Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഗോ പാന്റുകള്‍ക്ക് എന്തിനാണ് ഇത്രയും പോക്കറ്റ്? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..!!?

ഇന്നത്തെ കാലത്ത് വളരെ പെട്ടെന്നാണ് ആളുകളുടെ ഫാഷന്‍ സങ്കല്‍പങ്ങള്‍ മാറുന്നത്. അത്തരത്തില്‍ വളരെ പെട്ടെന്ന് ആളുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ച വസ്ത്രമാണ് കാര്‍ഗോ പാന്റ്‌സ്. യഥാര്‍ത്ഥത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തതായിരുന്നു കാര്‍ഗോ പാന്റുകളെങ്കിലും പിന്നീട് കാഷ്വല്‍, ഫാഷന്‍ ട്രെന്‍ഡുകളുടെ ഐക്കണായി കാര്‍ഗോ പാന്റുകള്‍ മാറി.

മറ്റ് പാന്റ്‌സ് മോഡലുകളെ അപേക്ഷിച്ച അയഞ്ഞതാണ് കാര്‍ഗോ മോഡല്‍. ഇതിനൊപ്പം നിറയെ പോക്കറ്റുകളുള്ളതും കാര്‍ഗോ പാന്റ്‌സിനെ ആകര്‍ഷണീയമാക്കുന്നു. എന്നാല്‍ എപ്പോഴെങ്കിലും എന്തുകൊണ്ടാണ് കാര്‍ഗോ പാന്റ്‌സുകള്‍ നിറയെ പോക്കറ്റുകള്‍ നല്‍കിയിരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. കാര്‍ഗോ പാന്റുകള്‍ക്ക് ധാരാളം പോക്കറ്റുകള്‍ ഉള്ളതിന്റെ ചില കാരണങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

CARGO

കാര്‍ഗോ പാന്റുകള്‍ ആദ്യം വികസിപ്പിച്ചത് സൈനിക ഉദ്യോഗസ്ഥര്‍ക്കും യാത്ര പര്യവേക്ഷകര്‍ക്കുമായിരുന്നു. നിരവധി സാധനങ്ങള്‍ ഇവര്‍ക്ക് ഒപ്പം കൊടുക്കേണ്ടതിനാല്‍ തന്നെ ഈ ആവശ്യം മുന്‍നിര്‍ത്തിയാണ് കാര്‍ഗോ പാന്റ്‌സുകള്‍ക്ക് നിറയെ പോക്കറ്റുകള്‍ വെച്ചത്. അധിക ബാഗുകളോ പൗച്ചുകളോ ആവശ്യമില്ലാതെ ടൂളുകള്‍, മാപ്പുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഈ പോക്കറ്റില്‍ സൂക്ഷിക്കാനാകും.

ഒന്നിലധികം പോക്കറ്റുകളില്‍ സാധനങ്ങള്‍ വെക്കുന്നതിലൂടെ കൈകള്‍ സ്വതന്ത്രമാകുന്നു. മറ്റ് ജോലികള്‍ പ്രത്യേകിച്ച് മാനുവല്‍ വൈദഗ്ധ്യം ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഇത് തികച്ചും ഉപയോഗപ്രദമാണ്. പോക്കറ്റുകള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള സാധനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതിനാാല്‍ തന്നെ കാര്‍ഗോ പാന്റുകളുടെ വൈവിധ്യം വര്‍ധിപ്പിക്കുന്നു. ഉദാഹരണത്തിന്, വലിയ ഉപകരണള്‍ കൊണ്ടുപോകുന്നതിന് പോക്കറ്റിലെ വലിയ അറകള്‍ ഉപയോഗിക്കാം.

പേനകള്‍, കോമ്പസ്, ലഘുഭക്ഷണങ്ങള്‍ എന്നിവ ചെറിയ പോക്കറ്റില്‍ സൂക്ഷിക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ സൈനിക ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തതാണെങ്കിലും വൈകാതെ തന്നെ ഫാഷനായി കാര്‍ഗോ പാന്റുകള്‍ മാറിയിട്ടുണ്ട്. അതിന് പ്രധാന കാരണം ഈ പോക്കറ്റുകള്‍ക്ക് ഒരു സൗന്ദര്യാത്മകത ചേര്‍ക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ്. കാര്‍ഗോ പാന്റ്‌സുകള്‍ക്ക് ടീഷര്‍ട്ട്, ബനിയന്‍ എന്നിവയാണ് ഏറ്റവും അനുയോജ്യം. ബ്ലേസറിനൊപ്പവും കാര്‍ഗോ ധരിക്കുന്നത് അനുയോജ്യമായിരിക്കും.

ഇതിനൊപ്പം സ്പോര്‍ട്ടി ഷൂകളും തൊപ്പിയും ധരിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. തണുപ്പ് കാലത്ത് കാര്‍ഗോ പാന്റിനു മുകളില്‍ ഒരു സ്‌റ്റൈലിഷ് ജാക്കറ്റോ കോട്ടോ ഇടുക. ഒരു ഡെനിം ജാക്കറ്റ്, ലെതര്‍ മോട്ടോ ജാക്കറ്റ്, ട്രെഞ്ച് കോട്ട് എന്നിവ പരീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+