ദിവസവും സ്മൂത്തിയാണോ കുടിക്കുന്നത്? ഒരിക്കലും ഈ അബദ്ധം കാണിക്കരുതേ
ഫിറ്റ്‌നസ് പ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് സ്മൂത്തി. ശരീരഭാരം നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്ന ഒരു പാനീയമാണിത്. പാലിനൊപ്പം പഴങ്ങളും നട്‌സും ഒക്കെ ചേര്‍ത്തുള്ള സ്മൂത്തിയും പച്ചക്കറികള്‍ കൊണ്ടുള്ള സ്മൂത്തിയുമൊക്കെ തയ്യാറാക്കി കഴിക്കുന്നവരാണ് നമ്മളില്‍ പലരും. പലരും വ്യായാമം കഴിഞ്ഞാല്‍ ഒരു സ്മൂത്തി കുടിക്കുന്നത് പതിവാണ്. ബ്രേക്ഫാസ്റ്റായും സ്മൂത്തി കുടിക്കുന്നവരുണ്ട്. പോഷകസമ്പുഷ്ടം എന്നതിലുപരി ഉണ്ടാക്കാനുള്ള എളുപ്പമാണ് പലരെയും സ്മൂത്തിയിലേക്ക് ആകര്‍ഷിക്കുന്നത്. പഴങ്ങളുടെയും പച്ചക്കറികളുടെയും എല്ലാ ആരോഗ്യഗുണങ്ങളും ഇതില്‍ നിന്ന് കിട്ടും.
സ്മൂത്തി എന്നത് തണുപ്പിച്ച് വിളമ്പുന്ന ഒരു കട്ടിയുള്ള പാനീയമാണ്. പാല്‍, വെള്ളം എന്നിവയ്‌ക്കൊപ്പം പഴങ്ങളും പച്ചക്കറികളും ഒക്കെ മിക്‌സിയില്‍ അടിച്ചാണ് ഇത് ഉണ്ടാക്കുന്നത്. നൂറുകണക്കിന് സ്മൂത്തി പാചകക്കുറിപ്പുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്. പഴങ്ങള്‍ ചേര്‍ത്തുള്ള സ്മൂത്തിയില്‍ മാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം, ഓറഞ്ച്, മാതളനാരങ്ങ, ചെറി, പേരയ്ക്ക, ബെറി, അവക്കാഡോ, ആപ്പിള്‍ എന്നിവയൊക്കെ ചേര്‍ക്കാറുണ്ട്. ഇതിനൊപ്പം നിലക്കടല, ബദാം, ഓട്‌സ്, കശുവണ്ടി, ചിയ സീഡ്‌സ്, തേന്‍, ഈത്തപ്പഴം എന്നിവ ചേര്‍ത്തും കഴിക്കുന്നവരുണ്ട്.

അതേസമയം പച്ചക്കറികള്‍ കൊണ്ടുള്ള സ്മൂത്തിയില്‍ ക്യാരറ്റ്, കുക്കുമ്പര്‍, വെള്ളരിക്ക, ചീര, കോളിഫ്‌ളവര്‍ എന്നിവയും തൈരും ഒക്കെ ചേര്‍ക്കാറുണ്ട്. സാധാരണ സ്മൂത്തികളെ ഗ്രീന്‍ സ്മൂത്തി, ഫ്രൂട്ട്‌സ് സ്മൂത്തി, പ്രോട്ടീന്‍ സ്മൂത്തി എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. പ്രോട്ടീന്‍ സ്മൂത്തിയില്‍ പാലും പ്രോട്ടീന്‍ പൗഡറും ഒക്കെയാണ് ചേര്‍ക്കുന്നത്. പേശികളിലൂടെ വളര്‍ച്ചയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഫിറ്റ്‌നസ് നോക്കുന്നവരുടെ പ്രധാന വിഭവമാണ് പ്രോട്ടീന്‍ സ്മൂത്തി.
സ്മൂത്തിയില്‍ ശരീരത്തിന് വേണ്ട വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ദിവസവും സ്മൂത്തി കുടിക്കുന്നത് ശരീരത്തിന് നല്ലതാണോ എന്ന ചിന്ത പങ്കുവെക്കുന്ന ഡയറ്റീഷ്യന്മാരും ഉണ്ട്. സ്മൂത്തികളുടെ ചില ദോഷവശങ്ങളാണ് ഇവിടെ പറയുന്നത്.
പലരും സ്മൂത്തികള്‍ കുടിക്കുന്നത് ധാരാളം പഞ്ചസാര ചേര്‍ത്താണ്. ഒരിക്കലും ഈ അബദ്ധം ചെയ്യരുത്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നു മാത്രമല്ല ദോഷവും ഉണ്ടാക്കും. അതിനു പകരം തേന്‍ ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി ആരോഗ്യപ്രദം.
പലര്‍ക്കും സ്മൂത്തികള്‍ കുടിക്കുന്നതു കൊണ്ട് വിശപ്പടങ്ങില്ല. സ്മൂത്തി കഴിച്ചാലും വീണ്ടും വിശപ്പ് തോന്നിയേക്കാം. സ്മൂത്തികള്‍ക്കു പിന്നാലെ ഭക്ഷണവും കഴിക്കുമ്പോള്‍ ഇരട്ടി കലോറി ശരീരത്തിനകത്ത് ചെല്ലും. ഇത് ശരീര ഭാരം വര്‍ധിക്കാന്‍ ഇടയാക്കും. ഇത്തരം ചില ദോഷവശങ്ങള്‍ ഉണ്ടെങ്കില്‍ പോലും സ്മൂത്തികള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും പ്രദാനം ചെയ്യും എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. പഴങ്ങളും പച്ചക്കറികളും സ്മൂത്തിയില്‍ ബുദ്ധിപൂര്‍വം ചേര്‍ക്കണമെന്നു മാത്രം.












Click it and Unblock the Notifications