Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ചിയ വിത്തുകൾ കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി വരും അവറാച്ചാ...

തടി കുറക്കാൻ സഹായിക്കുന്നവയാണ് ചിയ വിത്തുകൾ. അതുകൊണ്ട് തന്നെ ഓട്സിനൊപ്പവും സ്മൂത്തിയായും വെറുതെ വെള്ളത്തിൽ ചേർത്തുമെല്ലാം പലരും ചിയ വിത്തുകൾ കഴിക്കാറുണ്ട്. എന്നാൽ ചിയ വിത്തുകൾ കൂടുതലായി കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിശദമായി അറിയാം.

ചിയ വിത്തുകൾ നാരുകളാൽ സമ്പുഷ്ടമാണ്, അമിതമായ നാര് ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. ചിയ വിത്തുകൾ വെള്ളം ആഗിരണം ചെയ്യും. അതുകൊണ്ട് തന്നെ അൽപം വെള്ളം ചേർത്ത് മാത്രം ഇവ കഴിക്കുക. ഇല്ലെങ്കിൽ വയറിൽ അസ്വസ്ഥത, വയറിളക്കം, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കും.

Do You Eat Chia Seeds For Weight Lose These are the 7 side effects

ചിയ വിത്തുകൾ കഴിക്കുന്നത് ചിലരിൽ അലർജിക്ക് കാരണമായേക്കാം.ഛർദ്ദി, വയറിളക്കം, ചുണ്ടുകളിലോ നാവിലോ ചൊറിച്ചിൽ തുടങ്ങിയ അലർജികളാണ് പൊതുവെ കണ്ടുവരുന്നത്. ശ്വസന തടസം ഉണ്ടാക്കുന്ന വിധത്തിലുള്ള അനാഫൈലക്സിസ് എന്ന അലർജി പ്രശ്നങ്ങൾക്കും കാരണമായേക്കാം.

ചിയയിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അവ ആരോഗ്യകരമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കാൻസറിനുള്ള സാധ്യത വർധിപ്പിച്ചേക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അവയ്ക്ക് രക്തം നേർപ്പിക്കുന്ന ഗുണങ്ങളുണ്ട്, മാത്രമല്ല അവ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുമ്പോൾ രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, ചിയ വിത്തുകൾ, മിതമായ അളവിൽ കഴിച്ചാൽ, മിക്ക ആളുകളിലും കാര്യമായ രക്തം നേർപ്പിക്കുന്ന ഫലങ്ങൾ ഉണ്ടാക്കിയേക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ചിയ വിത്തുകൾ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ കാരണമാകും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ചിയ വിത്തുകൾ കഴിക്കുന്നത് നല്ലതാണെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർക്ക് ഇത് ദോഷകരമാണ്

ചിയ വിത്തുകൾ പോഷകങ്ങളാൽ സമ്പുഷ്ടമാണെങ്കിലും അവയിൽ കലോറിയും കൊഴുപ്പും കൂടുതലാണ്. രണ്ട് ടേബിൾസ്പൂൺ ചിയ വിത്തിൽ ഏകദേശം 138 കലോറി ഉണ്ട്. മിതമായ അളവിൽ കഴിക്കുമ്പോൾ, അവ നിങ്ങളെ തൃപ്തിപ്പെടുത്തും. എന്നാൽ കൂടുതൽ കഴിക്കുന്നത് ദൈനംദിന കലോറിയിൽ കൂടുതൽ ആകാൻ കാരണമായേക്കാം.
നന്നായി വെള്ളത്തിൽ കുതിർത്ത് തന്നെ ചിയ വിത്തുകൾ കഴിക്കണം. ഇല്ലെങ്കിൽ ഇത് തൊണ്ടയിൽ കരകരപ്പ് പോലുള്ള അസ്വസ്ഥതകൾക്ക് കാരണമായേക്കും. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ചിയ വിത്തുകൾ കഴിക്കുമ്പോൾ അതിന്റെ അളവിൽ കാര്യമായ ശ്രദ്ധ പുലർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+