Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര വലിയ മുടികൊഴിച്ചിലും ഇതോടെ നിൽക്കും; നിങ്ങൾ തേടി നടക്കുന്ന പരിഹാരം ഇതാ

ബി കോംപ്ലക്സ് കുടുംബത്തിൽ പെട്ടതാണ് ബയോട്ടിൻ. ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായൊരു മൈക്രോ ന്യൂട്രിയന്റാണിവ. ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ ഇവ സഹായിക്കുന്നു. ബയോട്ടിൻ പൊതുവേ ശരീരം ശേഖരിച്ചുവെയ്ക്കാറില്ല, അതുകൊണ്ട് തന്നെ ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്.

മുടിയ്ക്കും ചർമ്മത്തിനുമെല്ലാം ആവശ്യമായ കെരാറ്റിൻ ഉത്പാദിപ്പിക്കുന്ന ബയോട്ടിനുകൾ ശരീരത്തിലെത്തിയില്ലെങ്കിൽ പിന്നെ അതിന്റെ അന്തരഫലങ്ങൾ എന്താകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിഭീകരമായ മുടി കൊഴിച്ചലടക്കം നിങ്ങളെ അലട്ടിയേക്കും. ചർമ്മത്തിനും പണികിട്ടിയേക്കും. ഇന്ന് ബയോട്ടിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം

hair2-

പയർവർഗ്ഗങ്ങൾ

പ്രോട്ടീനും നാരുകളുമെല്ലാം ശരീരത്തിലെത്തണമെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡയറ്റിൽ യർവർഗങ്ങൾ ഉറപ്പാക്കാം. പ്രത്യേകിച്ച്
പീസ്, ബീൻസ്, പയർ എന്നിവ . നിലക്കടല, സോയാബീൻ എന്നിവയും ഇക്കൂട്ടത്തിൽപെടും കേട്ടോ. കറിയായോ അല്ലെങ്കിൽ സാലഡിൽ ചേർത്ത് കഴിക്കുകയോ ചെയ്യാം.

കൂൺ

കൂണുകൾ കഴിക്കാത്തവർ കുറവായിരിക്കും. സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റി ഓക്സിഡന്റുകളും കൂണുകളിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ബയോട്ടിനുകളുടെ ഉറവിടം കൂടിയാണ് കൂണുകൾ. സൂപ്പാക്കിയോ അല്ലെങ്കിൽ സാന്റ്വിച്ച് പോലുള്ളവയിലോ ചേർത്ത് കഴിക്കാം

മധുരക്കിഴങ്ങ്

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കരോട്ടിനോയിഡ് ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മധുരക്കിഴങ്ങിൽ ധാരാളമുണ്ട്. ബയോട്ടിന്റെ കാര്യം പിന്നെ പറയേണ്ടതേ ഇല്ല. പുഴുങ്ങിയോ അല്ലെങ്കിൽ കറികളിലോ ചേർത്ത് ഇവ കഴിക്കാവുന്നതാണ്.

മുട്ടയുടെ മഞ്ഞ

മുട്ടയിൽ വിറ്റാമിൻ ബി, പ്രോട്ടീൻ, അയൺ, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കുരു ബയോട്ടിന്റെ ഉറവിടമാണ്. എന്നാൽ പച്ചയ്ക്കല്ല ഇവ കഴിക്കേണ്ടത്. എപ്പോഴും മുട്ട പുഴുങ്ങിക്കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. മുട്ടയുടെ വെള്ളയിൽ അവിഡിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് വേവിക്കാതെ കഴിച്ചാൽ വിറ്റാമിൻ ബയോട്ടിൻ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തും.

സാൽമൺ

സാൽമണിലും മറ്റ് ഫാറ്റി ഫിഷിലും ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.പാകം ചെയ്ത സാൽമൺ ബയോട്ടിൻ്റെ ഒരു മികച്ച ഉറവിടമാണ്.ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിനും മുടിക്കും സാൽമൺ മികച്ചതാണ്.

ബദാം

ഒമേഗ-3 ഫാറ്റി ആസിഡ്, ബയോട്ടിൻ എന്നിവയുടെ ഉറവിടമാണ് ബദാം.
ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ആവശ്യമായ മറ്റൊരു ധാതുവായ വിറ്റാമിൻ ഇയും ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബയോട്ടിൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ഓട്സ്. ഇവ രണ്ടും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+