തക്കാളി ജ്യൂസ് കുടിക്കാറുണ്ടോ? ഇക്കാര്യം ഒന്ന് അറിഞ്ഞ് വെച്ചിരിക്കാം കേട്ടോ..ഇല്ലെങ്കിൽ പണി കിട്ടിയേക്കും
ആരോഗ്യ ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് തക്കാളി. ചിലർ തക്കാളി ജ്യൂസ് അടിച്ച് കുടിക്കാറുണ്ട്. ഒരു ഭയവും വേണ്ട ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ തക്കാളി ജ്യൂസിന് ദോഷങ്ങളും ഉണ്ട് കേട്ടോ. ജ്യൂസിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദമായി അറിയാം
വിറ്റാമിനുകളുടേയും ഫൈബറിന്റേയും കലവറ
പ്രോട്ടീൻ സമ്പുഷ്ടമാണ് തക്കാളി ജ്യൂസ്. വിറ്റാമിൻ സി ശരീരത്തിൽ എത്തണമെങ്കിലും ഒരു ഗ്ലാസ് ജ്യൂസ് തന്നെ ധാരാളം. ഇവയിൽ വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്റെ 20 ശതമാനം ഒരു ഗ്ലാസ് തക്കാളി ജ്യൂസിൽ നിന്ന് ലഭിക്കുമത്രേ. കൂടാതെ പൊട്ടാസ്യം, കോപ്പർ എന്നിവയുടെ 12-15 ശതമാനം, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, ഫോസ്ഫറസ് എന്നിവയുടെ 5 ശതമാനവും.പ്രതിദിനം ആവശ്യമായ ഡയറ്ററി ഫൈബറിന്റെ 8 ശതമാനവും ഇതിലുണ്ട്.

അസുഖങ്ങളെ തടയാൻ സഹായിക്കുന്നു
കരോട്ടിനോയിഡുകളും പോളിഫിനോളുകളും കൊണ്ട് സമ്പുഷ്ടമാണ്
തക്കാളി.കരോട്ടിനോയിഡുകൾ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ എ ആയാണ് പരിവർത്തനം ചെയ്യപ്പെടുക. കാഴ്ചശക്തിയും ടിഷ്യൂ ആരോഗ്യവും നിലനിർത്താൻ ഇത് സഹായിക്കുന്നു. ക്യാൻസർ പോലുള്ള അസുഖങ്ങളെ ഒരുപരിധി വരെ തടയാനും ഇവയ്ക്ക് സാധിക്കുമെന്നാണ് ക്യാൻസേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം തടയാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാണ് കരോട്ടിനോയിഡുകൾ.
കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു
ശരീരത്തിന് ആവശ്യമായ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് തക്കാളി. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ശരീരത്തിലെ വീക്കങ്ങളെ തടയാനും സഹായിക്കുന്ന ലൈക്കോപീൻ എന്ന ഘടകം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ തക്കാളി ജ്യൂസിൽ ലൈക്കോപീൻ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് തക്കാളി ജ്യൂസിൽ 22 മില്ലിഗ്രാം ലൈക്കോപീൻ ഉണ്ട്. കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കാൻ തക്കാളി ജ്യൂസ് ഉത്തമമാണത്രേ.
ഹൃദ്രോഗം തടയാനും തക്കാളി ഉത്തമമാണ്. ദിവസവും തക്കാളി ജ്യൂസ് കുടിക്കുന്നത് ഹൃദയം സംരക്ഷിക്കാൻ സഹായിക്കുന്നു. ജ്യൂസിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ രക്തസമ്മർദ്ദത്തേയും കൊളസ്ട്രോളിനേയും ചെറുക്കുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും തക്കാളിക്ക് ചില ദൂഷ്യവശങ്ങളും ഉണ്ട് കേട്ടോ. അതും വിശദമായി അറിയാം
സോഡിയത്തിന്റെ അളവ് കൂടുതൽ
എപ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.പുറത്ത് നിന്ന് വാങ്ങുന്ന തക്കാളി ജ്യൂസുകളിൽ പൊതുവെ സോഡിയത്തിന്റെ അംശം കൂടുതലാണ്. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമായേക്കും.
തക്കാളിയേക്കാൾ കുറവ് നാരുകൾ
ജ്യൂസിൽ നാരുകളുടെ അംശം കുറവായതിനാൽ തന്നെ ഒരു മുഴുവൻ തക്കാളി കഴിക്കുന്നതാണ് ഉത്തമം എന്നാണ് വിദഗ്ധർ പറയുന്നത്.00 ഗ്രാം തക്കാളിയിൽ 1.4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്, അതേസമയം 100 ഗ്രാം തക്കാളി ജ്യൂസിൽ 0.4 ഗ്രാം നാരുകൾ മാത്രമാണ് ഉള്ളത്.
ഉയർന്ന കലോറി
തക്കാളി ജ്യൂസുകളിൽ പൊതുവെ മറ്റ് പഴങ്ങൾ കൂടി ചേർക്കാറുണ്ട്. അതിനാൽ ഏതൊക്കെ പഴങ്ങളാണ് ഉപയോഗിക്കുന്നതെന്നും അവ കലോറി കൂടുതൽ ഉള്ളവയല്ലെന്നും ഉറപ്പാക്കാം. കൂടാതെ അധികമായി പഞ്ചസാരയും അരുത് കേട്ടോ.












Click it and Unblock the Notifications