഉണ്ട് ഗുണങ്ങൾ

വെറും വയറ്റിൽ പപ്പായ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനിയൊന്ന് കഴിച്ച് നോക്കൂ, ആരോഗ്യഗുണങ്ങൾ ചെറുതല്ല. പപ്പായ കഴിക്കുന്നത് ശരീരത്തിലെ വിറ്റാമിനുകളും ധാതുക്കളും ദഹന എൻസൈമുകളും പൂർണ്ണമായി ആഗിരണം ചെയ്യാൻ നിങ്ങളെ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉത്തമമാണ്. പപ്പായയുടെ ഗുണങ്ങളെന്തെല്ലാമാണെന്ന് അറിയാം

ദഹനം മെച്ചപ്പെടുത്തുന്നു

വിറ്റാമിനുകളും എൻസൈമുകളും കൊണ്ട് സമ്പന്നമായ പപ്പായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പപ്പായ സ്ഥിരമായി കഴിക്കുന്നത് മലബന്ധം തടയുന്നു. കൂടാതെ, പപ്പായയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് ഇറിറ്റബിൾ ബവൽ സിൻഡ്രോമിൻ്റെ (ഐബിഎസ്) ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയും.

papaya-

പ്രതിരോധശേഷി വർധിപ്പിക്കുന്നു

പപ്പായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും അതുവഴി അണുബാധയെ ചെറുക്കാനും സഹായിക്കുന്നു.

തടി കുറക്കാൻ സഹായിക്കുന്നു

പപ്പായ കഴിക്കുന്നത് ഉപാപചയ പ്രവർത്തനം വേഗത്തിലാക്കും. ഇതുവഴി കൂടുതൽ കലോറി കത്താൻ സഹായിക്കുന്നു. കലോറി കുറഞ്ഞ പഴം കൂടിയാണ് പപ്പായ. 100 ഗ്രാം പപ്പായയിൽ 43 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. പപ്പായ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.മാത്രമല്ല ഇവയിൽ ഉയർന്ന അളവിൽ ജലാംശവും ഉണ്ട്. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കണം എന്ന തോന്നലും ഉണ്ടാകില്ല.വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ചർമ്മത്തെ സംരക്ഷിക്കുന്നു

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. പപ്പായയിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാനും ഉത്തമമാണ്. മാത്രമല്ല ഇത് ചർമ്മം പൊട്ടുന്നത് തടയും. ഇവയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ മുഖത്തെ സുഷിരങ്ങൾ അടച്ച് ചർമ്മത്തിൽ അധിക എണ്ണ അടിയുന്നത് തടയുന്നു. ചർമ്മത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു.

ഊർജ്ജം വർദ്ധിപ്പിക്കുന്നു

പപ്പായയിലെ പ്രകൃതിദത്ത പഞ്ചസാരയും വിറ്റാമിനുകളും ഊർദം പ്രദാനം ചെയ്യുന്നു. കാർബോഹൈഡ്രേറ്റുകളുടെയും അവശ്യ പോഷകങ്ങളുടെയും സംയോജനം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. അതുഴി ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യം വർധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+