Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ചിയ വിത്ത് കഴിക്കാറുണ്ടോ? ശരിയായ അളവ് അറിഞ്ഞില്ലെങ്കിൽ പണി കിട്ടും..എത്ര കഴിക്കാം, അറിയാം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്ന പ്രധാന ഭക്ഷണമാണ് ചിയ വിത്തുകൾ. അതിരാവിലെ ചിയ വിത്ത് വെള്ളത്തിൽ കുതിർത്തും അല്ലെങ്കിൽ ഓട്സ് പോലുള്ളവയ്ക്കൊപ്പം ചേർത്തുമെല്ലാം പലരും കഴിക്കാറുണ്ട്.

തടി കുറയ്ക്കണമെന്ന് കരുതി കൂടുതൽ അളവിൽ ചിയ വിത്ത് കഴിക്കുന്നവരും ഉണ്ട്. ഇത് ഗുണത്തേക്കാളാറെ ദോഷം വരുത്തിവെച്ചേക്കും. അങ്ങനെയെങ്കിൽ ഒരു ദിവസം എത്ര അളവിൽ ചിയ വിത്ത് കഴിക്കാം?അറിയാം, അതിന് മുൻപ് തടി കുറക്കാൻ എന്തുകൊണ്ട് ചിയ വിത്ത് എന്നും വിശദമായി മനസിലാക്കാം

chiaseed-

അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരഭാരം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും. ചിയ വിത്തുകൾ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടം കൂടിയാണ്. കാത്സ്യം എല്ലുകളുടെ ഘടന മെച്ചപ്പെടുത്തുമ്പോൾ, ഫോസ്ഫറസ് എല്ലുകളുടെ ധാതുത്വം മെച്ചപ്പെടുത്തുന്നു. ഈ ധാതുക്കൾ ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. പ്രോട്ടീന് പുറമെ കാർബോഹൈഡ്രേറ്റുകളും ചിയ വിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിൽ ഊർജം നിലനിർത്താൻ സഹായിക്കുന്നു.

വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ചിയ വിത്തുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവയുടെ ഉയർന്ന ഫൈബർ ഉള്ളടക്കം ഭക്ഷണത്തിൻ്റെ ആഗിരണം മന്ദഗതിയിലാക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് ഇത് നിർണായകമാണ്. ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് ഇവ.

എത്ര അളവിൽ കഴിക്കാം?

ഒരു ദിവസം കുറഞ്ഞത് 20 ഗ്രാം ചിയ വിത്തുകൾ മാത്രമേ കഴിക്കാവൂ. അതായത് രണ്ട് ടേബിൾ സ്പൂൺ.രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തിൽ 140 കലോറിയാണ് അടങ്ങിയിട്ടുള്ളത്. 4 ഗ്രാം പ്രോട്ടീനും 11 ഗ്രാം ഫൈബറും ഉണ്ട്.

അധികമായാൽ

ചിയ വിത്തുകളിൽ നാരുകൾ കൂടുതലാണെന്ന് പറഞ്ഞല്ലോ. അമിതമായി നാരുകൾ കഴിക്കുന്നത് വയറ് വീർക്കാനും, ഗ്യാസ്, മലബന്ധം എന്നിവ പോലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കും. അതുപോലെ തന്നെ ചിയ വിത്ത് കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കാം

ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും. ചിലർക്ക് അത് ഗുണകരമാണെങ്കിലും രോഗാവസ്ഥ ഉള്ളവരെ ദോഷകരമായി ബാധിച്ചേക്കാം. ചിയ വിത്തുകൾ അമിതമായി ഉപയോഗിക്കുന്നത് പോഷകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. അവ പോഷകഗുണമുള്ളതാണെങ്കിലും, അവയെ വളരെയധികം ആശ്രയിക്കുന്നത് വൈവിധ്യമാർന്ന ഭക്ഷണക്രമത്തിൽ നിന്ന് മറ്റ് അവശ്യ പോഷകങ്ങൾ നഷ്‌ടപ്പെടുത്തുന്നതിന് കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+